Tuesday 22 October 2013

[www.keralites.net] =?UTF-8?B?4LS14LS/4LSyIOC0leC0suC1jeKAjeC0quC0v+C0leC1jeC0leC0v

 



രക്തം നഷ്ടപ്പെട്ട് മരണത്തിന്‍റെ മുഖത്തു നില്‍ക്കുന്ന ഒരു വ്യക്തിക്ക് രക്തം നല്‍കുമ്പോള്‍ അതു മഹത്തായ ജീവ ദാനം തന്നെയാണ്. രക്തദാനം ജീവിതചര്യയാക്കിയ പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി പഴമ്പിള്ളിച്ചിറ വീട്ടില്‍ ജാഫര്‍ പത്തു വര്‍ഷം മുമ്പ് സ്വന്തം സഹോദരിയുടെ പ്രസവാവശ്യത്തിനുവേണ്ടി രക്തം തേടി അലയുമ്പോള്‍ അത് തന്‍റെ ജീവിതം തന്നെ മാറ്റിമറിക്കാനുള്ള ഒരു കാരണമാകുമെന്ന് ഓര്‍ത്തിട്ടുണ്ടാകില്ല.

ഇന്ന് ജാഫറിന്‍റെ മൊബൈലില്‍ വിളിച്ചാല്‍ കേരളത്തിലെ 14 ജില്ലകളിലും ഏത് ഗ്രൂപ്പില്‍പ്പെട്ട രക്തവും ദാനം ചെയ്യാന്‍ സദാ സന്നദ്ധരായ ഒരു പറ്റം യുവാക്കള്‍ കേരളത്തിലുണ്ട്. വിവിധ ജില്ലകളിലും കോളജ് ക്യാമ്പസുകളിലും കറങ്ങിനടന്ന് തന്‍റെ ഉദ്യമത്തിന് സേവനസന്നദ്ധരായ ആളുകളെ വാര്‍ത്തെടുക്കാന്‍ പോക്കറ്റിലുള്ള പൈസ തീരുന്നതുവരെ ജാഫര്‍ തയ്യാറാണ്.

രക്തദാനത്തിനു പിന്നിലെ നല്ലതിനൊപ്പം മോശമായ വശങ്ങളും തുറന്നുകാട്ടണമെന്നാണ് ജാഫറിന്‍റെ പക്ഷം. രക്തം ആവശ്യപ്പെട്ട് വരുന്ന കോളുകളില്‍ പകുതിയും ഇടനിലക്കാരില്‍ നിന്നാണ് വരുന്നതെന്ന് ജാഫര്‍ പറയുന്നു. രക്തം ആവശ്യമുള്ളവരുടെ നമ്പര്‍ നല്‍കാന്‍ വിളിക്കുന്നവര്‍ തയ്യാറാകുന്നില്ല. ഇടനിലക്കാരായി വരുന്നവര്‍ ചൂഷകരായി കമ്മീഷന്‍ പറ്റുന്ന അവസ്ഥയുണ്ടെന്നും ഇത് പൊതുജനം മനസ്സിലാക്കണമെന്നും ജാഫര്‍ പറയുന്നു. ഇതുവരെ 7000 ത്തോളം പേര്‍ക്ക് കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ രക്തം നല്‍കാന്‍ ജാഫര്‍ പ്രതിനിധാനം ചെയ്യുന്ന ഓള്‍ കേരള ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷന് കഴിഞ്ഞിട്ടുണ്ട്. അവയവമാറ്റ ശസ്ത്രക്രിയ നടക്കുന്ന അമൃത ആശുപത്രിയിലാണ് അധികവും രക്തം നല്‍കിയത്.

രക്തദാനത്തിന് പ്രചോദനവും ബോധവല്‍ക്കരണവും നല്‍കുന്നതിനായി രക്ത ദാനം മഹാ ദാനം എന്ന സന്ദേശവുമായി കേരളത്തിലെ മുഴുവന്‍ സ്ഥലങ്ങളും ചുറ്റിക്കറങ്ങിയുള്ള ഒരു പര്യടനത്തിലാണ് ജാഫറും സുഹൃത്തുക്കളും. ഏപ്രില്‍ 4 ന് സംഘടനയുടെ രക്ഷാധികാരിയായ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരാണ് രക്തദാന ബോധവത്കരണ സന്ദേശയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. നാലുവര്‍ഷം കൊണ്ടാണ് ദൗത്യം പൂര്‍ത്തീകരിക്കുക. രക്തദാനത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ ചുമതലയുള്ള കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും യാതൊരു പിന്തുണയും തന്നില്ലെന്ന് ജാഫര്‍ പറയുന്നു. മുന്‍പ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍റെയും കേന്ദ്ര സര്‍ക്കാറിന്‍റെയും സഹായം ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷന് ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി ശശി തരൂര്‍ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ ഒരു സഹായവും ആരില്‍നിന്നും ലഭിച്ചിട്ടില്ല.

ഭാര്യ ജസീനയും മൂന്നു മക്കളും(ജസീല്‍, ജഫില്‍, ജന്നത്ത്) എല്ലാ പിന്തുണയുമായി ജാഫറിനൊപ്പമുണ്ട്. ഈ സംഘടനയുമായി സഹകരിക്കാനും രക്തം ദാനം ചെയ്യാനും തയ്യാറുള്ളവര്‍ ആള്‍ കേരള ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷന്‍റെ സൈറ്റില്‍ ലോഗിന്‍ ചെയ്യുക. നിങ്ങള്‍ ഒന്നു മനസു വച്ചാല്‍ ഈ സംഘടനയുടെ ആള്‍ബലം കൂട്ടാന്‍ സാധിക്കും നിങ്ങളുടെ സുഹൃത്തുക്കളെ കൂടെ ഇതില്‍ ഉള്‍പ്പെടുത്തുക. നിങ്ങള്‍ അറിയാതെ ഒരു പക്ഷെ മറ്റൊരു ജീവന്‍ രക്ഷിക്കാന്‍ സാധിച്ചേക്കും..
അതിന്‍റെ അനുഗ്രഹം നിങ്ങള്‍ക്കും ലഭിക്കട്ടെ..
പ്രാദേശികമായി കമ്മിറ്റികള്‍ രൂപീകരിക്കാന്‍ താല്പര്യമുള്ളവരും, ജീവകാരുണ്യ സംഘടനകളും ജാഫറുമായി ബന്ധപ്പെടുക..

https://www.facebook.com/akbda.akbda

Donors ന് ഫോട്ടോ പതിച്ച Donor card ഉം അസോസിയേഷന്‍റെ ജേഴ്സിയും യും ക്യാപ്പും സൌജന്യമായി നൽകുന്നു.
ഫോണില്‍ ബന്ധപ്പെടാന്‍
ജാഫര്‍: 8589909998
ഓഫീസ്: 8086402056
വെബ്സൈറ്റ്:
www.keralabloodnet.in

--
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment