സീരിയല്‍ നടനായി പി.സി. ജോര്‍ജ്: സഹകരിക്കില്ലെന്ന് ആത്മ
തിരുവനന്തപുരം: ടി.വി സീരിയലില്‍ അഭിനയിക്കാന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെ അനുവദിക്കില്ലെന്ന് ടെലിവിഷന്‍രംഗത്തെ കലാകാരന്‍മാരുടെ സംഘടനയായ ആത്മ. സുജിത്ത് സുന്ദര്‍ സംവിധാനം ചെയ്യുന്ന കസ്‌തൂരിമാന്‍ എന്ന സീരിയലിലൂടെയാണ് പി.സി. ജോര്‍ജ് അഭിനേതാവായത്. ഏതാനും സീന്‍ ചിത്രീകരിച്ചുകഴിഞ്ഞപ്പോള്‍ ആത്മ എതിര്‍പ്പുമായി രംഗത്തെത്തി. കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ മുന്‍െകെയെടുത്ത് രൂപീകരിച്ചതാണു ടെലിവിഷന്‍ കലാകാരന്‍മാരുടെ സംഘടനയായ ആത്മ.
സിനിമാ, സീരിയല്‍ രംഗത്തുള്ളവരെ തറകളെന്നു വിളിച്ച് അധിക്ഷേപിക്കുന്ന ജോര്‍ജിനൊപ്പം അഭിനയിക്കില്ലെന്നാണ് സംഘടനാ ഭാരവാഹികള്‍ സംവിധായകനെ അറിയിച്ചത്. ബഹുഭൂരിപക്ഷം അഭിനേതാക്കളും സീരിയല്‍ രംഗത്തെ ഏക സംഘടനയായ ആത്മയില്‍ അംഗങ്ങളാണ്.
അതേസമയം ആത്മയുടെ നടപടിക്ക് പത്രസമ്മേളനത്തിലൂടെ മറുപടികൊടുക്കുമെന്ന് ജോര്‍ജ് പ്രതികരിച്ചു. കസ്‌തൂരിമാനില്‍ വില്ലന്‍ വേഷമാണ് പി.സി. ജോര്‍ജിന്. തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന സീരിയലില്‍ രണ്ടുദിവസം പി.സി ജോര്‍ജ് അഭിനയിച്ചു. ഇന്നലെ രാവിലെയാണ് ആത്മ യോഗം കൂടി പി.സിയെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. വിലക്കിനു പിന്നില്‍ ഗണേഷ്‌കുമാറാണെന്ന് ആരോപണമുണ്ട്.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net