തെറ്റുപറ്റിപ്പോയെന്ന് അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചകേസിലെ പ്രതി
ന്യൂഡല്‍ഹി: പറ്റിപ്പോയത് വലിയ തെറ്റ്. ഡല്‍ഹിയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂര ബലാത്സംഗത്തിന് വിധേയമാക്കിയ കേസില്‍ ഇന്ന് കുടുങ്ങിയ പ്രതി മനോജ് കുമാറിന്റെതാണ് വൈകി വന്ന കുമ്പസാരം. അക്ഷരാഭ്യാസമില്ലാത്ത ഈ 19 കാരനെ ഇന്ന് പുലര്‍ച്ചെ ബീഹാറിലെ ബരാഹിയ ഗ്രാമത്തിലെ അമ്മാവന്റെ വീട്ടില്‍ നിന്നാണ് ഡല്‍ഹിയിലേയും ബീഹാറിലേയും സംയുക്‌ത പോലീസ് സേന പിടികൂടിയത്.
കേസില്‍ ഇന്നലെ പ്രദീപിന്റെ കൂട്ടാളി മനോജിനെ പോലീസ് പിടി കൂടിയിരുന്നു. ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് പ്രദീപിനെയും കുടുക്കിയത്. പ്രദീപ് കുറ്റം സമ്മതിച്ചതായി തങ്ങള്‍ക്ക് വിവരം ലഭിച്ചെന്ന് ഇന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ്‌കുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്‌തമാക്കിയിരുന്നു. താന്‍ ഒരു വലിയ തെറ്റ് ചെയ്‌തതായി ഇയാള്‍ പോലീസിനോട് പറഞ്ഞെന്ന് നീരജ് കുമാര്‍ പറഞ്ഞു.
ബാല പീഡനത്തിനും കൊലപാതകശ്രമത്തിനും പിന്നാലെ കൂട്ടബലാത്സംഗത്തിനും ഇവര്‍ക്കെതിരേ കേസെടുക്കണമോ എന്ന കാര്യം പോലീസ് പരിഗണിക്കുകയാണ്. ഇയാളെ കൊണ്ടുവന്ന ബീഹാറിലെ കോടതിയിലും പരിസരത്തും വന്‍ ജനാവലിയാണ് പ്രദീപിനെ കാണാന്‍ തടിച്ചു കൂടിയത്. ഇവരെ നിയന്ത്രിക്കാന്‍ കഴിയാതെ പോലീസ് കുഴങ്ങി. സംഭവത്തിന് പിന്നാലെ കുട്ടി മരിച്ചെന്ന് ഭയന്ന് മനോജും പ്രദീപും സംഭവ സ്‌ഥലത്തു നിന്നും മുങ്ങുകയായിരുന്നു.
പീഡനത്തിനിരയായ കുട്ടിയും കുടുംബവും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ താഴത്തെ നിലയിലെ താമസക്കാരനായ മനോജിന്റെ അരികിലേക്ക് ഏപ്രില്‍ 15 ന് വൈകുന്നേരം പ്രദീപ് എത്തുകയായിരുന്നു. ഇരുവരും പിന്നീട് മദ്യപിച്ചു. പെണ്‍കുഞ്ഞിനെ വിളിച്ചുകൊണ്ടുവരാന്‍ നിര്‍ബ്ബന്ധിച്ചത് പ്രദീപാണെന്ന് മനോജ് നേരത്തേ പോലീസിനോട് വ്യക്‌തമാക്കിയിരുന്നു. പ്രദീപിന്റെ നിര്‍ദേശ പ്രകാരം ചോക്‌ളേറ്റ് കാട്ടി മനോജ് പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടു വരികയും പ്രദീപ് ബലാത്സംഗം ചെയ്യുകയും ചെയ്‌തു.
താന്‍ പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടു വന്നതല്ലാതെ കയ്യേറ്റത്തിന് മുതിര്‍ന്നില്ലെന്നും മനോജ് നേരത്തേ പോലീസിനോട് വ്യക്‌തമാക്കിയിരുന്നു. സംഭവം കുട്ടി മാതാപിതാക്കളോട് പറയുമോ എന്ന പേടിയിലാണ് രണ്ടു പേരും ഒളിവില്‍ പോയത്. കുഞ്ഞ് മരിച്ചു പോകുമോയെന്നും ഇരുവര്‍ക്കും ഭയമുണ്ട്. ബീഹാര്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രദീപ് നേരത്തേ കുറ്റം ചെയ്‌തതായി സമ്മതിച്ചു. പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന പരിപാടി പ്രദീപിന് നേരത്തേ തന്നെയുണ്ടെന്ന് ഇയാളുടെ ജന്മനാടായ ഷേഖ്‌പുരയിലെ നാട്ടുകാരും പറഞ്ഞു. പെണ്‍ വിഷയത്തെ തുടര്‍ന്ന് മുമ്പ് പലതവണ നാട്ടുകാര്‍ പ്രദീപിനെ കൈകാര്യം ചെയ്‌തിട്ടുണ്ട്
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net