Monday, 16 December 2013

[www.keralites.net] ????? ????????? ? [unconfirmed] ????????? ? ???

 

 
                                                                       
 
 
Image Browse

 
തിരുവനന്തപുരം: മുന്‍ മന്ത്രി ഗണേഷ് കുമാറിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതായി സോഷ്യല്‍ മീഡിയകളില്‍ പ്രചരണം. ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് ജനറല്‍ മാനേജര്‍ ബിന്ദു മേനോനുമായാണ് ഗണേഷിന്റെ വിവാഹം ഉറപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിന്ദുവിന്റേതെന്ന് അവകാശപ്പെടുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ഗണേഷ് കുമാര്‍ പുനര്‍വിവാഹിതനാകുന്നുവെന്ന് ചില മാധ്യമങ്ങള്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പാലക്കാട് സ്വദേശിനിയാണ് ബിന്ദു. വിവാഹ നിശ്ചയം കഴിഞ്ഞദിവസം വധുവിന്റെ വീട്ടില്‍ വച്ചു അധിമാരും അറിയാതെ നടന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗണേഷിന്റെ പിതാവ് ആര്‍. ബാലകൃഷ്ണപിള്ള അടക്കമുള്ള ബന്ധുക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഫെബ്രുവരി പത്തിനാണ് വിവാഹമെന്നും പറയപ്പെടുന്നു.

ഏഷ്യാനെറ്റിന്റെ ഗള്‍ഫ് ജനറല്‍ മാനേജറാണ് ബിന്ദു മേനോന്‍. അവരുടെയും പുനര്‍വിവാഹമാണെന്നാണ് വിവരം. ഏഷ്യാനെറ്റ് ഗള്‍ഫില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികളുടെ മുഖ്യ സംഘാടക കൂടിയാണ് ബിന്ദു. ഇത്തരം പരിപാടികളില്‍ ഗണേഷ് കുമാര്‍ നിരവധി തവണ പങ്കെടുത്തിട്ടുണ്ട്. ഈ അടുപ്പമാണ് വിവാഹത്തില്‍ കലാശിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യാമിനി തങ്കച്ചിയുമായുള്ള ഗണേഷിന്റെ വിവാഹമോചന കേസില്‍ കഴിഞ്ഞ മാസം തീര്‍പ്പ് കല്‍പ്പിച്ചിരുന്നു. വന്‍ തുക നഷ്ടപരിഹാരം നല്‍കിയാണ് യാമിനിയുമായുള്ള ബന്ധം ഗണേഷ് ഒഴിവാക്കിയത്.

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment