സണ്ണിയുടെ ഐറ്റം നമ്പര്‍ പ്രിയങ്കയെ മറികടക്കുമോ?
മുംബൈ: ഒരു സിനിമ ശ്രദ്ധിക്കപ്പെടാന്‍ ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്? 'ഷൂട്ട് അറ്റ് സൈറ്റ വാദ്‌ല' യില്‍ രണ്ട് ഐറ്റം നമ്പറുകള്‍ ചേര്‍ത്തപ്പോള്‍ സംവിധായകന്‍ സഞ്‌ജയ് ഗുപ്‌തയും അണിയറക്കാരും എന്താണോ ഉദ്ദേശിച്ചത് അത് ഫലിച്ചെന്ന് വേണം പറയാന്‍. ആദ്യം പ്രിയങ്കാചോപ്രയെ കൊണ്ടു തരംഗം സൃഷ്‌ടിക്കുക. പിന്നാലെ സണ്ണി ലിയോണിനെ കൊണ്ട് യുവാക്കളെ അടിച്ചു വീഴ്‌ത്തുക. രണ്ടും വന്‍ ഹിറ്റ്...!
ചിത്രത്തിലെ രണ്ടാമത്തേതും മാദകനടി സണ്ണി ലിയോണ്‍ ബോളിവുഡില്‍ ആദ്യമായി നടത്തുന്ന ഐറ്റം നമ്പരുമായ ചിത്രത്തിലെ 'ലൈല' ഗാനരംഗം വന്‍ ഹിറ്റായി മാറുകയാണ്. ചിത്രത്തിലെ നായകന്‍മാരായ ജോണ്‍ ഏബ്രഹാമിനും തുഷാര്‍ കപൂറിനും ഒപ്പം സണ്ണി ലിയോണ്‍ നിറഞ്ഞാടിയ ഈ രണ്ടര മിനിറ്റ് നീളുന്ന ഗാനരംഗം കാണാനായി യൂ ട്യൂബില്‍ രണ്ട് ദിനം കൊണ്ട് എത്തിയ ആള്‍ക്കാരുടെ എണ്ണം അഞ്ച് ലക്ഷമാണ്. രണ്ടു ദിവസം മുമ്പ് മാത്രം നെറ്റിലെത്തിയ ഈ ഐറ്റം സോംഗ് തിരയുന്നവരുടെ എണ്ണം കൂടുകയാണ്. കണ്ടവര്‍ വീണ്ടും കാണുകയും ചെയ്യുന്നു.
കഴിഞ്ഞയാഴ്‌ച വരെ ഈ സ്‌ഥാനത്ത് നിന്നതും ഇതേ ചിത്രത്തിലെ ഒരു ഗാനരംഗം തന്നെയായിരുന്നു. പ്രിയങ്കാ ചോപ്രയുടെ ബബ്‌ളി ബദ്‌മാശ്. സണ്ണിലിയോണിന്റെ ഐറ്റം നമ്പര്‍ കൂടി വന്നതോടെ അടുത്ത കാലത്ത് ബോളിവുഡിലെ ഏറ്റവും മികച്ച ഐറ്റം നമ്പറിന് വേണ്ടിയുള്ള മല്‍സരം കൂടിയാണ് വന്നിരിക്കുന്നത്. നേരത്തേ 'ഫെവികോള്‍ സേ', ' ചികിനി ചമേലി' തുടങ്ങിയ ഗാനങ്ങളിലൂടെ കരീനയും കത്രീനയും നെറ്റില്‍ തരംഗമുണ്ടാക്കിയതിന് പിന്നാലെയാണ് പ്രിയങ്കയുടേയും സണ്ണിയുടേയും ഐറ്റം നമ്പറുകള്‍ യുവാക്കളുടെ ഉറക്കം നഷ്‌ടപ്പെടുത്തുന്നത്.
നീലച്ചിത്രനടിയെന്ന ലേബലില്‍ ബോളിവുഡിലേക്ക് കാല്‍ വെയ്‌പ്പ് നടത്തുകയും ജിസം 2 ലൂടെ പെട്ടെന്ന് തന്നെ ബോളിവുഡിലെ ഹോട്ട് സെന്‍സേഷനായി മാറുകയും ചെയ്‌ത സണ്ണി ലിയോണ്‍ ഇതാദ്യമായിട്ടാണ് ദേശി സ്‌റ്റൈലില്‍ ഒരു ഗാനരംഗത്ത് എത്തുന്നത്. അതേസമയം ഗാനരംഗത്തിന്റെ മുഴുവന്‍ ക്രഡിറ്റും താരം നല്‍കുന്നത് തുഷാര്‍ കപൂറിനും ജോണിനുമാണ്. രണ്ടുപേരും ഗാനരംഗത്ത് തകര്‍പ്പന്‍ പ്രകടനം നടത്തിയെന്ന് താരം പറയുമ്പോള്‍ യൂ ട്യൂബില്‍ എത്തുന്നവര്‍ ജോണിനെയോ തുഷാറിനേയോ ശ്രദ്ധിക്കുന്നില്ലെന്നതാണ് സത്യം.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net