Tuesday, 12 November 2013

[www.keralites.net] ???? 10,000 ???????: ??? ????????????? ?????? ???? ?????????

 

മരണം 10,000 കവിഞ്ഞു,ഫിലീപ്പീന്‍സില്‍ നടുക്കുന്ന കാഴ്ചകള്‍
 

മനില: ആഞ്ഞടിച്ച ഹയാന്‍ ചുഴലിക്കാറ്റ് നാശംവിതച്ച് ഫിലിപ്പീന്‍സിനോട് വിടപറയുമ്പോള്‍ ബാക്കിയാകുന്നത് സുനാമിദുരന്തത്തെ അനുസ്മരിപ്പിക്കുന്ന കാഴ്ചകള്‍. ശക്തമായ കാറ്റും കൂറ്റന്‍ തിരമാലകളും തുടച്ചുനീക്കിയ ടാക്ലോബാന്‍ നഗരത്തില്‍ ദുരന്തം ഒന്നും ബാക്കിവെച്ചിട്ടില്ല. ഭൂരിഭാഗം കെട്ടിടങ്ങളെല്ലാം നിലംപൊത്തി. മരങ്ങള്‍ കടപുഴകി. അതിശക്തമായ കാറ്റും പേമാരിയും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും കൂടിയായപ്പോള്‍ മാറ്റിപ്പാര്‍പ്പിക്കപ്പെട്ടവരൊഴികെ ടാക്ലോബാന്‍ നഗരത്തില്‍ ശേഷിച്ചവരില്‍ ഭൂരിഭാഗവും മരണത്തിന് കീഴടങ്ങി.

രാജ്യം നേരിട്ട ഈ വലിയ ദുരന്തത്തില്‍ എത്രപേര്‍ മരിച്ചുവെന്ന് ഇതുവരെയും പൂര്‍ണമായും തിട്ടപ്പെടുത്താനായിട്ടില്ല. മരിച്ചവരുടെ എണ്ണം 1200 ആയതായി ശനിയാഴ്ച റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കില്‍ ഇന്നത് പതിനായിരത്തിലേക്കെത്തി. ചുഴലിക്കാറ്റ് നാമാവശേഷമാക്കിയ ലെയ്റ്റ് പ്രവിശ്യ പോലീസ് മേധാവി പറയുന്നത് മരണസംഖ്യ 10,000 കവിഞ്ഞുവെന്നാണ്. ഔദ്യോഗിക കണക്കുപ്രകാരം നൂറുകണക്കിന് ആളുകള്‍ മരിച്ചുവെന്ന് മാത്രം പറയുമ്പോഴും വ്യക്തമായ ചിത്രം ലഭ്യമല്ല.

പെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മുങ്ങിമരണവും കെട്ടിടങ്ങള്‍ തകര്‍ന്നുമാണ് ഏറിയപങ്കും മരിച്ചത്. ടാക്ലോബാന്‍ നഗരത്തിലെങ്ങും വെള്ളത്തില്‍ മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നു. ആയിരത്തോളം മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തുമാറ്റി. ടാക്ലോബാന്‍ നഗരം തന്നെ അക്ഷരാര്‍ഥത്തില്‍ തുടച്ചുനീക്കപ്പെട്ടനിലയിലാണെന്ന് ബി.ബി.ബി പ്രതിനിധി റിപ്പോര്‍ട്ട് ചെയ്തു. ചുഴലിക്കാറ്റ് വീശിയടിച്ചപ്പോള്‍ ഉയര്‍ന്നുപൊങ്ങിയ തിരമാലകള്‍ ലെയ്റ്റിന്റെ തലസ്ഥാനത്തെ തകര്‍ത്തെറിഞ്ഞു. ശുദ്ധജലം കിട്ടാനില്ല, വൈദ്യുതിയില്ല. ഭക്ഷണമില്ല. അവസരംമുതലെടുത്ത് വ്യാപകകൊള്ളയും തുടരുന്നു. ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാനാകാതെ അധികൃതകരും കുഴങ്ങുന്നു മധ്യഫിലിപ്പീന്‍സിലെ ആറ് ദ്വീപുകളിലും ചരിത്രത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റില്‍ ഒന്നായി വിശേപ്പിക്കുന്ന ഫായന്‍ നാശംവിതച്ചു. വാര്‍ത്താവിനിമയബന്ധങ്ങള്‍ തകരാറിലായതിനാല്‍ ദുരന്തത്തിന്റെ യഥാര്‍ഥ ചിത്രം ഇതുവരെയും പുറംലോകം അറിഞ്ഞിട്ടില്ല. വൈദ്യുതിബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു.

മണിക്കൂറില്‍ 315 കി.മീ. വേഗത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഹയാന്‍ കരതൊട്ടത്. ചുഴലിക്കാറ്റില്‍ വന്‍ കെട്ടിടങ്ങള്‍ നിലംപതിച്ചു. വ്യാപകമായി ഉരുള്‍പൊട്ടലുണ്ടായി. നൂറുപേര്‍ മരിച്ചെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടെങ്കിലും മരണസംഖ്യ ആയിരം കവിയുമെന്ന് റെഡ് ക്രോസ് പിന്നീട് അറിയിച്ചു. മണിക്കൂറുകള്‍ കഴിയുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന പോലീസ് സംഘം തന്നെ മരണസംഖ്യ പതിനായിരത്തോളമെത്തുമെന്ന് പറയുന്നു. സമര്‍ പ്രവിശ്യയില്‍ മാത്രം 200 പേരാണ് മരിച്ചത്.

ടാക്ലോബാന്‍ വിമാനത്താവളത്തിന് ചുറ്റുമായി നൂറിലേറെ മൃതദേഹങ്ങള്‍ കണ്ടെത്തി. വിമാനത്താവളം തകര്‍ന്നതിനാല്‍ ടാക്ലോബാന്‍ നഗരത്തിലേക്ക് ദുരിതാശ്വാസപ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല. നൂറുകണക്കിന് ആളുകള്‍ വിമാനത്താവളത്തില്‍ കുടുങ്ങി. പാലോയിലും സ്ഥിതി ഭിന്നമല്ല.

ദുരിതബാധിത മേഖലകളില്‍ സൈന്യം രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. 15,000 സൈനികരെയാണ് വിന്യസിച്ചത്. എട്ടുലക്ഷംപേരെ സുരക്ഷിതമേഖലകളിലേക്ക് മാറ്റി. 36 പ്രവിശ്യകളിലായി 40 ലക്ഷം പേരെയാണ് ചുഴലിക്കാറ്റ് ദുരിതത്തിലാക്കിയത്.

ഈ വര്‍ഷത്തെ ഏറ്റവും വലിയ ചുഴലിക്കാറ്റാണ് 'ഹയാന്‍' എന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. 2012-ലെ ബോഫാ ചുഴലിക്കാറ്റുപോലെ വിനാശകാരിയാണ് ഹയാനെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. തെക്കന്‍ ഫിലിപ്പീന്‍സിന്റെ ഒരു ഭാഗം മുഴുവന്‍ തകര്‍ത്തെറിഞ്ഞ ബോഫ ചുഴലിക്കാറ്റില്‍ ആയിരംപേരാണ് കൊല്ലപ്പെട്ടത്.

അസോസിയേറ്റഡ് പ്രസ് ഫോട്ടോസ്
 

Fun & Info @ Keralites.net
Residents put up a makeshift structure amongst damaged homes in Tacloban city, Leyte province, central Philippines on Sunday, Nov. 10, 2013.

 
Fun & Info @ Keralites.net
In this aerial image, damaged buildings and houses are seen Saturday Nov. 9, 2013 as powerful typhoon Haiyan hit Tacloban city, in Leyte province in central Philippines.

Fun & Info @ Keralites.net
 
Fun & Info @ Keralites.net
Soldiers make the rounds to enforce the evacuation of residents as powerful typhoon Haiyan hits Legazpi city, Albay province about 520 kilometers (325 miles) south of Manila, Philippines


 
Fun & Info @ Keralites.net
A house is engulfed by the storm surge brought about by powerful typhoon Haiyan that hit Legazpi city, Albay province.

 
Fun & Info @ Keralites.net
In this aerial image, damaged buildings and houses are seen Saturday Nov. 9, 2013 as powerful typhoon Haiyan hit Tacloban city, in Leyte province in central Philippines.

 
Fun & Info @ Keralites.net
Residents walk past the devastation caused by Typhoon Haiyan, Sunday, Nov. 10, 2013, in Tacloban city, Leyte province

 
Fun & Info @ Keralites.net
Philippines Typhoon.

 
Fun & Info @ Keralites.net
Philippines Typhoon.
 

Fun & Info @ Keralites.net
Fun & Info @ Keralites.net
 
Fun & Info @ Keralites.net
A woman looks out from the remains of her damaged house in Tacloban city, Leyte province, central Philippines on Sunday, Nov. 10, 2013.

Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
 
Fun & Info @ Keralites.net
Resident walk past damaged houses in Tacloban city, Leyte province, central Philippines

Fun & Info @ Keralites.net
Fun & Info @ Keralites.net
 
Fun & Info @ Keralites.net
Resident walk past damaged houses in Tacloban city

Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
 
Fun & Info @ Keralites.net
Residents try to salvage belongings in Tacloban city

Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
 
Fun & Info @ Keralites.net
Residents cover their nose from the smell of dead bodies in Tacloban city, Leyte province central Philippines on Sunday, Nov. 10, 2013.

Fun & Info @ Keralites.net
 
Fun & Info @ Keralites.net
A woman walks past damaged houses in Tacloban city, Leyte province central Philippine

Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
 
Fun & Info @ Keralites.net
Boys, , evacuate to safe grounds in Tacloban city, Leyte province central Philippines on Sunday, Nov. 10, 2013.

Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net

 

 

 
 
 
Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment