Monday 2 December 2013

[www.keralites.net] ???????? ???????? ????????????????

 

കൊക്കരേ ബേലൂരിലെ ചിറകടിയൊച്ചകള്‍



നിശബ്ദമായ ഗ്രാമം, ആരവങ്ങളില്ല. സന്ദര്‍ശകര്‍ പ്രവഹിക്കുമ്പോഴും നിശബ്ദരായി പക്ഷികളുടെ സൗന്ദര്യം ആസ്വദിക്കുന്നു. മെല്ലെ നീങ്ങുന്ന വാഹനങ്ങള്‍ . ഒരൊറ്റ വീട്ടില്‍ നിന്നുപോലും കുട്ടികളുടെ കരച്ചിലോ ഉറക്കെയുള്ള ശബ്ദമോ ഇല്ല. ഗ്രാമീണരുടെ ശ്രദ്ധ ഒന്നു മാത്രം-പക്ഷികള്‍ സംരക്ഷിക്കപ്പെട്ടിരിക്കണം. അവയുടെ ഒരു തൂവല്‍ പോലും പോറല്‍ ഏല്‍ക്കരുത്.

ബംഗലൂരുവില്‍ നിന്നും 88 കിലോമീറ്റര്‍ അകലെയുള്ള കൊക്കരേ ബേലൂര്‍ ഗ്രാമം വ്യത്യസ്തമായ അനുഭവമാണ്. ഓട് മേഞ്ഞ ചെറിയ വീടുകള്‍ തിങ്ങി നില്‍ക്കുന്ന ഗ്രാമത്തിലെ ഓരോ വീടിന്റെ സമീപത്തും വൃക്ഷങ്ങളുണ്ട്. പുളിയോ ആല്‍മരമോ...അവയില്‍ നിറയെ പക്ഷിക്കൂടുകള്‍ കാണാം. കൂടുകളില്‍ കുഞ്ഞുങ്ങള്‍, അവയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്ന അമ്മമാര്‍.

പക്ഷികള്‍ ആയിരക്കണക്കിനാണ്. വര്‍ണകൊക്കും പെലിക്കണുമാണ് കൂടുതല്‍. പക്ഷികള്‍ ചേക്കേറുമ്പോഴും ആരവങ്ങള്‍ ഇല്ലെന്ന് പറയാം. ഗ്രാമീണര്‍ ഉത്സവങ്ങള്‍ ആഘോഷിക്കുന്ന അവസരങ്ങളിലും അല്‍പ്പം അകലെയാണ് മേളക്കൊഴുപ്പുകള്‍ അരങ്ങേറുക. പക്ഷികളെ ശല്യപ്പെടുത്താതെ!

 

ഏപ്രില്‍, മെയ് മാസങ്ങളില്‍ ചൂട് അസഹ്യം. വര്‍ണ കൊക്കിന്റെ കുഞ്ഞുങ്ങള്‍ ഏപ്രിലില്‍ വിരിയും. കുഞ്ഞുങ്ങള്‍ക്ക് അമ്മ തന്നെ ചിറക് വിരിച്ച് ചൂടില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. ചിലപ്പോള്‍ അകലെയുള്ള തണ്ണീര്‍ തടങ്ങളില്‍ നിന്ന് കൊക്കില്‍ വെള്ളം നിറച്ച് കൊണ്ടു വന്ന് ഉച്ചയ്ക്ക് കുഞ്ഞുങ്ങളില്‍ തളിക്കുന്ന അപൂര്‍വ്വ കാഴ്ച്ചയും കാണാം. സൂര്യന്റെ ദിശ അനുസരിച്ച് വെയിലിനെ അകറ്റാന്‍ വിരിയിച്ച് നിര്‍ത്തിയ തന്റെ ചിറകിന്റെ സ്ഥാനവും അമ്മ പലപ്പോഴായി മാറ്റുന്നതും കാണാം.

അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും തീറ്റ എവിടെ നിന്ന് ? ഗ്രാമത്തില്‍ ചെറിയൊരു പലചരക്ക് കട നടത്തുന്ന ശെല്‍വന്‍ പറയുന്നു: 'ഞങ്ങള്‍ ഗ്രാമീണരാരും പക്ഷികള്‍ക്ക് തീറ്റ കൊടുക്കുന്നില്ല. അല്‍പ്പം അകലെയുള്ള തടാകങ്ങളില്‍ നിന്നും തണ്ണീര്‍ത്തടങ്ങളിലും ചെറു പുഴകളില്‍ നിന്നും പക്ഷികള്‍ തന്നെ വേണ്ടത്ര ചെറുമീനുകളെ പിടിക്കുന്നു. കുഞ്ഞുങ്ങള്‍ക്കും ഈ മീനുകളെ തന്നെ അമ്മ കൊക്കില്‍ വെച്ചു കൊടുക്കുന്നു.'

ഒരൊറ്റ വീടിന്റെ ഓടിട്ട മേല്‍ക്കൂരകളിലും പക്ഷികളുടെ കാഷ്ഠങ്ങള്‍ ഇല്ല. എന്നാല്‍ ഗ്രാമത്തിലെ വയലുകളിലും കരിമ്പിന്‍ തോട്ടങ്ങളിലും പക്ഷികളുടെ കാഷ്ഠങ്ങള്‍ ഉണ്ട്. അവ കൃഷിക്ക് വളമായി മാറുന്നു. വയലുകളില്‍ കൊയ്ത്തു പാട്ട് ഉയരുമ്പോള്‍ പക്ഷികളോടുള്ള കടപ്പാടിനെ അനുസ്മരിപ്പിക്കുന്ന ഈണങ്ങള്‍ കേള്‍ക്കാം. ഗ്രാമത്തിലെ നല്ല വിളവെടുപ്പിന് ദൈവം അനുഗ്രഹിച്ചു വിട്ടതാണ് പക്ഷികള്‍ എന്ന് ഐതീഹ്യം.

 

വര്‍ണകൊക്കിനേയും പെലിക്കണേയും നേരില്‍ കണ്ട് അവയുടെ സൗന്ദര്യം നുകരാന്‍ സന്ദര്‍ശകര്‍ പലയിടങ്ങളില്‍ നിന്ന് എത്തുന്നു. കൊക്കരേ ബേലൂര്‍ ഗ്രാമത്തിന് ഒരു പക്ഷിസങ്കേതത്തിന്റെ മാനമുണ്ട്. വിദേശങ്ങളില്‍ നിന്ന് സായിപ്പും മദാമ്മയും എത്തുന്നതാണ് ശെല്‍വന്‍ ആവേശത്തോടെ പറഞ്ഞത്. 'തന്റെ കടയുടെ തിണ്ണയില്‍ അവര്‍ ഇരിക്കും. പക്ഷികളെ നിരീക്ഷിക്കാന്‍ കടയില്‍ ബൈനോക്കുലറുകള്‍ ഉണ്ടാകും'.

സന്ദര്‍ശകരോട് ഗ്രാമത്തിലെ മുതിര്‍ന്നവര്‍ പറയും: 'പക്ഷികള്‍ ഇവിടെ പൂര്‍ണ സംരക്ഷണത്തിലാണ്. അവയെ ആരും ശല്യപ്പെടുത്താറില്ല. നിങ്ങളും ഈ ഉദ്യമത്തില്‍ പങ്കു ചേരണം.' സന്ദര്‍ശകര്‍ അത് അനുസരിക്കുന്നു. ക്യാമറകള്‍ കയ്യിലുള്ളവര്‍ക്ക് കണ്‍കുളിര്‍ക്കെ ചിത്രങ്ങള്‍ എടുക്കാം. കൂട്ടില്‍ നിന്ന് താഴെ വീണ് പരിക്കേല്‍ക്കുന്ന കുഞ്ഞുങ്ങളെ പരിചരിക്കാന്‍ പ്രത്യേക സംവിധാനവും ഗ്രാമത്തിലുണ്ട്.

കൊക്കരേ ബേലൂര്‍ എന്ന് വെച്ചാല്‍ പക്ഷികളുടെ ഗ്രാമം എന്നാണ് അര്‍ത്ഥം. ഗ്രാമത്തിന്റെ ഒരുഭാഗത്ത് കൂടി സിംഷ നദി ഒഴുകുന്നു. ഏതാണ്ട് നൂറ് വര്‍ഷങ്ങളായി ഗ്രാമത്തില്‍ പക്ഷികള്‍ ചേക്കേറാന്‍ തുടങ്ങിയിട്ട് ക്രമേണ അത് അവയുടെ അഭയ സങ്കേതമായി മാറി. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കൂടുതല്‍ വൃക്ഷങ്ങള്‍ ഗ്രാമത്തിന്റെ ഭാഗമായി വളര്‍ന്നു. അവയില്‍ ആയിരക്കണക്കിന് കൂടുകളും ഉയര്‍ന്നത് ഗ്രാമ സൗന്ദര്യത്തിന്റെ മാറ്റുകൂട്ടി. കുഞ്ഞുങ്ങള്‍ പറക്കാന്‍ പ്രായമായാല്‍ പക്ഷികള്‍ അടുത്ത ഗ്രാമത്തിലേക്ക് നീങ്ങും. അടുത്ത സീസണില്‍ കൂടു കൂട്ടി മുട്ടയിടാന്‍ അവ വീണ്ടും എത്തും.

വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അനുഭവങ്ങള്‍ പ്രമുഖ വന്യജീവി ഫോട്ടോഗ്രാഫര്‍ ടി എന്‍ എ പെരുമാള്‍ ഓര്‍മ്മിച്ചു. 'ഏതാണ്ട് അരനൂറ്റാണ്ട് മുന്‍പാണ്. അന്ന് ക്യാമറ ശൈശവാവസ്ഥയില്‍ ആയിരുന്നു. സഞ്ചരിക്കാന്‍ സ്‌കൂട്ടര്‍ പോലുമില്ല. ചെറിയൊരു സൈക്കിളില്‍ മണിക്കൂറുകള്‍ യാത്ര ചെയ്ത് കൊക്കരേ ബേലൂരില്‍ എത്തും. ഫോട്ടോ എടുക്കുവാനായി ഗ്രാമത്തില്‍ എവിടെയെങ്കിലും താമസിക്കും. എല്ലാം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍. അന്ന് ഇത്രയധികം പക്ഷികള്‍ ഇല്ല. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പക്ഷികള്‍ കൂടി. ഗ്രാമത്തില്‍ വീടുകളും കൂടി. അതോടൊപ്പം പക്ഷി സംരക്ഷണത്തിനുള്ള ജനങ്ങളുടെ താത്പര്യവും അവബോധവും വര്‍ദ്ധിച്ചു. പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍ എ നസീറുമായി ഈയിടെ പെരുമാളിനെ ബാംഗ്ലുരില്‍ ചെന്ന് കണ്ടപ്പോഴാണ് ഈ അനുഭവങ്ങള്‍ അദ്ദേഹം വിവരിച്ചത്.

 

സന്ദര്‍ശകര്‍ പ്രവഹിക്കുമ്പോള്‍ ഗ്രാമത്തില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്തതാണ് പലരേയും അലട്ടുന്നത്. ഓന്നോ രണ്ടോ ചെറിയ കടകള്‍ മാത്രം. അവിട ചായയോ കാപ്പിയോ കിട്ടില്ല. അതിന് അകലെ പോകണം. കുപ്പിയില്‍ വെള്ളം നിറച്ചു കിട്ടിയേക്കും. സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാന്‍ സ്ഥലങ്ങളില്ല. വേനല്‍കാലത്ത് പൊള്ളുന്ന വെയില്‍. എന്നാല്‍ വാഹനങ്ങള്‍ ഓടിയെത്തുമ്പോള്‍ പൊടിപടലങ്ങളില്ല. ടാറിട്ട റോഡ് എങ്ങും.

Kokkare Bellur

Kokkare Bellur means village of storks. It is a small village between Bengaluru and Mysuru highway. The village serves as a home to Spotbilled Pelicans and Painted Storks. It is not a sanctuary, and the birds live freely in the middle of village and are quite used to their human neighbours.

Location: Mandya Dt, Karnataka.

Distance Chart: Maddur-13km, Mandya-40km, Bengaluru-80km, Mysuru-82km

By road: From Bengaluru on Mysuru road turn left after Channapatna. From there its just 10 km to Kokkare Bellur on the way to Maddur. From Maddur autorickshaws and taxis are available to Kokkare Bellur. There are buses to Maddur from Bengaluru and Mysuru.

Best Season: Dec-Apr.

Stay

Hotal Haripriya (On Bengaluru-Mysuru Highway, Mandya),Tariff: Rs. 500 to 3000, 08232-226112

Tips

Nearest Petrol Pump: Chennapatana 26 km
No hotel accommodation available in Kokkare Bellur n Nearest Place to eat: Maddur n Nearest Hospital: Chennapattana n do carry packed food and water/soft drinks.
 
 
Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment