Monday 15 July 2013

[www.keralites.net] അമിതാഭ് ബച്ചന്റെ കാല്‍ തൊട്ടു വന്ദിച്ച് മഞ്ജു ക്യാമറയ്ക്ക് മുന്നിലെത്തി

 

അമിതാഭ് ബച്ചന്റെ കാല്‍ തൊട്ടു വന്ദിച്ച് മഞ്ജു ക്യാമറയ്ക്ക് മുന്നിലെത്തി

Fun & Info @ Keralites.net

മുംബൈ: ഇതിഹാസതാരം അമിതാഭ് ബച്ചന്റെ കാല്‍ തൊട്ടുവന്ദിച്ചശേഷം മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യര്‍ ക്യാമറയ്ക്ക് മുന്നില്‍ തിരിച്ചെത്തി. മുംബൈ ഗോരേഗാവിലെ ദാദാ സാഹബ് ഫാല്‍ക്കേ ഫിലിംസിറ്റിയില്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യ ചിത്രത്തിലാണ് മഞ്ജു അമിതാഭിനൊപ്പം അഭിനയിക്കുന്നത്.

രാവിലെ 10.30ഓടെയാണ് ഷൂട്ടിംഗ് തുടങ്ങിയത്. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് മഞ്ജു ഷൂട്ടിംഗിനെത്തിയത്. രണ്ട് ദിവസങ്ങളിലായാണ് ഷൂട്ടിങ്. മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലെ ചിത്രീകരണവും ഇതിനൊപ്പം നടക്കും. പ്രഭു, നാഗാര്‍ജുന, പുനിത് രാജ് കുമാര്‍ എന്നിവരാണ് ഇതരഭാഷകളിലെ മഞ്ജുവിന്റെ നായകന്മാര്‍.

കേവലം മൂന്നുവര്‍ഷം മാത്രം സിനിമയില്‍ അഭിനയിച്ച തനിക്ക് മലയാളികള്‍ നല്‍കിയ സ്‌നേഹം അത്ഭുതപ്പെടുത്തുന്നുവെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. നിങ്ങള്‍ തരുന്ന സ്‌നേഹത്തിന് പകരം നല്‍കാന്‍ തന്റെ കൈയില്‍ ഒന്നുമില്ല, വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാകുന്നില്ല. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത നിമിഷമാണിത്, മഞ്ജു പറഞ്ഞു.

 

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment