Sunday 7 April 2013

[www.keralites.net] മുസ്‌ലിം സമുദായത്തെ മാധ്യമങ്ങള്‍ പിശാചുക്കളായി ചിത്രീകരിക്കുന്നു: ജസ്റ്റിസ് കട്ജു

 

തിങ്കള്‍, 08 ഏപ്രില്‍ 2013 03:07
ഹൈദരാബാദ്: നിരുത്തരവാദപരമായ മാധ്യമപ്രവര്‍ത്തനത്തിലൂടെ മാധ്യമങ്ങള്‍ മുസ്‌ലിം സമുദായത്തെ പിശാചുക്കളായി ചിത്രീകരിക്കുകയാണെന്ന് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു അഭിപ്രായപ്പെട്ടു. 
വിവേചനപരമായ സമീപനം മൂലം തങ്ങള്‍ അനീതിക്കിരയാവുകയാണെന്ന ധാരണ മുസ്‌ലിംകളില്‍ വര്‍ധിക്കുകയാണ്. ഒരു ബോംബ് സ്‌ഫോടനമോ സമാന സംഭവങ്ങളോ ഉണ്ടാവുമ്പോള്‍ മണിക്കൂറിനകം സംഭവത്തിന്റെ ഉത്തരവാദിത്വം ഇന്ത്യന്‍ മുജാഹിദീന്‍, ഹര്‍കത്തുല്‍ ജിഹാദി ഇസ്‌ലാം തുടങ്ങിയ ഏതെങ്കിലും മുസ്‌ലിം സംഘടന ഏറ്റെടുത്തുവെന്ന് എസ്.എം.എസോ ഇ-മെയിലോ ലഭിച്ചതായി ടി.വി ചാനലുകള്‍ റിപോര്‍ട്ട് ചെയ്യും. സന്ദേശം അയച്ചത് ദുരുദ്ദേശ്യമുള്ള ഏതെങ്കിലും വ്യക്തിയാവും. എന്നാല്‍, അന്നു ടി.വിയിലും പിറ്റേന്നു പത്രത്തിലും ഇതേ വാര്‍ത്ത വരും.
ഇതുവഴി എല്ലാ മുസ്‌ലിംകളും തീവ്രവാദികളാണെന്ന സന്ദേശമാണ് മാധ്യമങ്ങള്‍ നല്‍കുന്നത്. അവര്‍ ബോംബെറിയുന്നവര്‍ മാത്രമാണെന്ന് ജനങ്ങള്‍ കരുതാന്‍ ഇതിടയാക്കുന്നു. ഇത്തരം വാര്‍ത്തകള്‍ വഴി വര്‍ഗീയത പ്രോല്‍സാഹിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ദി ഹിന്ദു സംഘടിപ്പിച്ച സെമിനാറില്‍  ' 'തീവ്രവാദവും റിപോര്‍ട്ടിങും'' എന്ന വിഷയത്തില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അന്യായമായി ജയിലില്‍ അടയ്ക്കപ്പെട്ടവര്‍ക്കു നീതി ലഭിക്കുന്നതിനായി 15ന് ആരംഭിക്കുന്ന സര്‍ക്കാരിതര സംഘടനയുടെ രക്ഷാധികാരിസ്ഥാനം താന്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ന്യൂനപക്ഷ സമുദായത്തിലെ തടവുകാരെ ലക്ഷ്യമിട്ടാണ് സംഘടന പ്രവര്‍ത്തിക്കുക. ദി കോര്‍ട്ട് ലാസ്റ്റ് റിസോര്‍ട്ട് എന്ന സംഘടനയുടെ ചെയര്‍മാന്‍ പ്രമുഖ അഭിഭാഷകന്‍ ഫാലി എസ് നരിമാനാണ്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment