Wednesday, 18 December 2013

[www.keralites.net] ????????????? ? ??????

 

ഒരു ഞെട്ടിക്കുന്ന വാർത്ത‍ പുറത്തുവന്നിട്ടും സംസ്ഥാന-ദേശീയ മാധ്യമങ്ങൽ ഇതേ കുറിച്ച് ഒന്നും ചർച്ച ചെയ്യുകയോ, സർക്കാർ വേണ്ട നടപടികൾ ഇനിയും സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഏത് വിഷയവും സജീവമായി ചർച്ച ചെയ്യുന്ന സോഷ്യൽ മീഡിയകളിലും ഇതേ കുറിച്ച് കാര്യമായ ചർച്ചകളൊന്നും കണ്ടില്ല. കലാപം നടത്തിയ വർഗീയവാദികളെക്കാള്‍ ക്രൂരമായാണ് ഭരണാധികാരികൾ സ്വന്തം ജനതയോട് പെരുമാറുന്നത്. ഇത് നിശബ്ദ വംശഹത്യയാണ്..! "കലാപം നടന്ന മുസഫര്‍നഗറിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍, തണുപ്പ് കടുത്തതോടെ മരണസംഖ്യ ഉയരുന്നു. രോഗം ബാധിച്ച് ഇതിനകം 40 കുട്ടികള്‍ മരിച്ചു. നിരവധിപേര്‍ മൃതപ്രായരായി കിടക്കുന്നു. 40 കുട്ടികള്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കെങ്കിലും മരണസംഖ്യ അതിലും കൂടുതലാണെന്ന് ക്യാമ്പുകളില്‍ നിന്ന് ലഭിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. ദുരിതാശ്വാസ ക്യാമ്പിലെ പല കുടിലുകളിലും എത്തുമ്പോള്‍ മരിച്ച കുട്ടികളെ കുറിച്ചും, കുടുംബാംഗങ്ങളെ കുറിച്ചും ഓര്‍ത്ത് വിലപിക്കുന്നവരെയാണ് കണ്ടത്. കൊടുംതണുപ്പില്‍ കമ്പിളി പുതപ്പോ, വസ്ത്രങ്ങളോ ഇല്ലാതെ നരകിക്കുകയാണ് ഭൂരിഭാഗം പേരും. തണുപ്പില്‍ പലരും രോഗികളായി. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പണമില്ല. ചികില്‍സാ സഹായം എത്തിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ട് പോലും ഒരു നടപടിയും ഇവിടെ ഉണ്ടാകുന്നില്ല. ക്യാമ്പുകളില്‍ ഇപ്പോള്‍ ഭക്ഷണസാധനങ്ങളും വിതരണം ചെയ്യുന്നില്ല."


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment