Sunday, 29 September 2013

[www.keralites.net] =?utf-8?B?4LSJ4LSk4LWN4LSV4LWN4LSV4LSj4LWN4LSg4LSv4LWB4LSf4LWGI

 

ഉത്ക്കണ്ഠ എന്നെ വല്ലാതെ വീര്‍പ്പുമുട്ടിക്കുന്നു. ചിലപ്പോള്‍ തല ചിതറുമെന്നു വരെ തോന്നാറുണ്ട്.
ഒരു ധനികനുണ്ടായിരുന്നു. കടുത്ത ഉത്ക്കണ്ഠയും ഭയവും അദ്ദേഹത്തെ സദാ മഥിച്ചു കൊണ്ടിരുന്നു. ദുഃസഹമായ ജീവിതം. ധനികന് വിവരമുള്ള ഒരു കാര്യസ്ഥനുണ്ട്. യജമാനന്റെ അടുത്ത ഉത്ക്കണ്ഠ വരുത്തിക്കൂട്ടുന്ന വിനകള്‍ എന്തൊക്കെയെന്ന് കാര്യസ്ഥനറിയാം. യജമാനനെ ഒറ്റയ്ക്കു കിട്ടിയ ഒരു ദിവസം കാര്യസ്ഥന്‍ ചോദിച്ചു.
"അങ്ങ് ജനിക്കുന്നതിനു മുമ്പ് ദൈവം ഈ ലോകം ഉണ്ടാക്കിയിരുന്നു. ഇവിടെ കാര്യങ്ങല്‍ നന്നായി നടന്നിരുന്നു ശരിയല്ലേ.?"
"അതേ" ധനികന്‍ പറഞ്ഞു.
അങ്ങ് മരിച്ചു കഴിഞ്ഞാലും ദൈവം ഈ ലോകം നടത്തിക്കൊണ്ടു പോകില്ലേ?
"ഉവ്വ്."
"അങ്ങ് ജീവിച്ചിരുന്ന ഈ സമയം ഈശ്വരന്‍ തന്നെയല്ലേ ലോകം ഭരിക്കുന്നതും."
"അതേ."
"പിന്നെന്തിന് ഈ അനാവശ്യമായ ഉത്ക്കണ്ഠ? എല്ലാം ദൈവം ഭംഗിയായി കൈകാര്യം ചെയ്യും. നമുക്ക് ചെയ്യാനുള്ളത് ഭംഗിയായി ചെയ്യുക. പിന്നെ വെറുതെയിരിക്കുക. ദൈവത്തില്‍ ഉറച്ചു വിശ്വസിക്കൂ, ശാന്തനാകൂ."
സംശയക്കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോള്‍ ദൈവത്തില്‍ ഉറച്ചു വിശ്വസിക്കൂ. 
ദുര്‍ബ്ബലനെന്ന് സ്വയം തോന്നുന്നുമ്പോള്‍ സര്‍വ്വശക്തനില്‍ ഉറച്ചു വിശ്വസിക്കൂ.
ഈശ്വരനെ സര്‍വ്വാത്മനാ സ്നേഹിക്കൂ ഹൃദയംഗമമായി പ്രാര്‍ത്ഥിക്കാനുള്ള കഴിവിനായി പ്രാര്‍ത്ഥിക്കൂ. അവിടുന്ന് ഒരിക്കലും നമ്മെ കൈവിടില്ല.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment