Sunday 21 April 2013

[www.keralites.net] ഡല്‍ഹിയില്‍ വീണ്ടും കൂട്ട ബലാത്സംഗം

 

ഡല്‍ഹിയില്‍ വീണ്ടും കൂട്ട ബലാത്സംഗം; ആത്മഹത്യയ്ക്ക് ശ്രമിച്ച കൗമാരക്കാരി ഗുരുതരാവസ്ഥയില്‍

 

ന്യുഡല്‍ഹി: തലസ്ഥാന നഗരത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടമാനഭംഗത്തിന്റെ വാര്‍ത്ത പുറത്തുവരുന്നു. എട്ടു പേര്‍ ചേര്‍ന്ന് കൗമാരക്കാരി കൂട്ടമാനഭംഗത്തിനിരയാക്കി. ഈസ്റ്റ് ഡല്‍ഹിയിലെ ഫാര്‍ഷ ബസാറിലാണ് സംഭവം. ഇതേതുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കുട്ടി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. മാര്‍ച്ച് 15 ന് ഇളയ സഹോദരനൊപ്പം വീടിനു സമീപം നില്‍ക്കവേ രണ്ടു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയാക്കി ഒന്‍പത് ദിവസത്തിനു ശേഷം വിട്ടയയ്ക്കുകയായിരുന്നു. എന്നാല്‍ സംഭവം പുറത്തുപറയാതെ വീട്ടില്‍ കഴിഞ്ഞിരുന്ന കുട്ടി ഗാന്ധിനഗറില്‍ അഞ്ചു വയസ്സുകാരിക്കു നേരെയുണ്ടായ പീഡനവാര്‍ത്ത തുടര്‍ച്ചയായി ടെലിവിഷനില്‍ വന്നതോടെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ അമിതമായ തോതില്‍ ഉറക്കഗുളിക കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ കുട്ടിയെ ഈസ്റ്റ് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചാനല്‍ റിപ്പോര്‍ട്ടുകള്‍ കണ്ടതോടെ കുട്ടി മാനസിക നില തെറ്റിയ അവസ്ഥയിലായിരുന്നുവെന്ന് അമ്മ പറഞ്ഞു.

അതേസമയം, പീഡനവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. ദീപക് (21), രഞ്ജീത് (20), സോഹന്‍ ലാല്‍ (24) എന്നിവരാണ് പിടിയിലായത്. പീഡിപ്പിച്ചവരില്‍ നാലു പേരെ കുട്ടിക്ക് നേരത്തെ അറിയാം. ഫാര്‍ഷ ബസാറില്‍ നിന്നു കടത്തിക്കൊണ്ടുപോയ പെണ്‍കുട്ടിയെ നഗരത്തിന് പുറത്ത് ലോനി എന്ന സ്ഥലത്ത് ഒരു വീട്ടില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയ്‌ക്കൊപ്പം തട്ടിക്കൊണ്ടുപോയ സഹോദരനെ പിറ്റേന്ന് വിട്ടയക്കുകയായിരുന്നു.

എന്നാല്‍ കുട്ടിയെ കാണാതായപ്പോള്‍ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നുവെന്നും തിരിച്ചെത്തിയ കുട്ടി പീഡനത്തിന് ഇരയായ കാര്യം ചുണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു. ഇത് നിഷേധിച്ച കുട്ടിയുടെ പിതാവ് പീഡനത്തിന് ഇരയായതിനെക്കുറിച്ചുള്ള പരാതി സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് ആരോപിച്ചു.

അതിനിടെ, മധ്യപ്രദേശില്‍ പീഡനത്തിന് ഇരയായ നാലുവയസ്സുകാരിയെ വിദഗ്ധ ചികിത്സയ്ക്കായി നാഗ്പൂരിലേക്ക് മാറ്റി. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് എയര്‍ ആംബുലന്‍സിലാണ് രാത്രി നാഗ്പൂരിലേക്ക് കൊണ്ടുവന്നത്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

No comments:

Post a Comment