Wednesday, 4 September 2013

[www.keralites.net] ജീവിതം

 

ജീവിതം പലപ്പോഴും ഒഴുക്കുവെള്ളത്തില്‍ വീണ കരിയിലയുടേതായിരുന്നു. ആരോ തള്ളി വിട്ട ആക്കത്തില്‍ അല്‍പ്പ ദൂരത്തെക്കുള്ള സഞ്ചാരം. പിന്നെ അന്ധാളിച്ച് അല്‍പ്പ നേരം അവിടെ തന്നെ. ദിശയറിയാതെ, പിന്നെ എങ്ങോട്ടോ തിരിയുന്നു. അമ്മയുടെ വിളിയായിരിക്കണം വീണ്ടും തിരിച്ചു വന്നിരുന്നത്. കാലം ശബ്ദമില്ലാതെ, അറിയാതെ കടന്നു പോകുന്നുണ്ട്. ഒഴുക്കിന്‍റെ കളകളാരവങ്ങളില്ലാതെ.

വേനലും വര്‍ഷവും കടന്നു പോകുമ്പോള്‍ മനസ്സില്‍ എന്തൊക്കെയോ കോറിയിട്ടിരിക്കണം. ജനിച്ചു വളര്‍ന്ന വീട് എന്നും ഒരു കേന്ദ്ര ബിന്ദുവായിരുന്നു. അതിന് ചുറ്റിലും അദൃശ്യമായ ഒരു രേഖ, അത് മാത്രം സ്വന്തം. അതിന് ഉള്ളിലായിരുന്നു യാത്ര മുഴുവനും. ഈ വൃത്തത്തിനുള്ളിലായിരുന്നു എന്‍റെ വസന്തം, എന്‍റെസ്വപ്നം, ... എല്ലാം. എങ്കിലും അതിനപ്പുറം ഒരു ലോകം എനിക്കറിയാം. മാറ്റങ്ങള്‍ അറിയാം. എല്ലാം കാണാന്‍ ഒരു കൊച്ചു കണ്ണ് ജന്മം കൊണ്ട് തന്ന് അമ്മ എന്നെ അനുഗ്രഹിച്ചിരിക്കണം. രൂപം കൊണ്ട് ഗൗരവ പ്രകൃതന്‍ ആയിരിക്കുമ്പോഴും ഉള്ളില്‍...... എന്‍റെ മനസ്സില്‍ എന്നും ഒരു കുഞ്ഞ് കൈ കാലിട്ടടിച്ച്‌ കളിച്ചിരുന്നു, സ്നേഹിച്ചിരുന്നു, കരഞ്ഞിരുന്നു. എന്‍റെ വലയത്തിനും പുറത്തേക്ക് നോക്കുമ്പോള്‍ കാണുന്ന കാഴ്ചകളില്‍, സഹ ജീവികളുടെ വേദനകളില്‍ എല്ലാം ഉള്ളിലെ കുഞ്ഞ് വല്ലാതെ കരഞ്ഞിരുന്നു. ആരുമറിയാതെ കരഞ്ഞു കരഞ്ഞ് ഒടുവില്‍ തളര്‍ന്നുറങ്ങിയിരുന്നു. കാലം ആ കുഞ്ഞിനെ മാത്രം വളര്‍ത്തിയില്ല. മാറ്റങ്ങള്‍ എല്ലാം പുറമേ മാത്രമായി .......
Posted by:

      
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment