മഞ്ജുവാര്യര്‍ സ്വന്തം പേരില്‍ നിന്നും ഭര്‍ത്താവിന്റെ പേരു വെട്ടിമാറ്റുന്നു; ഗോപാലകൃഷ്ണന്‍(ദിലീപ്) ഇനി ഒപ്പമില്ല.
പ്രത്യേക ലേഖകന്‍
തൃശൂര്‍: നടന്‍ ദിലീപുമായി വേര്‍പിരിഞ്ഞുകഴിയുന്ന മഞ്ജുവാര്യര്‍ സ്വന്തം പേരില്‍നിന്നു ഭര്‍ത്താവിന്റെ പേര് ഒഴിവാക്കുന്നു. പാസ്‌പോര്‍ട്ടിലെ പേരും വിലാസവും തിരുത്തുന്നതിനുള്ള നടപടി തുടങ്ങി. മഞ്ജു ഗോപാലകൃഷ്ണന്‍ എന്ന പേരിനോടു വിടപറഞ്ഞു പഴയ മഞ്ജു വാര്യരാകാനാണു നടപടി തുടങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി മഞ്ജു വാര്യര്‍ പേരും വിലാസവും മാറുന്നതിനുള്ള പരസ്യം നല്‍കി.പാസ്‌പോര്‍ട്ടില്‍ മഞ്ജുവിന്റെ പേര് മഞ്ജു ഗോപാലകൃഷ്ണന്‍ എന്നാണ്.
നടന്‍ ദിലീപിന്റെ യഥാര്‍ഥ പേരാണു ഗോപാലകൃഷ്ണന്‍. കെ. 2256832 നമ്പരുള്ള പാസ്‌പോര്‍ട്ട് മഞ്ജുവാര്യര്‍ എന്ന പഴയ പേരിലേക്കാണു മാറ്റുന്നത്. തന്റെ സ്വന്തം ഭവനമായ തൃശൂര്‍ ജില്ലയിലെ പുള്ളിലെ വസതിയായിരിക്കും പുതിയ വിലാസം. നേരത്തെ ദിലീപിന്റെ വസതിയായിരുന്നു വിലാസമായി രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ജൂണ്‍മാസം മുതല്‍ അച്ഛന്‍ ഡി.പി. മാധവന്റെ പുള്ളിലുള്ള വസതിയിലാണു മഞ്ജു താമസിക്കുന്നുത്. വിവാഹമോചനത്തിനുള്ള കോടതിനടപടികള്‍ പുരോഗമിക്കുന്നു്യുെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണു ദിലീപിന്റെ പേരും വിലാസവും ഒഴിവാക്കാനുള്ള തീരുമാനം.
1998 ഒക്ടോബര്‍ 20നാണ് ദിലീപും മഞ്ജുവും വിവാഹിതരായത്. വിവാഹത്തോടെ അഭിനയത്തില്‍നിന്നും പൊതുജീവിതത്തില്‍നിന്നും അകന്നു കുടുംബിനിയായി കഴിയുകയായിരുന്ന മഞ്ജു പതിനഞ്ചു വര്‍ഷത്തിനുശേഷമാണ് കാമറയ്ക്കു മുന്നിലേക്കു തിരിച്ചുവന്നത്. കഴിഞ്ഞ ഏതാനും മാസം കൊ്യുു രാജ്യത്തെ വളരെ പ്രശസ്തമായ പരസ്യങ്ങളില്‍ തിളക്കമുള്ള താരമായി മഞ്ജു മാറിക്കഴിഞ്ഞു. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിലെ കലാതിലകപ്പട്ടത്തിനു പിന്നാലെ 1995ല്‍ സാക്ഷ്യം എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയ മഞ്ജുവാര്യര്‍ മൂന്നു വര്‍ഷത്തിനിടെ അഭിനയിച്ച 19 സിനിമകളും അഭിനയമികവുകൊ്യു് ഹിറ്റാക്കിയിരുന്നു.
ര്യുാംവരവില്‍ സിനിമയിലേക്കു ചുവടുവയ്ക്കുന്നതിനു മുമ്പേ പരസ്യമോഡലായി മാറിയ മഞ്ജുവാര്യര്‍ അഞ്ചു മാസത്തിനകം രാജ്യത്തെ ഏറ്റവും പരസ്യമൂല്യമുള്ള താരമായി. സിനിമാതാരങ്ങളേക്കാള്‍ വളരെ ഉയര്‍ന്ന മൂല്യമാണു മഞ്ജുവിനുള്ളത്. മലയാളം സിനിമകളില്‍ നായികയ്ക്കു ഏതാനും ലക്ഷങ്ങളാണു പ്രതിഫലമെങ്കില്‍ മഞ്ജുവിന്റെ മോഡല്‍ ബ്രാന്‍ഡ് മൂല്യം ഒരു കോടി രൂപയിലേക്കുയര്‍ന്നതായി ബിസിനസ് വൃത്തങ്ങള്‍ പറയുന്നു. ര്യുാം വരവിലെ സിനിമകള്‍ പുറത്തുവരുന്നതിനു മുമ്പേയാണ് ഈ റേറ്റിംഗ് കുതി പ്പ്. രാജ്യാന്തരതലത്തില്‍ ഷോറൂമുകളുള്ള കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യത്തില്‍ അമിതാഭ് ബച്ചനോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതും മഞ്ജുവിന്റെ താരമൂല്യം വര്‍ധിപ്പിച്ചു. \
കല്യാണ്‍ ജ്വല്ലേഴ്‌സിനും ഈ പരസ്യം പ്രതീക്ഷിച്ചതിലേറെ ഗുണം ചെയ്തു. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ വിദേശങ്ങളിലുള്ള ഷോറൂമുകളുടെ ഉദ്ഘാടനത്തിനു ബച്ചനും ഐശ്വര്യറായിക്കുമൊപ്പം മഞ്ജുവിനെയും പ്രധാന മോഡലായി പങ്കെടുപ്പിച്ചിരുന്നു.ബ്രാന്‍ഡ് അംബാസഡറാകാനും പരസ്യചിത്രങ്ങളില്‍ അഭിനയിക്കാനും നല്ല ഓഫറുകളുമായി ഉത്തരേന്ത്യയിലേയും വിദേശത്തേയും പല വമ്പന്‍ കമ്പനികളും മഞ്ജുവിനെ സമീപിച്ചിട്ടു്യു്. കൂടുതല്‍ വിദേശ ഓഫറുകള്‍ വരുന്നതിനിടയിലാണു പാസ്‌പോര്‍ട്ട് സ്വന്തം പേരിലും വിലാസത്തിലുമാക്കാന്‍ നടപടി ആരംഭിച്ചത്.
Abdul Jaleel
Office Manager
: 00966 (1) 2116891 | |
: www.alrajhibank.com.sa |
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment