Thursday 6 February 2014

[www.keralites.net] Another MalayaaLee initiates diplomatic row - this time with Great Britain

 

മലയാളിയായ ബ്രിട്ടീഷ് പൗരന് നല്‍കാനുള്ള നഷ്ടപരിഹാരത്തുക ഈടാക്കാന്‍ ലണ്ടനിലെ ഇന്ത്യന്‍ ടൂറിസം ഓഫീസ് ജപ്തി ഭീഷണിയില്‍. എന്നാല്‍, ഓഫീസിന് നയതന്ത്ര പരിരക്ഷയുണ്ടെന്ന വാദമുയര്‍ത്തി ജപ്തിനീക്കം തടയാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ അധികൃതര്‍. ദേവയാനി ഖോബ്രഗഡെ സംഭവംപോലെ മറ്റൊരു നയതന്ത്ര പ്രശ്‌നത്തിലേക്ക് നീങ്ങുകയാണ് നിയമയുദ്ധം.

കൊച്ചി പാലാരിവട്ടം സ്വദേശിയായ സഞ്ജയ് മേച്ചേരിക്കാണ് ടൂറിസം വകുപ്പ് 91,000 പൗണ്ട് (ഏകദേശം 93 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാനുള്ളത്. ടൂറിസം ഓഫീസില്‍ ജീവനക്കാരനായ സഞ്ജയ്‌യെ 2011-ല്‍ അനധികൃതമായി പിരിച്ചുവിട്ടു. അഞ്ചുലക്ഷം രൂപ തിരിമറി നടത്തിയ സംഭവം പുറത്തുകൊണ്ടുവന്നതിന്റെ പേരിലാണ് പിരിച്ചുവിടലെന്ന് സഞ്ജയ് ആരോപിക്കുന്നു.

 
പിരിച്ചുവിടലിനെതിരെ സഞ്ജയ് ബ്രിട്ടീഷ് എംപ്ലോയ്‌മെന്‍റ് ട്രൈബ്യൂണലിനെ സമീപിച്ചു. ട്രൈബ്യൂണല്‍ പിരിച്ചുവിടല്‍ റദ്ദാക്കാനും സഞ്ജയിന് നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. എന്നാല്‍, ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ടൂറിസം അധികൃതര്‍ അനുവദിച്ചില്ല. തുടര്‍ന്ന് അദ്ദേഹം എംപ്ലോയ്‌മെന്‍റ് അപ്പീല്‍ ട്രൈബ്യൂണലിനെ സമീപിച്ചു. അപ്പീല്‍ ട്രൈബ്യൂണലും അനുകൂലമായി നഷ്ടപരിഹാരം നല്‍കാന്‍ വിധിപറഞ്ഞു. ഈ വിധിക്കെതിരെ ടൂറിസം വകുപ്പ് റോയല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസില്‍ നല്‍കിയ അപ്പീലും തള്ളി.

എംപ്ലോയ്‌മെന്‍റ് ട്രൈബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കാനാവശ്യപ്പെട്ട് സഞ്ജയ് ഹൈക്കോടതി എന്‍ഫോഴ്‌സ്‌മെന്‍റ് ഓഫീസറെ സമീപിച്ചു. ക്രൊയ്ഡന്‍ കൗണ്ടി കോടതിവിധി നടപ്പാക്കാന്‍ ഉത്തരവിട്ടതോടെ സംഭവം നയതന്ത്രപ്രശ്‌നമായി മാറി. ലണ്ടന്‍ ഗ്രീന്‍പാര്‍ക്ക് ഷോപ്പിങ് പ്രദേശത്തെ ഓഫീസിന് നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ജപ്തിചെയ്യാനാവില്ലെന്ന വാദം ഇന്ത്യന്‍ അധികൃതര്‍ മുന്നോട്ടുവെച്ചു. ഓഫീസ്പൂര്‍ണമായും വാണിജ്യകാര്യങ്ങള്‍ക്കായല്ല ഉപയോഗിക്കുന്നതെന്നാണ് ഇന്ത്യയുടെ വാദം. കേരളത്തില്‍നിന്നുള്ള എം.പി.മാരായ പി.കെ. ബിജുവും ടി.എന്‍. സീമയും പ്രശ്‌നം ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ഉന്നയിച്ചിരുന്നെങ്കിലും പരിഹാരമുണ്ടായില്ല.

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment