Wednesday 4 September 2013

[www.keralites.net] ഒരു പൂ വിരിയുമ്പോള്‍.....

 

ഒരു പൂ വിരിയുമ്പോള്‍..... തേന്‍ കുടിയ്ക്കാന്‍ ഒരു ചിത്രശലഭമോ, വണ്ടോ എത്താതിരുന്നാല്‍ പൂവിന്‍റെ ഹൃദയമിടിപ്പ് ഉച്ചത്തിലാകുന്നു. ഇത് തന്നെ ആര്‍ക്കും വേണ്ടാതായിരിക്കുന്നു എന്ന തിരിച്ചറിവാണ്.


തന്നെ ആര്‍ക്കോ വേണ്ടിയിരിക്കുന്നു, തന്‍റെ സാന്നിദ്ധ്യം ആരൊക്കെയോ ആഗ്രഹിക്കുന്നു.... ഇത് ഉള്ളിലെ നാളത്തിന് തെളിഞ്ഞു കത്താനുള്ള പ്രേരണയാണ്. പുതിയ ഇലകള്‍ കിളിര്‍ത്ത് ഒരു ചെടി വളരുന്നു. എന്നിട്ട് ഉള്ളിലെ എല്ലാ ഭാവങ്ങളും ആവാഹിച്ച് സമയമെത്തുമ്പോള്‍ പുറത്തേക്ക് കാണിക്കുന്നു. ആദ്യം മൊട്ടിട്ട്‌, അത് വിടര്‍ന്ന് പുഷ്പമായി പ്രകൃതിയെ അത്ഭുതത്തോടെ നോക്കി കാണുന്നു. നിറഞ്ഞു തുളുമ്പിയ മാറിടം ഉയര്‍ത്തി കാണിച്ച് അവള്‍ പറയുന്നു... "ശലഭങ്ങളെ.....വരിക..... "

ഇന്നലെ രാവില്‍ തണ്ടിനുള്ളില്‍ കിടക്കുമ്പോള്‍ മുല കുടിക്കുന്ന പൂച്ച കുട്ടികളെ അവള്‍ സ്വപ്നം കണ്ടിരിക്കണം. രാവിന്‍റെ അവസാനത്തില്‍ അമ്മ വിളിച്ചുണര്‍ത്തി പറയുന്നു.... ഉണരാന്‍ സമയമായിരിക്കുന്നു...
പൂമോട്ടില്‍ വാതില്‍പാളിയുടെ സാക്ഷ നീക്കി അവള്‍ പുറത്തേക്ക് വന്നു. തേന്‍ ചുരത്തി അക്ഷമയോടെ തുമ്പികളെ പ്രതീക്ഷിച്ച്.... ആദ്യം വന്നെത്തുന്ന തുമ്പി ചിറകടിച്ച് പരിശോധിക്കുന്നു. പിന്നെ തേന്‍ മോന്തി ചിറകുകളെ മറക്കുന്നു.

സൂര്യന്‍ കത്തിജ്വലിക്കുമ്പോള്‍ പൂവുകള്‍ക്ക് ആധിയേറും. വെയിലേറ്റ് വറ്റി പോയേക്കാവുന്ന തന്‍റെ ചുരുങ്ങുന്ന മുലകളെ ഓര്‍ത്തും, തന്നെ തേടിയെത്താത്ത ശലഭങ്ങളെ ഓര്‍ത്തും അവള്‍ വേപഥു പൂണ്ടിരിക്കും. ഇതളുകളുടെ വര്‍ണ്ണങ്ങള്‍ കൂടി കരിയാന്‍ തുടങ്ങിയാല്‍ നഷ്ടമാകുന്നത് ഓര്‍ത്തു വയ്ക്കാന്‍ ഒന്നുമില്ലാതെ പോകുന്ന തന്‍റെ ജീവിതമാണ്. ഞാനും ഈ മണ്ണില്‍ ജീവിച്ചിരുന്നു, മറക്കാനാകാത്ത സുന്ദര നിമിഷങ്ങള്‍ എനിക്കുമുണ്ടായിരുന്നു.

താന്‍ ചുരത്തിയ തേന്‍ മോന്താന്‍ ശലഭങ്ങള്‍ എത്ര ? വണ്ടുകള്‍ എത്ര ? എന്നെഴുതി വച്ചിട്ടുണ്ടാകും അവളുടെ കണക്കു പുസ്തകത്തില്‍. ഇതൊന്നുമില്ലാതെ വന്നാല്‍ എഴുതാന്‍ ഒന്നുമില്ലാതെ നിരാശയോടെ മടങ്ങാം.... അതോര്‍ക്കാന്‍ വയ്യ. ജന്മങ്ങള്‍ ധന്യമാകാതെ പോകരുത്..

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment