തമിഴ്‌നടനും സംവിധായകനുമായ മണിവണ്ണന്‍ (59) അന്തരിച്ചു.
ചെന്നൈ: പ്രശസ്ത തമിഴ്‌നടനും സംവിധായകനുമായ മണിവണ്ണന്‍ (59) ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ അന്തരിച്ചു. നേശപക്കത്തെ വസിതിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. അമ്പത് സിനിമകള്‍ സംവിധാനം ചെയ്തു. നാനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.
അനായാസമായ അഭിനയമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ഹാസ്യനടനും വില്ലനും സ്വഭാവനടനുമായി തമിഴ്‌സിനിമയില്‍ നിറഞ്ഞു നിന്നു. ടിക് ടിക് ടിക്, കാതല്‍ ഓവിയം തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംഭാഷണമെഴുതികൊണ്ടാണ് അദ്ദേഹം സിനിമയിലെത്തുന്നത്. പിന്നീട് ഹാസ്യനടനായി സിനിമയില്‍ സജീവമായി.
മുതല്‍വന്‍ , സംഗമം, ഉള്ളത്തെ അള്ളിത്താ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമായി. പുതു മനിതന്‍ , ചിന്നതമ്പി പെരിയ തമ്പി, ജല്ലിക്കെട്ട് തുടങ്ങിയ സിനിമകളാണ് സംവിധാനം ചെയ്തവയില്‍ ശ്രദ്ധേയം.
ഈ വര്‍ഷം മെയ് പത്തിന് റിലീസ് ചെയ്ത സത്യരാജിന്റെ 'നാഗരാജ ചോളന്‍ എംഎ എംഎല്‍എ' എന്ന ചിത്രമാണ് അവസാനം അദ്ദേഹം സംവിധാനം ചെയ്തത്. മലയാളം, തെലുങ്ക്, ഹിന്ദി, ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net