മൂന്നുമാസത്തിനകം പദവി ശരിയാക്കാത്തവര്‍ക്ക് സൗദി വിടേണ്ടിവരും: ഇന്ത്യന്‍ അംബാസഡര്‍
റിയാദ്: സ്വദേശിവല്‍കരണത്തിന് സൗദി ഭരണകൂടം അനുവദിച്ച മൂന്നുമാസത്തെ സമയപരിധിക്കുള്ളില്‍ പദവി ശരിയാക്കാന്‍ സാധിക്കാത്തവര്‍ക്കു രാജ്യം വിടേണ്ടിവരുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഹാമിദ് അലി റാവു മുന്നറിയിപ്പു നല്‍കി.
അനധികൃതമായി കഴിയുന്നവരെ നിയമാനുസൃതമാക്കാനും ഇതിനു സാധിക്കാത്തവരെ മാന്യമായി നാട്ടിലേക്കു മടക്കി അയക്കാനുമാണ് എംബസി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുന്നുമാസത്തിനു ശേഷം സൗദി തൊഴില്‍ മന്ത്രാലയം സ്വദേശിവല്‍കരണം കര്‍ശനമായി നടപ്പാക്കും. ഇതു ഗൗരവത്തിലെടുത്തു പ്രവാസികള്‍ തൊഴില്‍നിയമ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൊഴില്‍ ഉടമയുടെ കീഴില്‍ ഇഖാമയില്‍ രേഖപ്പെടുത്തിയിട്ടുള്ള ജോലി ചെയ്യാത്തവര്‍ നിര്‍ബന്ധമായും പ്ര?ഫഷന്‍ മാറ്റുന്നതടക്കമുള്ള നടപടികള്‍ ഈ കാലാവധിക്കുള്ളില്‍ പൂര്‍ത്തിയാക്കണം. നിതാഖാത്ത് പ്രകാരം പുതിയ തൊഴില്‍ കണ്ടെത്തുന്നവര്‍ക്കു തൊഴില്‍ ഉടമയില്‍ നിന്ന് പാസ്‌പോര്‍ട്ട് ലഭിക്കുന്നില്ല എന്ന പരാതികള്‍ ഉള്‍പ്പെടെ ഏതു നിയമസഹായത്തിനും എംബസി ഒരുക്കമാണ്. കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍നിന്നു നിയമ സഹായത്തിനു പണം ചെലവഴിക്കും.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net