ഉറച്ചുനിന്ന ശ്വേത ഉരുകിയത് ആദായ നികുതി അന്വേഷണം കാട്ടി വിരട്ടിയപ്പോള്‍ കൊച്ചി: കൊല്ലം എം.പി പീതാംബരകുറുപ്പിനെതിരായ പരാതി നടി ശ്വേതാമേനോന്‍ പിന്‍വലിച്ചതിനു പിന്നില്‍ ആദായ നികുതി വകുപ്പിന്റെ അന്വേഷണം നേരിടേണ്ടി വരുമെന്ന ഉന്നതതല ഭീഷണിയെന്നു സൂചന. പ്രസവരംഗം ചിത്രീകരിച്ച ചിത്രത്തിനും അര്‍ധനഗ്നതാ പ്രദര്‍ശനം നടത്തിയ മറ്റു ചിത്രങ്ങളിലെ അഭിനയത്തിനും സൂപ്പര്‍ താരങ്ങള്‍ക്കു തുല്യമായ കനത്ത പ്രതിഫലം ഇവര്‍ വാങ്ങിയതായി ആരോപണമുണ്ട്. എന്നാല്‍, കോടികളുടെ വരുമാനത്തിന് കൃത്യമായ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ലെന്നാണ് അറിയുന്നത്. കള്ളപ്പണത്തിന് കേസെടുക്കുമെന്നും കുടുങ്ങുമെന്നും വ്യക്‌തമായ സൂചനകള്‍ ഉന്നത തലങ്ങളില്‍നിന്നു ഉണ്ടായതോടെയാണ് പീതാംബരകുറുപ്പിനെതിരേ കഴിഞ്ഞദിവസം രാവിലെ പോലീസിനു മൊഴി നല്‍കിയ ശ്വേത മണിക്കൂറുകള്‍ക്കുള്ളില്‍ മലക്കം മറിഞ്ഞതെന്നാണ് വിവരം. കഴിഞ്ഞദിവസം കൊല്ലം ഡി.സി.സി പ്രസിഡന്റ് നടത്തിയ പത്രസമ്മേളനത്തിനിടെ ശ്വേതയുടെ വരുമാനം സംബന്ധിച്ച് അന്വേഷിക്കണമെന്ന മട്ടിലുള്ള പരാമര്‍ശമുണ്ടായതും ഇതുമായി ചേര്‍ത്തു വായിക്കാവുന്നതാണ്. ശരീര പ്രദര്‍ശനം നടത്തിയ പരസ്യ ചിത്രത്തിനും അശ്ലീല രംഗങ്ങളുള്ള മറ്റു ചില ചിത്രങ്ങളിലും അഭിനയിച്ചത്തിന് സുപ്പര്‍ താരങ്ങള്‍ വാങ്ങുന്ന എട്ടക്ക സംഖ്യക്കു തുല്യമായ പ്രതിഫലമാണ് ശ്വേത വാങ്ങിയിട്ടുള്ളതെന്നാണ് ആരോപണം. സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയ ബംഗളുരു വ്യവസായി എം.കെ. കുരുവിളയെ സാമ്പത്തിക തട്ടിപ്പുകേസില്‍ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതുപോലെ പീതാംബരകുറുപ്പിനെതിരായ പരാതിയുമായി മുന്നോട്ടുപോയാല്‍ കടുത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് കൃത്യമായ മുന്നറിയിപ്പ് ലഭിച്ചതോടെയാണ് പരാതിയില്‍ ഉറച്ചു നിന്ന ശ്വേത ഉരുകിയതെന്നാണ് വിവരം. Abdul Jaleel
Office Manager www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment