മഹിളാ കോണ്‍ഗ്രസ് നേതാവിനു മുന്നില്‍ പോലീസ് നിന്നത് എലിയെ പോലെ: വി.എസ്
Story Dated: Thursday, February 6, 2014 12:15
തിരുവനന്തപുരം: പോലീസിനെതിരെ തട്ടിക്കയറിയ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്റെ പരിഹാസം. പോലീസിനു നേര്‍ക്ക് മഹിളാ കോണ്‍ഗ്രസ് നേതാവ് കേട്ടലാറയ്ക്കുന്ന ഭാഷയില്‍ ചീത്തവിളിച്ചുവെന്ന് വി.എസ് നിയമസഭയില്‍ പറഞ്ഞു. വനിതാ നേതാവിന്റെ ശകാരവര്‍ഷം കേട്ട പോലീസ് പൂച്ചയ്ക്കു മുന്നില്‍പെട്ട എലിയെപോലെ വിറച്ചുവെന്നും വി.എസ് പരിഹസിച്ചു. ബിന്ദു കൃഷ്ണയ്ക്കെതിരെ എന്തു നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വയക്തമാക്കണം. പോലീസിനെ ആകെ ഭയപ്പെടുത്തി നിര്‍ത്താനാണ് ശ്രമം. ിതിനാണോ ആഭ്യന്തര വകുപ്പ് പയറ്റിവാങ്ങിയതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടിനു നേര്‍ക്കുണ്ടായ ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനുള്ള നോട്ടീസിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു വി.എസ് വിഷയം സഭയില്‍ ഉന്നയിച്ചത്.
മൈക്ക് ഉപയോഗിക്കുന്നതിനുള്ള സമയപരിധി ലംഘിച്ചതിന് മൈക്ക് ഓഫ് ചെയ്യാന്‍ നിര്‍ദേശിച്ച എസ്.ഐയ്ക്കു നേരെയാണ് ഇന്നലെ ബിന്ദു കൃഷ്ണ ഉറഞ്ഞുതുള്ളിയത്. എസ്.ഐയുടെ തൊപ്പി തെറിപ്പിക്കുമെന്നും അഭ്യന്തരമന്ത്രി മാറിയത് അറിഞ്ഞില്ലേ എന്നും ചോദിച്ചായിരുന്നു ആക്രോശം. എസ്.ഐയ്ക്കു നേരെ മഹിളാ കോണ്‍ഗ്രസ് അംഗങ്ങള്‍ കൈയേറ്റ ശ്രമവും നടത്തി.
Abdul Jaleel
Office Manager
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net