Monday, 7 October 2013

[www.keralites.net] തിരിച്ചറിവ്...

 

തിരിച്ചറിവ്...
ഫ്രണ്ട്സ്ന്റെ ഒപ്പം ഒരു പാര്‍ട്ടിയില്‍ ഇരിക്കുമ്പോഴാണ് മൊബൈല്‍ റിംഗ് ചെയ്യുന്നത് കേട്ടത്..ഒരു കണക്കിന് പാന്റ്സിന്റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്തുനോക്കി " Amma Calling " ..ഹോ ഈ അമ്മേടെ ഒരു കാര്യം..ഒരു ഫങ്ങ്ഷന്‍ ഉണ്ട് 11.30 കഴിഞ്ഞേ വരൂ എന്ന് പറഞ്ഞിരുന്നതാണല്ലോ പിന്നെ എന്നാതിനാണാവൊ വിളിക്കണേ..? അപ്പൊ തന്നെ ഒരു സുഹൃത്തിന്റെ ശബ്ദം "ഡാ ഫോണ്‍ വിളിക്കാന്‍ ആണെങ്കില്‍ നമുക്കും ഒരുപാടുണ്ട്' കേട്ടല്ലോ...അതുംകൂടി കേട്ടപ്പോ ശെരിക്കും അവനു വട്ടായി മൊബൈല്‍ സൈലന്റ് ആക്കി പോക്കറ്റില്‍ത്തിരുകി...ആട്ടവും പാട്ടും ഒന്ന് ഒതുങ്ങിയപ്പോ എന്തിനോ വേണ്ടി വീണ്ടും മൊബൈല്‍ എടുത്തു My amma 10 missed calls..
Father 6 Missedcalls...നോക്കിമുഴുവിപ്പിക്കുന്നതിനു മുന്‍പ് വീണ്ടും ഒരു കോള്‍ " My Amma calling "...എവ്ടെയെതി എന്നറിയാന്‍ ആയിരിക്കും എന്തൊരു കഷ്ടാ..എന്ന് മനസിലോര്‍ത്തു അവന്‍ മൊബൈല്‍ സ്വിച്ച്ഓഫ്‌ ചെയ്തു....!!
പാര്‍ട്ടിഒക്കെ കഴിഞ്ഞു കൂടുകരോട് tata bye bye പറഞ്ഞു തിരിച്ചു ബൈക്ക് ഓടിക്കുമ്പോള്‍ ആ ബഹളങ്ങളുടെ താളകൊഴുപ്പയിരുന്നു മനസ്സില്‍...,,,വീടിനടുത്തുള്ള മെയിന്‍ ജങ്ങ്ഷനില്‍ നിന്ന് ബൈക്ക് എല്ലാ ദിവസത്തെയും പോലെ വളചെടുതപ്പോള്‍ പെട്ടെന്നൊരു കുഴി ഒരു കണക്കിന് വെട്ടിച്ചു മാറ്റി.. പൈപ്പ് ലൈനു വേണ്ടി സമാധ്രോഹികള്‍ എടുത്ത കുഴി..ഒരു ബോര്‍ഡ്‌ വെച്ചൂടെ.. പണ്ടാരം എന്നിങ്ങനെ പുലമ്പിക്കൊണ്ട് ബൈക് സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ കിക്കര്‍ അടിക്കാനായി കാലു പോക്കിയപ്പോ കാലില്‍ നിന്നും രക്തം പൊടിയുന്നു..എവ്ടെയോ ഒരു നീറ്റല്‍...,..ആ കുറ്റിയില്‍ കൊണ്ട് കാലിന്റെ തൊലി പോയതാ..അവനു സങ്കടവും ദേഷ്യവും മാറി മാറി വന്നു..എല്ലാം കൊണ്ടും നല്ല ദിവസം മനസ്സില്‍ പാവം ദിവസത്തെ പ്രാകിക്കൊണ്ട്‌ ബൈക്ക് ഓടിച്ചു വീടെത്തി...പതിവുപോലെ പൂമുഘത്ത് അച്ഛനും അമ്മയും ഉത്കണ്ടയോടെ ഇരിക്കുന്നുണ്ട്...ബൈക്ക് സ്റ്റാന്‍ഡില്‍ വെക്കുമ്പഴാ 16 miss calls നെ കുറിച്ചോര്‍തത്..എല്ലാം കൂടി അവടെ തീര്‍ക്കാന്‍ വാ തുറക്കുമ്പോ തന്നെ അമ്മയുടെ പരാതി നിറഞ്ഞ ചോദ്യം " എടാ മോനെ എത്ര പ്രാവശ്യം വിളിച്ചു നീ എന്താ ഫോണ്‍ എടുക്കാത്തെ? ആ ജങ്ങ്ഷനില്‍ പൈപ്പ് ഇടാന്‍ കുഴി കുഴിച്ചിട്ടുണ്ട് നോക്കി വരാന്‍ പറയാനാ വിളിച്ചേ...അച്ഛന്‍ ആണെങ്കില്‍ ഇത്രയും നേരം അവിടെ ടോര്‍ച്ചുമായി നിക്കുവാരുന്നു നിന്നെ കാത്ത്..ദാ ഇപ്പൊ വന്നേയുള്ളൂ.." ഇത് കേട്ടതും അവന്റെ മനസ്സില്‍ ജ്വലിച്ച് നിന്ന സൂര്യന്‍ പെട്ടെന്ന് അസ്തമിച്ചപോലെ..നെഞ്ച് പിടയുന്ന പോലെ..കണ്ണുകള്‍ നിറഞ്ഞുവോ..ഉവ്വ്..ആരെയും കാണിക്കാതെ മുഖം കുനിച്ചു നടക്കുന്നതിനിടെ വീണ്ടും അമ്മ ചോദിക്കുന്ന കേട്ടു " ചോറ് വിളമ്പട്ടെ ഞങ്ങളും കഴിച്ചിട്ടില്ല നീ വന്നിട്ട് കഴിക്കാം എന്ന് കരുതി...അത് കൂടി കേട്ടപ്പോ നിറഞ്ഞിരുന്ന ആ കണ്ണുനീര്‍തുള്ളികള്‍ അവനോടുപോലും അനുവാദം ചോദിക്കാതെ കവിളിലൂടെ താഴേക്ക്‌ ഒഴുകി..എവ്ടെയോ ഒരു നീറ്റല്‍...,..നെഞ്ചില്‍ ആണോ അതോ കാലില്‍ ആണോ ? ...കാലില്‍ നിന്നും കുറച്ചു രക്തം പോടിയുന്നുണ്ട്..നല്ല വേദനയും..അമ്മയോട് പറയണോ..മരുന്ന് വെക്കണോ? സ്വയം 100 ചോദ്യങ്ങള്‍..,..അവസാനം അവന്‍ തീരുമാനിച്ചു " വേണ്ട ഈ വേദന ഞാന്‍ അര്‍ഹിക്കുന്നു മാതാപിതാക്കളെ മനസിലാകാത്ത ഈ മകന്‍ ഇത് അര്‍ഹിക്കുന്നു...!!!
വാല്‍കഷണം- അച്ഛനോ അമ്മയോ വിളിക്കുമ്പോള്‍,...അതൊരു മിസ്സ്ഡ് കോള്‍ ആകുമ്പോള്‍ ഒന്നോര്‍ക്കുക അത് നിങ്ങള്‍ക്കായുള്ള അവരുടെ ആവലാതിയായിരുന്നു..അങ്കലാപ്പ് ആയിരുന്നു..അവരുടെ സ്നേഹത്തിന്റെ അന്വേഷണം ആയിരുന്നു...!! ഇത് മറന്നാല്‍ ഒന്നോര്‍ക്കുക അവസാനം നഷ്ടം ഞാനും നിങ്ങളും ഉള്‍പ്പെട്ട മക്കള്‍ക്കായിരിക്കും...!

 

 
--
 
Best Regards _

 

 
Syed Shihab 
Doha Qatar

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment