Friday 12 April 2013

Re: [www.keralites.net] Mandhriyude Vishu kaineettam...

 

മന്ത്രി കെ.പി.മോഹനൻ കേരളത്തിലെ MLA മാർക്ക് വിഷുക്കൈനീട്ടമായി LCD ടിവി ദാനം ചെയ്തത് വലിയൊരപരാധമായി ചിലർ . മന്ത്രി തനിക്ക് പൈതൃകമായി കിട്ടിയ സ്വത്തിൽ നിന്നോ സമ്പത്തിൽ നിന്നോ ചില ലക്ഷങ്ങൾ ചെലവാക്കി തന്റെ സഹപ്രവർത്തകർക്ക് പാരിതോഷികം നൽകി വർഗ്ഗസ്നേഹം കാണിക്കുന്നതിൽ ഒരു തെറ്റുമില്ല. കിട്ടുന്നത് പോരട്ടെ എന്ന മട്ടിൽ MLA മാർ അത് കൈനീട്ടി സ്വീകരിച്ചതിലും ഒരു പന്തികേടുമില്ല. വി.എസ്. അച്യുതാനന്ദൻ അത് തിരിച്ചുകൊടുക്കുന്നത് ഇത്തരം ഉപചാരങ്ങളിൽ വിശ്വാസമില്ലാത്തത്കൊണ്ടാവാം.

ഇതിനെ എന്തിനാണു ചിലർ എതിർക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. സർക്കാർ ഖജനാവിലുള്ള പാവപ്പെട്ടവരും കൂടി അടക്കുന്ന നികുതിപ്പണത്തിൽ നിന്നാണു ടിവിക്ക് പണം ചെലവാക്കുന്നതെങ്കിൽ എതിർക്കേണ്ടത് തന്നെയാണു. എതിർക്കുക മാത്രമല്ല ആ മന്ത്രിയുടെ മുഖത്ത് നോക്കി ചോദിക്കുകയും വേണം, ഈ സർക്കാർ ഖജനാവ് എന്ന് പറയുന്നത് മന്ത്രിമാരുടെ തറവാട്ട് വകയാണോ എന്ന്. ടിവി വാങ്ങിയ MLA മാരോടും ചോദിക്കണം, തനിക്കൊന്നും ഉളുപ്പും മാനവും ഇല്ലേടോ എന്ന്. രണ്ട് കൊല്ലം MLA ആയാൽ പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾക്ക് ഒരു പഞ്ഞവുമില്ല. ഇത്രയൊക്കെ സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ പറ്റിയിട്ട് വീട്ടിൽ ഭാര്യയും മക്കളും LCD ടിവി കണ്ട് ആനന്ദിക്കുന്നത് ഈ സംസ്ഥാനത്തിലെ പാവപ്പെട്ട ജനങ്ങളുടെ ചെലവിൽ തന്നെ വേണോ എമ്മെല്ലേമാരേ എന്ന് മുഖത്ത് നോക്കി ചോദിക്കണം. ശമ്പളവും അലവൻസും ഒക്കെ ഉണ്ടല്ലൊ, ടിവി വേണമെങ്കിൽ, റൊക്കം പൈസ കൊടുത്ത് വാങ്ങാൻ ഗതിയില്ലെങ്കിൽ സാധാരണക്കാർ ചെയ്യുന്ന പോലെ ഇൻസ്റ്റാൾമെന്റിനു ടിവി വാങ്ങി രസിക്കണം സാറേ എന്ന് പറയണം.

ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത് മന്ത്രി സ്വന്തം പോക്കറ്റിൽ നിന്ന് ചെലവാക്കി കൊടുത്തതാണു എന്നാണു. മറിച്ചാണെങ്കിൽ മേൽപ്രസ്താവന ഞാൻ പിൻവലിക്കുന്നു. മന്ത്രി വല്ല മാനനഷ്ടത്തിനും കേസ് കൊടുത്താലോ. അത്കൊണ്ട് സോറി മന്ത്രീ...


From: Thomas Mathew <thomasmathew47@hotmail.com>
To: "Keralites@yahoogroups.com" <keralites@yahoogroups.com>
Sent: Friday, 12 April 2013 2:44 PM
Subject: RE: [www.keralites.net] Mandhriyude Vishu kaineettam...

 
Dear All

V S has declined to accept this, but Kodiyeri has not only accepted it but has justified giving it. Earlier they were all given laptops, even though most of them do not know to use a computer. While giving away  such things the Govt. forgets that the money spent on these comes from the poorest of the poor, who do not have the means to have three meals a day and do not have the money   to buy the essential medicines. Unfortunately we also do not think public money is our money and do not react when this is being used to fatten the bellies of the politicians by using the authority given by us. Even though we cannot do anything let us react through such columns against such corruption

T. Mathew 

To:
From: jinto512170@yahoo.com
Date: Fri, 12 Apr 2013 05:05:29 +0800
Subject: [www.keralites.net] Mandhriyude Vishu kaineettam...

 

22 ഇഞ്ച് സോണി എല്‍ സി ഡി ടി വി കിട്ടിയപ്പോ പ്രതിപക്ഷത്തിനും സന്തോഷം ഭരണ പക്ഷത്തിനും സന്തോഷം,ജനങ്ങളെ കൊള്ളയടിക്കാന്‍ എല്ലാവരും ഒന്നിക്കും,അങ്ങിനെ തന്നെ വേണം,മണ്ടന്മാരായ മലയാളികള്‍ ഉള്ളിടത്തോളം നിങ്ങള്‍ക്ക് ഇനിയും കക്കാന്‍ അവസരം ധാരാളം ഉണ്ട്,

www.keralites.net



__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment