Monday 2 December 2013

[www.keralites.net] ?????????? ??????? ???????????? ??????? ??

 

സ്‌ക്കൂള്‍ വിദ്യാഭ്യാസത്തിന്റെ അനിവാര്യത                                  

 

കുട്ടികളുടെ കാര്യത്തില്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായ തീരുമാനങ്ങള്‍ എടുക്കുന്ന ചിലര്‍ എല്ലാ നാട്ടിലുമുണ്ട്. ഇത്തരക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍, ഉദാഹരണത്തിന് ഡോക്ടറുടെ സഹായമോ ഉപദേശമോ ഇല്ലാതെ പ്രസവിക്കുന്നതും കുട്ടികളെ സ്‌ക്കൂളില്‍ അയക്കാതെ പഠിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കേണ്ട ഒരു കാര്യമാണോ?

ബുക്കുകളിലൂടെ മാത്രമല്ല കുട്ടികള്‍ പഠിക്കുന്നത്. കളിച്ചും കൂടിയാണ്. അവരുടെ വ്യക്തിത്വവും സമുഹ്യമായ സ്വഭാവ രൂപികരണവും നടക്കുന്നത് സമുഹവുമായി, സഹപാഠികളുമായി ഇടപഴകുമ്പോള്‍ കൂടിയാണ്. സ്‌ക്കൂളില്‍ നിന്നുമാണ് ഇതിനു അവര്‍ക്കവസരം ലഭിക്കുന്നത്. മാത്രമല്ല വീട്ടില്‍ അച്ഛനും അമ്മയും പഠിപ്പിക്കുന്നതിനെ സ്‌ക്കൂളില്‍ നിന്നും ലഭിക്കുന്ന ചിട്ടയായ, വിദ്യാഭ്യാസ വിദഗ്ദര്‍ രൂപപ്പെടുത്തിയ വിദ്യാഭ്യാസവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. വിവിധ ഭാഷകളും സയന്‍സും കണക്കും ചരിത്രവും പഠിക്കുന്നത് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അഭിവാജ്യഘടകമാണ്.

സ്‌ക്കൂളില്‍ പോകാതെ പഠിച്ച ചുരുക്കം ചിലരെങ്കിലും കഴിവുള്ളവര്‍ ആയിത്തീര്‍ന്നിരിക്കാം. ഒന്നോ രണ്ടോ ഉദാഹരണം മാത്രം എടുത്തുകൊണ്ടു ഒരു പ്രത്യേക സമ്പ്രദായമാണ് നല്ലത് എന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ല. മാത്രമല്ല കഴിവും (talent) അറിവും (knowledge) തമ്മില്‍ വ്യത്യാസമുണ്ട്. സ്വന്തമായി ആശയങ്ങള്‍ ഉണ്ടാക്കുവാനും കഴിവിനെ കണ്ടെത്തുവാനും വികസിപ്പിക്കുവാനും പല രുചികളിലുള്ള അറിവ് ആവശ്യമാണ്.

ഉദാഹരണത്തിന് കണക്കില്‍ പ്രതിഭാശാലിയായ ഒരാള്‍ തന്റെ കഴിവ് കണ്ടെത്തുന്നത് കണക്കു പഠിക്കാന്‍ തുടങ്ങുമ്പോളാണ്. ഭാഷകള്‍ പഠിക്കാന്‍ കഴിവുള്ള ഒരാള്‍ ആ കഴിവ് മനസിലാക്കുന്നത് ഒരു പുതിയ ഭാഷ എങ്കിലും പഠിച്ചു തുടങ്ങുമ്പോളാണ്. ഒരുവന്‍ സഹപാഠികളുമായി ഇടപഴകുമ്പോളാണ് തന്റെ നേതൃത്വ ഗുണം മനസിലാക്കുന്നത്. ഇതെല്ലം ചിട്ടയായി നല്‍കാന്‍ സ്‌ക്കൂള്‍ വിദ്യാഭ്യാസത്തിനേ കഴിയു. ചില കഴിവുകള്‍ തിരിച്ചറിയാന്‍ ഒരു പക്ഷെ സ്‌ക്കൂള്‍ വിദ്യാഭ്യാസം വേണമെന്നില്ല. ഉദാഹരണത്തിന് പാട്ടു പാടാന്‍, ചിത്രം വരക്കാന്‍ അല്ലെങ്കില്‍ ഒരു പ്രത്യേക വിഷയം മാത്രം പഠിക്കാന്‍. പക്ഷെ ഒരു സമുഹത്തില്‍ ചില പ്രത്യേക കഴിവുകള്‍ ഉള്ളവര്‍ മാത്രം പോരല്ലോ.

പ്രഥമീക വിദ്യാഭ്യാസം നിര്‍ബന്ധമല്ലാതിരിക്കുന്ന അവസ്ഥയെപറ്റിയും സ്‌ക്കൂളില്‍ പോകാതെ സ്വന്തം വീട്ടില്‍ മാതാപിതാക്കളുടെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് പഠിച്ചു വന്ന ഒരു സമൂഹത്തെപ്പറ്റിയും ചിന്തിച്ചു നോക്കൂ. പലര്‍ക്കും ലഭിച്ചിരിക്കുന്നത് പല തരത്തിലുള്ള വിദ്യാഭ്യാസമായിരിക്കും. ഇനി ഒരു പ്രത്യേക സിലബസ് അനുസരിച്ച് എല്ലാവരും പഠിച്ചാലും മാതാപിതാക്കളുടെ അറിവനുസരിച്ച് പലരും പലതരത്തില്‍ ആയിരിക്കും ഒരു വിഷയം മനസിലാക്കിയിരിക്കുന്നത്.

പരീക്ഷകള്‍ എഴുതി താന്‍ എത്രത്തോളം പഠിച്ചു എന്ന് തെളിയിക്കാനും ഉന്നത പഠനത്തിനു അവസരം തേടാനും കഴിയും എന്നത് തീര്‍ത്തും ശരിയല്ല. ലോകത്തെ ഒരു പരീക്ഷയും ഒരാള്‍ എത്രത്തോളം വിവിധ കാര്യങ്ങള്‍ പഠിച്ചു എന്ന് അളക്കുന്നില്ല, ആ പരീക്ഷയില്‍ ചോദിച്ച കാര്യങ്ങള്‍ ഒരാള്‍ എത്രത്തോളം മനസിലാക്കി എന്ന് മാത്രമേ അളക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ ഒരാള്‍ ഏതു സിലബസ് പഠിച്ചു, അതില്‍ എന്തെല്ലാം എവിടെ പഠിച്ചു എന്നൊക്കെ ഉള്ള കാര്യങ്ങള്‍ പ്രധാനമാണ്.

മുകളില്‍ പ്രറഞ്ഞ സമ്പ്രദായത്തെ പലരും അനുകൂലിക്കാന്‍ കാരണം നിലവിലുള്ള സ്‌ക്കൂള്‍ വ്യവസ്ഥിതിയുടെ പോരായ്മകളാണ്. വിദ്യ അടിച്ചേല്‍പ്പിക്കുന്ന വ്യവസ്ഥിതിയുടെ ഉത്തരവാദിത്വം പ്രധാനമായും മാതാപിതാക്കള്‍ക്ക് തന്നെയാണ്. ഒരു കുട്ടിയെ അവന്റെ അഭിരുചിക്ക് വിരുദ്ധമായി ഉന്തി പഠിപ്പിച്ചു എഞ്ചിനീയറും ഡോക്ടറുമാക്കാന്‍ വ്യഗ്രതപ്പെടുന്നത് മാതാപിതാക്കളാണ്. തന്റെ കുട്ടി അയല്‍വാസിയുടെ കുട്ടിയെക്കളും മാര്‍ക്ക് വാങ്ങി ക്ലാസ്സില്‍ ഒന്നമാനാവണമെന്ന് ശഠിക്കുന്നതും അവര്‍ തന്നെ. മാധ്യമങ്ങള്‍ പരീക്ഷാവിജയത്തിനും നല്‍കുന്ന അമിത പ്രാധാന്യം ഒരു പ്രധാന പ്രശ്‌നം തന്നെ. നൂറു മേനി വിജയം കൊയ്ത സ്‌കൂളുകളുടെ വാര്‍ത്തകള്‍ കൊണ്ട് സമുഹത്തിന് വലിയ ഗുണമൊന്നുമില്ല. സ്‌കൂളുകള്‍ തമ്മില്‍ അനാവശ്യമായ മത്സരം ഉണ്ടാക്കുന്നു എന്നു മാത്രം. മാത്രമല്ല മാര്‍ക്കിന് വേണ്ടി മാത്രം കുട്ടികളെ തയ്യാറെടുപ്പിച്ച് അവരുടെ മറ്റു കഴിവുകളെ പ്രോല്‍സാഹിപ്പിക്കാത്ത അദ്ധ്യാപകരെ കൂടി സൃഷ്ടിക്കും. ഇതിന് ബലിയാടാവുന്നത് കുട്ടികളും.

റാങ്ക് ജേതാവിന് സ്വീകരണം കൊടുക്കുന്നതിനേക്കാളും ഉപയോഗപ്രദം എന്തുകൊണ്ട് കുറച്ചു പേര്‍ തോറ്റുപോയി എന്ന് കണ്ടുപിടിച്ച് അങ്ങനെ സംഭവിക്കാതിരിക്കാന്‍ എന്ത് ചെയ്യാം എന്ന് ചിന്തിക്കുന്നതായിരിക്കും. പലപ്പോളും സ്‌ക്കുളുകളുടെ വിജയ ശതമാനം പരീക്ഷയിലെ വിജയത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയായിരിക്കും. അതുകൊണ്ട് തന്നെ വിദ്യാര്‍ഥികളുടെ കായികവും അല്ലാത്തതുമായ മറ്റു കഴിവുകള്‍ എത്രമാത്രം വളര്‍ത്താന്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനു സാധിച്ചു എന്നതിന് വലിയ പ്രാധാന്യം കൊടുക്കേണ്ടിയിരിക്കുന്നു.

പരീക്ഷകളും മാര്‍ക്കും മാത്രം ലക്ഷ്യമാക്കപ്പെടുന്ന വിദ്യാഭ്യാസ അവസ്ഥക്ക് കാരണം, ഞാന്‍ മറ്റൊരു ലേഖനത്തില്‍ പറഞ്ഞതു പോലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവടക്കം പല പ്രേരകങ്ങള്‍ ഉണ്ട്. മാതാപിതാക്കളുടെ ആകുലതകള്‍ക്കു കാരണം സ്വന്തം കുട്ടികള്‍ക്ക് ഉണ്ടായേക്കാവുന്ന കുറഞ്ഞ തൊഴിലവസരങ്ങളും, 'സാദാ' തൊഴിലുകള്‍ക്കുള്ള തുച്ഛമായ വേതനം ഉണ്ടാക്കുന്ന അരക്ഷിതാബോധവും എന്നാല്‍ ചില തൊഴിലുകള്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന വേതനവും സമുഹം കല്‍പ്പിക്കുന്ന മാന്യതയും എല്ലാമാണ്. ഇത്തരം ഒരു സ്ഥിതി ഉണ്ടാകാന്‍ കാരണം രാജ്യത്തിന്റെ വികസനക്കുറവും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മാര്‍ഗ്ഗങ്ങളുടെ കുറവുമാണ്.

വികസിത രാജ്യങ്ങളില്‍ പ്രഥമീക വിദ്യാഭ്യാസമൊഴിച്ചാല്‍ എല്ലാവരും അവനവന്റെ അഭിരുചിക്കനുസരിച്ചുള്ള കാര്യങ്ങളാണ് പഠിക്കുന്നതും ചെയ്യുന്നതും. വര്‍ദ്ധിച്ച തൊഴിലവസരങ്ങളും സര്‍ക്കാറുകള്‍ പൗരന്മാര്‍ക്ക് നല്‍കുന്ന സാമുഹിക, സാമ്പത്തിക സുരക്ഷയും തന്നെയാണ് ഇതിനു ഒരാളെ തയ്യാറാക്കുന്നത്. ഉദാഹരണത്തിന് ബഹുഭുരിപക്ഷം പൌരന്മാരും വിവിധ മേഘലകളില്‍ ശമ്പള വ്യവസ്ഥയില്‍ ജോലി ചെയ്യുമ്പോള്‍ അവരില്‍ നിന്നുമുള്ള നികുതികൊണ്ട് ജോലിയില്ലാത്തതോ അതിനു കഴിയാത്തതോ ആയ ഒരു ചെറിയ വിഭാഗം പൌരന്മാര്‍ക്ക് സാമ്പത്തീക സുരക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ മറിച്ചുള്ള സമുഹത്തില്‍ എല്ലാവര്‍ക്കും ആവശ്യത്തിനു സാമ്പത്തീക സുരക്ഷ ഉറപ്പാക്കല്‍ സര്‍ക്കാരുകള്‍ക്ക് വിഷമകരമായിരിക്കും.

മുകളില്‍ സുചിപ്പിച്ചതുപോലെ പല സങ്കീര്‍ണ്ണമായ കാര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ മാതാപിതാക്കളുടെ (സമുഹത്തിന്റെ) ചിന്താഗതികള്‍ മാറ്റിയെടുക്കല്‍ അത്ര എളുപ്പമല്ല. എന്തൊക്കെ ആയാലും സ്‌ക്കൂള്‍ വ്യവസ്ഥിതിയില്‍ നിന്നുകൊണ്ട് തന്നെ മാതാപിതാക്കള്‍ക്ക് വേണമെങ്കില്‍ സ്വന്തം കുട്ടികള്‍ക്ക് അറിവ് നേടാനും അവരുടെ അന്തര്‍ലീനമായ കഴിവുകളേ വികസിപ്പിക്കാനുമുള്ള അവസരങ്ങള്‍ ഉണ്ടാക്കാം. ജനിക്കുമ്പോളും വളര്‍ന്നു വരുമ്പോളും സ്വന്തം ജീവന്‍ അടക്കം തന്റെ അവകാശങ്ങള്‍ ലഭ്യമാകാന്‍ ഒരു കുഞ്ഞ് പൂര്‍ണ്ണമായും ആശ്രയിക്കുന്നത് മാതാപിതാക്കളെ തന്നെയാണ്. അതുകൊണ്ട് തന്നെ സ്വന്തം വിശ്വാസങ്ങള്‍ക്കോ ആചാരങ്ങള്‍ക്കോ അല്ല മറിച്ചു കുഞ്ഞിന്റെ സുരക്ഷയ്ക്കും സ്വതന്ത്രമായ വ്യക്തിത്വ രൂപികരണത്തിനു പര്യാപ്തമായ വിദ്യാഭ്യാസത്തിനും സാമുഹിക സമ്പര്‍ക്കത്തിനും ആണ് മുന്‍ഗണന കൊടുക്കേണ്ടത്.

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment