നജിം കൊച്ചുകലുങ്ക്
റിയാദ്: അവധി കഴിഞ്ഞ് റിയാദിലേക്ക് മടങ്ങാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലത്തെിയ മലയാളി വീട്ടമ്മയുടേയും മക്കളുടേയും യാത്ര വിമാനകമ്പനി ജീവനക്കാരുടെ പിടിവാശി മൂലം മുടങ്ങി. റിയാദിലെ അല്‍ഫുര്‍സാന്‍ ട്രാവല്‍ ഏജന്‍സിയില്‍ ടിക്കറ്റിങ് സ്റ്റാഫായ കണ്ണൂര്‍ തലശ്ശേരി സ്വദേശി അയ്യൂബ് ചാക്കീരിക്കാണ് ഭാര്യ റഫിയ അയ്യൂബിനേയും രണ്ട് മക്കളേയും വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് യാത്ര ചെയ്യേണ്ടിവന്നത്. കരിപ്പൂരില്‍ നിന്ന് വെള്ളിയാഴ്ച ഉച്ചക്ക് റിയാദിലേക്ക് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് ടിക്കറ്റ് എടുത്തിരുന്നത്.
സൗദിയിലെ ഒൗദ്യോഗിക ജനറല്‍ സെയില്‍സ് ഏജന്‍സി (ജി.എസ്.എ) യെന്ന നിലയില്‍ അല്‍ഫുര്‍സാന്‍ സൗദി എയര്‍ലൈന്‍സ് നല്‍കാറുള്ള സൗജന്യ ടിക്കറ്റിലാണ് അയ്യൂബും കുടുംബവും വേനലവധി പ്രമാണിച്ച് ആഗ്സ്റ്റ് രണ്ടിന് നാട്ടില്‍ പോയത്. സെപ്റ്റംബര്‍ ആറിന് മടക്കയാത്രയും ഉറപ്പിച്ചിരുന്നു. റഫിയയുടെ ടിക്കറ്റ് മാത്രം വെയിറ്റിങ് ലിസ്റ്റിലായിരുന്നു. നാട്ടിലത്തെിയ ശേഷം സൗദി എയര്‍ലൈന്‍സിന്‍െറ കേരളത്തിലെ ടിക്കറ്റിങ് ഏജന്‍സിയുമായി നിരന്തരം ബന്ധം പുലര്‍ത്തിയ അയ്യൂബിന് വെയിറ്റിങ് ലിസ്റ്റിലാണെങ്കിലും ഒഴിവു വരുമ്പോള്‍ പരിഗണന കിട്ടുമെന്ന ഉറപ്പു ലഭിച്ചതുകൊണ്ടാണ് തലശ്ശേരിയില്‍ നിന്ന് 100 കിലോമീറ്ററോളം താണ്ടി വെള്ളിയാഴ്ച അതിരാവിലെ തന്നെ കരിപ്പൂരിലത്തെിയത്. ടിക്കറ്റിങ് സ്റ്റാഫ് എന്ന നിലയിലുള്ള പരിചയത്തില്‍ അയ്യൂബ് നിരന്തരം ഓണ്‍ലൈന്‍ നില പരിശോധിച്ച് വെയിറ്റിങ് ലിസ്റ്റില്‍ രണ്ടുപേരേയുള്ളൂവെന്ന് ഉറപ്പിക്കുകയും ചെയ്തു.
യാത്ര ഉറപ്പിച്ചവരില്‍ ചിലരെങ്കിലും അവസാന നിമിഷം ഒഴിവാകുക സ്വാഭാവികമായതിനാല്‍ കാത്തിരിക്കാന്‍ തന്നെയാണ് ബന്ധപ്പെട്ടവരില്‍ നിന്ന് കിട്ടിയ നിര്‍ദേശവും. പ്രതീക്ഷിച്ചതു പോലെ നാല് ടിക്കറ്റുകള്‍ റദ്ദായി. വെയിറ്റിങ് ലിസ്റ്റില്‍ രണ്ടുപേരെയുള്ളൂ എന്നതിനാല്‍ ഭാര്യക്ക് അവസരം കിട്ടുമെന്ന പ്രതീക്ഷയോടെ ബോര്‍ഡിങ് പാസിനു വേണ്ടിയുള്ള കൗണ്ടറില്‍ മണിക്കൂറുകളോളം കാത്തുനിന്ന അയ്യൂബിന് പക്ഷേ, ജീവനക്കാരില്‍ നിന്ന് പ്രതികൂല പ്രതികരണമാണുണ്ടായത്. നാല് സീറ്റ് ഒഴിവു വന്നിട്ടും വെയിറ്റിങ് ലിസ്റ്റിലെ രണ്ടുപേരില്‍ ഒരാളായ റഫിയക്ക് സീറ്റ് നല്‍കാനാകില്ളെന്ന് സൂപ്പര്‍വൈസറായ സ്ത്രീ നിലപാടെടുത്തു. നോണ്‍ റവന്യു ടിക്കറ്റാണെന്ന് പറഞ്ഞാണ് നിരസിച്ചത്. ജി.എസ്.എ സ്റ്റാഫുകളുടെ അവകാശമായി വിമാനക്കമ്പനി നല്‍കുന്ന ടിക്കറ്റാണിതെന്നും ഭാര്യയെ കൂടാതെ കുട്ടികളുമായി യാത്ര നടത്താനാവില്ളെന്നും കുട്ടികളുടെ സ്കൂള്‍ അടുത്ത ദിവസം തുറക്കുമെന്നും പറഞ്ഞ് ഒടുവില്‍ കേണപേക്ഷിച്ചിട്ടും അവര്‍ വഴങ്ങിയില്ല.
ഒഴിവുവരുന്ന സീറ്റുകള്‍ റവന്യൂ-നോണ്‍ റവന്യൂ ഭേദമില്ലാതെ വെയിറ്റിങ് ലിസ്റ്റിലുള്ളവര്‍ക്ക് കൊടുക്കാന്‍ നിയമമുണ്ടായിരിക്കെ 18,500 രൂപ നല്‍കി ടിക്കറ്റെടുത്താലേ യാത്ര അനുവദിക്കൂ എന്നായി അവര്‍. അയ്യൂബിന്‍െറ കൈയില്‍ ടാക്സിക്കൂലി കൊടുക്കാനുള്ള 4000 രൂപ മാത്രമേയുണ്ടായിരുന്നുള്ളൂ. തന്‍െറ നിസ്സഹായാവസ്ഥ വെളിപ്പെടുത്തിയിട്ടും അവര്‍ വഴങ്ങാന്‍ കൂട്ടാക്കായില്ല. ഒടുവില്‍ മക്കളുടെ ടിക്കറ്റ് കൂടി റദ്ദാക്കി ഭാര്യയോടൊപ്പം നിറുത്തിയശേഷം ഉച്ചക്ക് 12.45ന് പുറപ്പെട്ട വിമാനത്തില്‍ റിയാദിലേക്ക് തിരിക്കുകയായിരുന്നു. വിമാന കമ്പനികള്‍ അറിയാതെ ഇത്തരം കരാര്‍ ജീവനക്കാരും ടിക്കറ്റിങ് ഏജന്‍സികളും നടത്തുന്ന കച്ചവടമാണ് ഈ പിടിവാശിക്ക് പിന്നില്ളെന്ന് പറയപ്പെടുന്നു.
വേനലവധി കഴിഞ്ഞ് പ്രവാസികള്‍ ഗള്‍ഫിലേക്ക് മടങ്ങുന്ന സമയമായതിനാല്‍ വന്‍തിരക്കാണ് ഈ സെക്ടറില്‍ അനുഭവപ്പെടുന്നത്. റദ്ദാക്കുന്ന ടിക്കറ്റുകള്‍ വെയിറ്റിങ് ലിസ്റ്റിലുള്ളവര്‍ക്ക് നല്‍കാതെ വലിയ വിലക്ക് വേറെ വിറ്റ് പണമുണ്ടാക്കാനാണത്രെ ശ്രമം. മടക്ക ടിക്കറ്റെടുത്ത യാത്രക്കാരെ ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ജീവനക്കാര്‍ അങ്ങോട്ട് വിളിച്ച് സീറ്റില്ളെന്നും മറ്റും പറഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കലും പതിവാണത്രെ. മടക്ക ടിക്കറ്റ് എടുത്ത് നാട്ടില്‍പോയ പ്രവാസികളില്‍നിന്ന് ഇത്തരത്തില്‍ നിരവധി പരാതികള്‍ കേട്ടതായും വിമാന കമ്പനികള്‍ അറിയാതെ നടക്കുന്ന കച്ചവടമാണ് ഇതിന് കാരണമെന്നും റിയാദിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയിലെ ടിക്കറ്റിങ് സൂപ്പര്‍വൈസര്‍ സജി കായംകുളം പറഞ്ഞു.
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment