Monday 3 June 2013

Re: [www.keralites.net] ഉടുവസ്‌ത്രംപോലും മാറാനാകാതെ 18 ദിവസം കുവൈത്തിലെ ജയിലില്‍

Hi, Hello,

How will they just put someone behind bars without any reason!!!.  Then so many of our people
should be inside jails.  We like to just sensationalise issues without knowing the facts.  When will
we have the wisdom to not only wait to know the facts but also view matters dispassionately.  I
was in KSA for more than 10 years between 1992 March and 2002 November and my Residence
Permiit was asked to be shown only once close to Market Area/Mall etc. and that too during
daytime around 1100 hours.

Rgds RAM

  
  


From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To:
Sent: Monday, June 3, 2013 10:18 AM
Subject: [www.keralites.net] ഉടുവസ്‌ത്രംപോലും മാറാനാകാതെ 18 ദിവസം കുവൈത്തിലെ ജയിലില്‍

 
 
ന്യൂഡല്‍ഹി: പതിനേഴു വര്‍ഷമായി കുെവെത്തില്‍ ജോലി ചെയ്‌തുവരികയായിരുന്നു മലപ്പുറം കൊണ്ടോട്ടി കുമ്മുണിപറമ്പ്‌ തൊടിയില്‍ മുഹമ്മദുകുട്ടി. കഴിഞ്ഞ മാസം 14-ന്‌ ജോലി കഴിഞ്ഞ്‌ താമസസ്‌ഥലത്തേക്കു മടങ്ങുന്നതിനിടെയാണ്‌ കുെവെത്തില്‍വിച്ച്‌ മുഹമ്മദുകുട്ടിയെ പോലീസ്‌ പിടികൂടിയത്‌.
നടുറോഡില്‍നിന്നു പിടികൂടി നേരേ കൊണ്ടുപോയത്‌ ജയിലിലേക്ക്‌. കുറച്ചു ദിവസം സൂചികുത്താന്‍ ഇടമില്ലാതെ പ്രവാസികളെ കുത്തിനിറച്ച ജയിലില്‍ നരകജീവിതം. മുന്നൂറു പേരടങ്ങുന്ന സെല്ലിലാണ്‌ അടച്ചത്‌. രണ്ടു നേരം മാത്രം ഭക്ഷണം. ജയിലധികൃതര്‍ വരുമ്പോള്‍ ആരെങ്കിലും സംസാരിക്കുന്നതു കണ്ടാല്‍ പൊതിരെ തല്ല്‌ ഉറപ്പാണ്‌. കുടിക്കാനോ പ്രാഥമികകൃത്യങ്ങള്‍ക്കോ പലപ്പോഴും വെള്ളം ലഭിക്കില്ലെന്നതാണ്‌ ജയിലിലെ പ്രധാന ബുദ്ധിമുട്ട്‌. അറസ്‌റ്റിലായപ്പോള്‍ മൊെബെല്‍ ഫോണ്‍ പിടിച്ചുവാങ്ങിയതിനാല്‍ കൂട്ടുകാരെ വിവരമറിയിക്കാനും ഏറെ ബുദ്ധിമുട്ടി.
ഉടുത്തിരുന്ന അതേ വസ്‌ത്രത്തിലാണ്‌ 18 ദിവസം പിന്നിട്ടത്‌. രക്ഷപ്പെട്ട്‌ വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിയ മുഹമ്മദുകുട്ടിയുടെ മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്‌ കടബാധ്യതയും ഭാവിയും.ഒമ്പതുമാസം മുമ്പാണ്‌ മുഹമ്മദുകുട്ടി നാട്ടില്‍ വന്നുപോയത്‌. ഭാര്യയും മൂന്നാം ക്ലാസുകാരിയായ മകളും വയോധികരായ ഉമ്മയും ബാപ്പയും അടങ്ങുന്ന കുടുംബം ഇനി എങ്ങനെ പുലര്‍ത്തുമെന്ന കാര്യത്തില്‍ മുഹമ്മദുകുട്ടിക്ക്‌ ആശങ്കയാണ്‌.
പുതിയ വീട്ടിലേക്കു കയറിത്താമസിക്കാനാണ്‌ കഴിഞ്ഞ തവണ നാട്ടിലെത്തിയത്‌. വീടു പണിത വകയിലുണ്ടായ കടം കുെവെത്തിലെ ജോലികൊണ്ടു വീട്ടാമെന്ന കണക്കുകൂട്ടല്‍ തെറ്റി. ലക്ഷങ്ങളുടെ ബാധ്യത വാള്‍ പോലെ തലയ്‌ക്കു മീതേ തൂങ്ങുന്നത്‌ മുഹമ്മദുകുട്ടിയെ ഏറെ അസ്വസ്‌ഥനാക്കുന്നു.
ഖാദിം വിസയിലെത്തി പുറംജോലിയില്‍ ഏര്‍പ്പെടുന്നവരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ കയറ്റിവിടുന്നത്‌. ജോലിസ്‌ഥലത്തുവച്ച്‌ അറസ്‌റ്റ്‌ ചെയ്‌താല്‍ കാര്യം എന്തെന്നു മനസിലാക്കാം. താമസസ്‌ഥലത്തേക്കു മടങ്ങുമ്പോള്‍ എന്തിനാണ്‌ അറസ്‌റ്റ്‌ ചെയ്‌തതെന്നു മുഹമ്മദുകുട്ടിക്ക്‌ ഇപ്പോഴും നിശ്‌ചയമില്ല.
നോര്‍ക്ക ഇടപെട്ട്‌ ട്രാവന്‍കൂര്‍ ഹൗസിലാണ്‌ മുഹമ്മദുകുട്ടിയും ഇന്നലെ എത്തിയ കോഴിക്കോട്‌ സ്വദേശി വിപിനും താമസിക്കുന്നത്‌. വെള്ളിയാഴ്‌ച എത്തിയ നാസറുദ്ദീന്‍, അബ്‌ദുള്ള, ഹരീഷ്‌ മഹേന്ദ്രന്‍ (തിരുവനന്തപുരം), കമാലുദ്ദീന്‍ (തൃശൂര്‍), യാഷിന്‍ (കണ്ണൂര്‍), അബ്‌ദുള്‍ അസീസ്‌ (കാസര്‍ഗോഡ്‌) എന്നിവര്‍ ട്രെയിന്‍മാര്‍ഗം നാട്ടിലേക്കു തിരിച്ചു

www.keralites.net


No comments:

Post a Comment