രാത്രി. കനത്തമഴ. കൊച്ചു വീട്ടിന്റെ കതകില്‍ ആരോ തട്ടുന്ന ശബ്ദം. ആരോ മഴ നനഞ്ഞു വരുന്നതാ, തുറക്കണ്ട നമുക്ക് രണ്ടു പേര്‍ക്ക് കിടക്കാനല്ലേ ഇതിലിടമുള്ളു ശബ്ദം കേട്ട് ഭാര്യ പറഞ്ഞു.
"സാരമില്ല തുറക്കൂ മൂന്നുപേര്ക്ക് ഇരിക്കാന്‍ ഇതില്‍ ഇടമുണ്ടല്ലോ." ഭാര്യ വാതില്‍ തുറന്നു. നനഞ്ഞ് കുളിച്ച് ഒരു ചെറുപ്പക്കാരന്‍. അയാള്‍ അകത്തു കയറി. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും കതകിലാരോ മുട്ടുന്ന ശബ്ദം.
"ഇനി തുറക്കണ്ട, നമുക്ക് മൂന്നു പേര്‍ക്കിരിക്കാനല്ലേ ഇതിലിടമുള്ളൂ" ചെറുപ്പക്കാരന്‍ ഓര്‍മിപ്പിച്ചു.
"അത് സാരമില്ല. നമ്മുക്ക് നാലുപേര്‍ ഇതില്‍ നില്‍ക്കാന്‍ കഴിയുമല്ലോ."ഗൃഹസ്ഥന്‍ പറഞ്ഞു. അയാള്‍ വാതില്‍ തുറന്നു. ഒരു വൃദ്ധന്‍ നനഞ്ഞ് കുതിര്‍ന്നിരിക്കുന്നു. ഗൃഹസ്ഥന്റെ അനുവാതത്തോടെ അയാള്‍ അകത്തു കയറി. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും കതകിലാരോ മുട്ടി.
"യ്യോ… തുറക്കല്ലേ, ഇതിനുള്ളില്‍ കയറാന്‍ പോലും ഇനിയാര്‍ക്കും ഇടമില്ല." ഒടുവില്‍ കയറിയ വൃദ്ധന്‍ പറഞ്ഞു.
"സാരമില്ല കതകു തുറക്കൂ" ഗൃഹസ്ഥന്‍ പറഞ്ഞു കതക് തുറന്നു. ഒരാള്‍ നനഞ്ഞ് വിറയ്ക്കുന്നു വീട്ടുടമ പറഞ്ഞു.
"സുഹൃത്തേ, ഇനി ഇതിനുള്ളില്‍ ഒരാള്‍ക്ക് നില്ക്കാന്‍ പോലും ഇടമില്ല. വിഷമിക്കണ്ട. ഞാനിത്രനേരം മഴനനയാതെ ഇതിനകത്തിരുന്നല്ലോ. ഇനിതാങ്കള്‍ ഇവിടെയിരിക്കൂ. ഞാന്‍ പുറത്തു നില്‍ക്കാം."
ഒരാളെ സഹായിക്കാന്‍ ഒരു കാരണമെങ്കിലും കണ്ടെത്തുന്നതാണ്, സഹായിക്കാതിരിക്കാന്‍ ആയിരം തടസ്സങ്ങള്‍ കണ്ടേത്തുന്നതിനേക്കാള്‍ നന്ന്. അതാണ്. ശരിയായ സേവനം .
www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment