നൂറ്റിപന്ത്രണ്ട്്്്്് മിനുറ്റും അമ്പത്തിആറ്് സെക്കന്‍ഡും കൊണ്ട്്് തിര നീന്തി കടക്കുമ്പോള്‍ മനസില്‍ തോന്നിയത്് സമ്മിശ്രവികാരങ്ങളാണ്. ചില നേരങ്ങളില്‍ ആകാംഷയില്‍ മുങ്ങിയും മറ്റ്്് ചിലപ്പോള്‍ വിരസതയില്‍ പൊങ്ങിയും ഒരു നീന്തല്‍. കരയ്്ക്ക്്് കയറിയപ്പോള്‍ എന്തുകൊണ്ടോ മേന്‍മയുടെ തട്ട്്് അല്്്പം താഴ്ന്നിരിക്കുന്നു. കൂടുതല്‍ പ്രതീക്ഷിച്ചതുകൊണ്ടാവാം.
വിനീത് ശ്രീനിവാസനിലെ സംവിധായകനെ ഏത് ഗണത്തില്‍ പെടുത്താമെന്നതിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന സൂചന നല്കിയാണ് തിര തിരശ്ശീലയില്‍ തെളിയുന്നത്. ആദ്യത്തെ രണ്ട് സിനിമകളും പ്രമേയം കൊണ്ട് കുട്ടികളിയായിരുന്നുവെങ്കില്‍ കൂടുതല്‍ ഗൗരവമാര്‍ന്നൊരു പ്രമേയത്തെ പ്രത്യേകിച്ച് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നിനെയാണ് വിനീത് തിരഞ്ഞെടുത്തത്. സെക്‌സ് റാക്കറ്റിന്റെ വേരുകളിലേയ്ക്ക് അശഌലതയുടെ അതിക്രമം ഇല്ലാതെ കടന്ന് ചെല്ലാനായി എന്നതില്‍ സംവിധായകന് അഭിമാനിക്കാം.
പക്ഷേ അത് എത്രമാത്രം വിജയിക്കുന്നുവെന്നതാണ് പ്രധാനം. ലോകസിനിമകള്‍ യു ട്യൂബ് വഴി പിള്ളേര് അപ് ലോഡ് ചെയ്യാന്‍ തുടങ്ങിയതോടെ മലയാളത്തില്‍ തൊഴില്‍രഹിതരായ ഡസന്‍ കണക്കിന് ആക്ഷന്‍ സംവിധാകരും നടന്‍മാരും പുനരധിവാസത്തിനായി ചാനലുകളിലേയ്ക്ക് കുടിയേറുന്ന കാലത്താണ് വിനീത് തന്റെ ത്രില്ലറുമായി എത്തിയതെന്നതിനാല്‍് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാം. അസൂയാലുക്കള്‍ ഇഴകീറി പരിശോധിക്കാനും ഒരുമ്പെട്ടേയ്ക്കാം. ആ അപകടത്തെ മറികടക്കാന്‍ തക്ക ജാക്കറ്റൊന്നും കരുതാത്തതും തിരിച്ചടിയായേക്കാം. രണ്ട്്് കാര്യത്തിലാണ് അഭിനന്ദനം അര്‍ഹിക്കുന്നത്്. ഒന്ന്്് പ്രമേയത്തിന്റെ തെരഞ്ഞെടുപ്പിലും മറ്റൊന്ന്്് അതിഭീകരമായ സംഭവങ്ങള്‍ തുന്നി പ്രേക്ഷകനെ മനം പുരട്ടലിന് വിധേയമാക്കാത്തതിനും. ഇടയ്്ക്ക്്് ചില രംഗങ്ങള്‍ വന്ന്്് പോവുന്നെങ്കിലും ശുഭപര്യവസാനം ഒരു പോസിറ്റീവ് എനര്‍ജി പ്രേക്ഷകന് നല്കുവാന്‍ സാധിക്കുന്നു.
സുനിത കൃഷ്ണനെയും പ്രജ്വലയേയും ഓര്‍മ്മപ്പെടുത്തിയാണ് ശോഭനയുടെ രോഹിണി പ്രണബ്് എത്തുന്നത്. തന്റെ പരിചയസമ്പത്ത് ശോഭന പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുവാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ ഒരു ഒറ്റയാള്‍ പ്രകടനത്തിന് അപ്പുറത്തേയ്ക്ക് അത് വരുന്നില്ല. പ്രധാനമായും വെല്ലുവിളി നേരിടുന്നത് തിരക്കഥ തന്നെയാണ്. ഷൗരം ചെയ്യാത്ത മുഖത്ത് ക്രമരഹിതമായി ഉയര്‍ന്ന് നില്ക്കുന്ന രോമങ്ങള്‍ പോലെ പലപ്പോഴും അപാകതകള്‍ മറനീക്കി വരുന്നു. കാലം, സ്ഥലം,സംഭവം എന്ന അടുക്ക്്് പല ഭാഗത്തും പൊളിയുന്നുണ്ട്്്.
ഇവ സമര്‍ത്ഥിക്കുവാന്‍ അണിയറക്കാര്‍ ചില സൂചനകളും സംഭാഷണങ്ങളും നല്കുന്നുവെങ്കിലും അത്്് മതിയാകാതെ വരികയാണ്. അതിഭാവുകത്വവും പൊലിപ്പിക്കലും ഒഴിവാക്കി കഥ പറയുകയെന്ന പുതുസംവിധായകരുടെ ശൈലിയാണ് ഇവിടെയും സ്വീകരിച്ചിരിക്കുന്നത്. അതില്‍ ഒട്ടൊരളവ് വരെ വിജയിക്കുന്നുണ്ട്. പക്ഷേ നാടകീയതയും ആകാംഷയും അനിവാര്യമായ ചില സന്ദര്‍ഭങ്ങള്‍ പ്രത്യേകിച്ച് ചലനമുണ്ടാക്കാതെ പോവുന്നുമുണ്ട്. ശോഭനയും ധ്യാനും ഒഴികെയുളള കഥാപാത്രങ്ങള്‍ക്ക് പ്രത്യേക അടിസ്ഥാനവും ഉണ്ടാക്കുവാന്‍ സാധിക്കുന്നില്ല അതുകൊണ്ട് തന്നെ കാണികളില്‍ ഇവര്‍ കോറം തികയ്ക്കുവാനുളള ഉപകരണങ്ങള്‍ മാത്രമാവുന്നു.
ഏററവും സങ്കടം തോന്നിയത് വില്ലന്‍മാരുടെ കാര്യത്തിലാണ്. ഇത്ര വലിയ റാക്കറ്റിന്റെ സാമാജ്യത്തിലും ഒരു കിളുന്ന് പയ്യനും യുവതിയും കടന്ന് ചെന്ന് അക്രമണം നടത്തുന്നത് കണ്ടപ്പോള്‍ ന്യൂജനറേഷന്‍ സിനിമ ഈ പാവം വില്ലന്‍മാരുടെയും വയറ്റത്തടിച്ചുവെന്ന് ഓര്‍ത്ത് ഖേദിക്കാതെ ഇരുന്നില്ല. കയ്യില്‍ പച്ചകുത്തിയ ഒരു ഗഡാഗഡിയനെ കണ്ടപ്പോള്‍ ഇത്തിരി പ്രതീക്ഷയൊക്ക തോന്നി. പക്ഷേ വേതനവര്‍ധനവ് ആവശ്യപ്പെട്ട് ബോസിനോട് ( അതും 25000 രൂപ ശമ്പളം ) പണിമുടക്ക് ഭീഷണി മുഴക്കുന്നത് കണ്ടപ്പോള്‍ ചങ്കത്തടിച്ചത്് പോലെ തോന്നി.. നായകന്റെ മുന്നില്‍ നിന്നുംനിമിഷം കൊണ്ട്്്് റാഞ്ചല്‍ നടത്തുന്നത് കണ്ടപ്പോള്‍ ഇവന്‍ ഇടികൊള്ളാനുളള മുതലാണെന്ന വിശ്വാസവും പ്രതീക്ഷയും തിരികെ വന്നു.
പക്ഷേ വാഹനം മറിഞ്ഞപ്പോള്‍ തൊലി ഒന്ന് കോടിയത് നോക്കി ചിണുങ്ങുന്നത് കണ്ടപ്പോള്‍ പണ്ട് തിലകന്‍ ഒരു സിനിമയില്‍ ശബ്ദം മാറ്റി ചോദിക്കുന്നപോലെ താനൊക്കെ ഏത് നാട്ടിലെ കിഡ്‌നാപ്പേഴ്‌സാണെന്ന് ചോദിക്കാതിരിക്കാനും തോന്നിയില്ല. സിനിമ പുരോഗമിക്കുന്തോറും വിനീതിന്റെപിടി അയയുകയാണ്. തന്റെ ഭൂതകാലം സമര്‍ത്ഥിക്കുന്നതില്‍ രോഹിണിയും നവീനും ഒരുപോലെ പരാജയപ്പെടുന്നു. ചില രംഗങ്ങളും സംഭാഷണങ്ങളും കണ്ടപ്പോള്‍ ബാലമാസികകളിലെ കുറ്റന്വേഷണചിത്രകഥകളെയാണ് അനുസ്മരിപ്പിക്കുന്നത്്.
ഏറ്റവും മികച്ചതെന്ന് പറയാവുന്നത് ജോമോന്‍ ടി ജോണിന്റെ കാമറ തന്നെയാണ്. ഷാനിന്റെ സംഗീതമോ പശ്ചാത്തലസംഗീതമോ സിനിമയ്ക്ക് പ്രത്യേകിച്ച് എന്തെങ്കിലും ഗുണം ചെയ്തതായി തോന്നുന്നില്ല.ചില നേരങ്ങളില്‍ പശ്ചാത്തലത്തില്‍ ഉയര്‍ന്ന സംഗീതം വന്ദനം സിനിമയില്‍ നിന്ന് കടം കൊണ്ടതാണെന്നും തോന്നി.
മറ്റൊരു കാര്യവും പ്രത്യേകം ശ്രദ്ധിക്കണം.. നമ്മുടെ യുവസിനിമസംവിധായകര്‍ പലപ്പോഴും സമൂഹത്തിന്റെ ഒരു അപനിര്‍മ്മിതിയ്ക്ക് കാരണമാവുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഐ ജി, മന്ത്രി, ജഡ്ജി എന്നിങ്ങനെ ഉളള സ്ഥാനങ്ങള്‍ കറുപ്പ് മാത്രമാണെന്നത് വികലമായ കാഴ്ചപ്പാട് തന്നെയാണ്.പുഴുകുത്തുകള്‍ എവിടെയെങ്കിലും ഉണ്ടാവും. പക്ഷേ എല്ലാംഅങ്ങനെയാണെന്ന്് ബോധം ആളുകളില്‍ സൃഷ്ടിക്കുന്നത്് അപകടമാണ്.
മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു സംവിധായകപുത്രന്‍ പടച്ചിറക്കിയ സിനിമയില്‍ നടുറോഡില്‍ ഗതാഗതതടസ്സമുണ്ടാക്കുന്ന ഗുണ്ടാസംഘത്തിനോട് എതിര്‍ക്കുന്ന വഴിയാത്രക്കാരന്‍ മര്‍ദനമേല്ക്കുമ്പോള്‍ വാഹനതിരക്കില്‍ ഇതെല്ലാം കണ്ട് ചിരിച്ചുകൊണ്ടിരുന്ന ഒരു കമ്മീഷണറെയും സൃഷ്ടിച്ചിരുന്നു. സാമൂഹികമായ വിവരമില്ലായ്്മ എന്നാണ് ഇതിനെയൊക്കെ വിശേഷിപ്പിക്കേണ്ടത്. തന്നിലെ സംവിധായകനെ വിനീതിന് ഇനിയും രാകി മിനുക്കേണ്ടിയിരിക്കുന്നുവെന്ന് ചുരുക്കം.
--
www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment