മന്ത്രിസ്ഥാനം തീരുമാനമായില്ല; ഗണേഷ്‌കുമാര്‍.....!! 'നമ്മള്‍ തമ്മില്‍' അവതാരകനാകുന്നു
ഏഷ്യാനെറ്റിലെ ജനപ്രിയ ടോക്ക്‌ഷോയായ 'നമ്മള്‍ തമ്മിലി'ന്റെ അവതാരകനായി മലയാളികളുടെ സ്വീകരണമുറികളിലേക്കെത്താനുള്ള ഒരുക്കത്തിലാണ് എം.എല്‍.എ.യും മുന്‍മന്ത്രിയും സിനിമാനടനുമായ കെ.ബി. ഗണേഷ്‌കുമാര്‍.
ഗണേഷ്‌കുമാറിന്റെ മന്ത്രിസഭാ പുനഃപ്രവേശനം സംബന്ധിച്ച് യു.ഡി.എഫ് യോഗത്തില്‍ പരസ്യമായി ചര്‍ച്ചചെയ്യേണ്ടെന്നും ആര്‍. ബാലകൃഷ്‌ണപിള്ളയും മുഖ്യമന്ത്രിയും ചര്‍ച്ചയിലൂടെ തീരുമാനമെടുക്കാനും ഇന്നലെ ചേര്‍ന്ന യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തീരുമാനം നീളുന്ന സാഹചര്യത്തിലാണ് ഗണേഷ് പുതിയ റോളിലെത്തുന്നത്.
ഗണേഷ്‌കുമാര്‍ അവതാരകനായ 'നമ്മള്‍ തമ്മില്‍' ഏഷ്യാനെറ്റില്‍ ഉടന്‍ സംപ്രേക്ഷണം ചെയ്തുതുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍. ശ്രീകണ്ഠന്‍നായരിലൂടെ ഏറെ ജനപ്രിയമായി മാറിയ ഈ ടോക്ക് ഷോയുടെ അവതാരകനായി ജോണ്‍ ബ്രിട്ടാസാണ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ബ്രിട്ടാസ് വീണ്ടും പഴയ സങ്കേതമായ കൈരളിയിലേക്ക് മടങ്ങിയതോടെയാണ് 'നമ്മള്‍ തമ്മില്‍' അവതാരകനാകാനുള്ള നിയോഗം ഇപ്പോള്‍ ഗണേഷ്‌കുമാറില്‍ വന്നു ചേര്‍ന്നിരിക്കുന്നത്.
നമ്മള്‍ തമ്മില്‍ എന്ന ടോക്ക് ഷോയിലൂടെയാണ് ശ്രീകണ്ഠന്‍നായര്‍ ഏറെ പ്രശസ്തനായി മാറിയത്. ഈ ഷോയുടെ വന്‍വിജയത്തിലൂടെ 'നമ്മള്‍ തമ്മില്‍ ശ്രീകണ്ഠന്‍നായര്‍' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നതു പോലും. പിന്നീട് ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് അദ്ദേഹം ഏഷ്യാനെറ്റ് വിട്ടതോടെയാണ് 'നമ്മള്‍ തമ്മിലി'ന്റെ പുതിയ അവതാരകനായി ജോണ്‍ ബ്രിട്ടാസ് വരുന്നത്. ഏഷ്യാനെറ്റ് വിട്ട് മനോരമയില്‍ ചേക്കേറിയ ശ്രീകണ്ഠന്‍നായര്‍ ഇപ്പോള്‍ അവിടെ നിന്നും മാറിയിപ്പോള്‍ സൂര്യാടിവിയിലാണ്.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net