Sunday, 24 November 2013

[www.keralites.net] ???????? ????????? ? ??????????? ??????? ? ??????????? ??????? ????????

 

ഒമാനില്‍ വിദേശികള്‍ അയയ്ക്കുന്ന പണത്തിന് രണ്ടുശതമാനം നികുതിയീടാക്കും

 

  മസ്‌കറ്റ്: ഒമാനില്‍നിന്ന് വിദേശികള്‍ സ്വദേശത്തേക്ക് അയക്കുന്ന പണത്തിന് രണ്ടുശതമാനം നികുതി ഈടാക്കാന്‍ ശൂറ കൗണ്‍സില്‍ സാമ്പത്തിക സമിതി ശുപാര്‍ശചെയ്തു. സമിതി ഉപമേധാവി അലി ബിന്‍ അബ്ദുല്ല അല്‍ ബാദിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. നികുതി ഈടാക്കുന്നതിനുള്ള ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ടെന്നും രാജ്യത്തെ പൗരന്മാരുടെ സാമ്പത്തിക ക്രയവിക്രയങ്ങളെ ബാധിക്കാത്ത വിധമുള്ള നിര്‍ദേശമാണ് നല്‍കിയിട്ടുള്ളതെന്നും അബ്ദുല്ല ബാദി വ്യക്തമാക്കി.
 

സുല്‍ത്താനേറ്റില്‍ ജോലിചെയ്യുകയോ ബിസിനസ് നടത്തുകയോ ചെയ്യുന്ന 15 ലക്ഷം വിദേശികളെയാണ് നികുതി ബാധിക്കുക. വിദേശികളില്‍ നല്ലൊരു ശതമാനവും ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. ജോലിചെയ്യുന്നവരും വ്യാപാരം നടത്തുന്നവരുമായി ലക്ഷക്കണക്കിന് മലയാളികള്‍ ഒമാനിലുണ്ട്.
നിലവില്‍ നാട്ടിലേക്കയയ്ക്കുന്ന പണത്തിന് ഒമാന്‍ യാതൊരുതരത്തിലുള്ള തീരുവയും ഈടാക്കുന്നില്ല. പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് റിയാലാണ് വിവിധ വിദേശരാജ്യങ്ങളിലേക്ക് അയയ്ക്കുന്നത്. അടുത്തവര്‍ഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശം സമര്‍പ്പിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ബജറ്റ്കമ്മി നികത്തുന്നതിന് നികുതിവഴി ലഭിക്കുന്ന വരുമാനവും വകയിരുത്തും.
നികുതിനിര്‍ദേശം നടപ്പായാല്‍ ഗള്‍ഫ് നാടുകളിലെ നിര്‍ണായകനീക്കങ്ങളില്‍ ഒന്നായി ഇത് മാറും. നികുതി ഏര്‍പ്പെടുത്തുന്നതോടെ രാജ്യത്ത് നടപ്പാക്കുന്ന സ്വദേശിവത്കരണത്തിന് ആക്കം കൂട്ടുന്നതിനും സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശികളെ ജോലിക്ക് വെക്കുന്നത് കൂടുതല്‍ സാമ്പത്തികഭാരം വരുത്തുമെന്നതിനാല്‍ കമ്പനികള്‍ സ്വദേശികളെ ജോലിക്ക് വെക്കാന്‍ നിര്‍ബന്ധിതരാകുമെന്നാണ് കണക്കുകൂട്ടല്‍.രാജ്യത്തുനിന്ന് വിദേശരാജ്യങ്ങളിലേക്ക് അയയ്ക്കുന്ന പണത്തില്‍ 2012-ല്‍ 12.1 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. മൊത്തം 3.1 ബില്യന്‍ ഒമാന്‍ റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചത്. നികുതി ഏര്‍പ്പെടുത്തുന്നതോടെ കോടിക്കണക്കിന് റിയാല്‍ രാജ്യത്തിന്റെ ഖജനാവിലേക്ക് അടയ്ക്കപ്പെടും.

 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment