ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച 20 കിലോ പരാതിക്കെട്ട് ഉമ്മന്‍ ചാണ്ടി യുഎഇയില്‍ ഉപേക്ഷിച്ചു
ഷാര്‍ജ: യുഎഇയില്‍ ഗംഭീരവിജമായി മാറിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച 20 കിലോ തൂക്കം വരുന്ന പരാതിക്കെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുഎഇയില്‍ ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് മടങ്ങി. പ്രവാസികളായ മലയാളികളുടെ ആയിരക്കണക്കിന് വരുന്ന പ്രശ്‌നങ്ങളാണ് പരിഗണയ്ക്ക് പോലും എടുക്കാതെ യുഎഇയില്‍ ഉപേക്ഷിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി വെറും പ്രഹസനമായി മാറുകയാണെന്ന ആരോപണം ശരിവെക്കുന്നതാണ് റിപോര്‍ട്ട്.
മുഖ്യമന്ത്രിയെ നേരില്‍ കാണാനും പരാതി നല്‍കാനും ആയിരക്കണക്കിന് പ്രവാസികളാണ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ എത്തിയത്. മലയാളികളുടെ നിരവധി പ്രശ്‌നങ്ങളെക്കുറിച്ച് കേരള സര്‍ക്കാര്‍ ബോധവാന്മാരാണെന്നും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ സഹായവും നല്‍കുമെന്നുമാണ് മുഖ്യമന്ത്രി ആയിരങ്ങളെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചത്. പ്രശ്‌നപരിഹാരത്തിന് കേന്ദ്രസര്‍ക്കാരിന്റെ സഹായം ആവശ്യമായി വന്നാല്‍ അതിനും സംസ്ഥാന സര്‍ക്കാര്‍ മടിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. പരാതിക്കെട്ട് യുഎഇയില്‍ ഉപേക്ഷിച്ചതോടെ തങ്ങള്‍ നല്‍കിയ പരാതിക്ക് യാതൊരു വിലയുമില്ലേയെന്ന് പരിതപിക്കുകയാണ് പരാതി നല്‍കിയ ഹതഭാഗ്യര്‍.
അതേസമയം പ്രവാസി സംഘടനങ്ങളും പ്രവാസികളും നല്‍കിയ പരാതികള്‍ ഏകദേശം മുപ്പത് കിലോഗ്രാം വരുമെന്ന് യു എ ഇയിലെ ഇന്ത്യന്‍ ഓവര്‍സീസ് കള്‍ച്ചറല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് എം.ജി പുഷ്പാകരന്‍ പറഞ്ഞു. ഇതില്‍ പത്ത് കിലോഗ്രാം പരാതികള്‍ മാത്രമാണ് ഉമ്മന്‍ ചാണ്ടി കൊണ്ടുവന്നത്.
എല്ലാ പരാതികളും വായിച്ചു നോക്കാന്‍ സാധിച്ചിട്ടില്ലെന്നത് വാസ്തവമാണ്. ഇരുപത് കിലോഗ്രാം വരുന്ന പരാതികള്‍ യു.എ.ഇ.യില്‍ തന്നെ കിടക്കുകയാണ്. വിമാനത്തില്‍ കൊണ്ടുപോകാവുന്ന ബാഗേജിന്റെ തൂക്കത്തില്‍ വ്യവസ്ഥയുള്ളതിനാലാണ് ഇത്രയും പരാതികള്‍ അവിടെ തന്നെ ഉപേക്ഷിക്കേണ്ടിവന്നത് പുഷ്പാകരന്‍ വ്യക്തമാക്കി. ശേഷിക്കുന്ന പരാതികള്‍ പരിശോധിച്ച് യഥാസമയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‌പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
\
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment