Monday 8 April 2013

[www.keralites.net] അബ്ദുല്ല രാജാവിന് പ്രവാസിസമൂഹങ്ങളുടെ അഭിനന്ദനപ്രവാഹം

 

അബ്ദുല്ല രാജാവിന് പ്രവാസിസമൂഹങ്ങളുടെ അഭിനന്ദനപ്രവാഹം

 

അബ്ദുറഹ്മാന്‍ തുറക്കല്‍

ജിദ്ദ: രാജ്യത്ത് തൊഴില്‍ നിയമലംഘനം നടത്തി ജോലി ചെയ്യുന്നവര്‍ക്ക് നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം സാവകാശം നല്‍കിയ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന് രാജ്യത്തെ വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാരും കോണ്‍സല്‍മാരും നന്ദി രേഖപ്പെടുത്തി.

സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പില്‍ 12000 ഓളം തൊഴിലാളികളെ പുതിയ തൊഴില്‍നിയമം ബാധിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 5000 ഓളം തൊഴിലാളികള്‍ ജിദ്ദ വിമാനത്താവള വികസന ജോലിയിലേര്‍പ്പെട്ടരാണ്. പുതിയ സാഹചര്യത്തില്‍ കമ്പനിക്ക് കീഴിലല്ലാത്തവരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള നടപടി തുടരുന്നതിനിടെയാണ് നിതാഖാത്ത് പരിശോധന മൂന്ന് മാസത്തേക്ക് നീട്ടിക്കൊണ്ടുള്ള നിര്‍ദേശമുണ്ടായത്

രാജാവിന്‍െറ തീരുമാനം ഇഖാമ നിയമങ്ങള്‍ ലംഘിച്ചുകഴിയുന്നവര്‍ക്ക് നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് മാറാനും പ്രൊഫഷന്‍ മാറ്റം പൂര്‍ത്തിയാക്കാനുമുള്ള സുവര്‍ണാവസരമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. നിയമാനുസൃതമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തൊഴിലാളികള്‍ക്ക് മൂന്നു മാസത്തെ സാവകാരം നല്‍കിക്കൊണ്ടുള്ള അബ്ദുല്ല രാജാവിന്‍െറ നിര്‍ദേശം ഏറെ അഭിനന്ദനാര്‍ഹമാണെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫൈസ് അഹ്മദ് കിദ്വായ് പറഞ്ഞു. സൗദി ഗവണ്‍മെന്‍റുമായി സഹകരിച്ച് സ്പോണ്‍സര്‍ഷിപ്പിലല്ലാതെ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കാനുമുള്ള പുറപ്പാടിലായിരുന്നു. എംബസിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ തൊഴിലാളികളെ ബോധവത്കരിക്കാന്‍ നടപടി സ്വീകരിച്ചുവരികയാണ്. തൊഴിലാളികളുടെ കാര്യങ്ങളില്‍ അതീവ ശ്രദ്ധപുലര്‍ത്തുന്ന രാജ്യമാണ് സൗദി അറേബ്യ. സ്ഥാപനങ്ങള്‍ കീഴിലുള്ളവരുടെ നടപടികള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്നും കോണ്‍സല്‍ ജനറല്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്‍െറ നിയമങ്ങള്‍ ബഹുമാനിക്കണം. നിയമലംഘനങ്ങളെ കോണ്‍സുലേറ്റ് ഒരിക്കലും അംഗീകരിക്കുന്നില്ല. നിയമം പാലിക്കുന്നത് തൊഴിലാളികള്‍ക്ക് പ്രയാസമുണ്ടാക്കില്ല. അതവര്‍ക്ക് സൗദിയിലെ ജീവിതവും തൊഴിലുമെല്ലാം വ്യവസ്ഥാപിതമാക്കും. തൊഴില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ലഭിച്ച ഈ സുവര്‍ണാവസരം തൊഴിലാളികള്‍ ഉപയോഗപ്പെടുത്തണമെന്നും ഫൈസ് അഹ്മദ് കിദ്വായി ആവശ്യപ്പെട്ടു.
അബ്ദുല്ല രാജാവിന്‍െറ നിര്‍ദേശം വളരെ വിലമതിക്കുന്നതാണെന്ന് സൗദിയിലെ ഈജിപ്ത് അംബാസഡര്‍ അഫീഫി അബ്ദുല്‍ ഖാദിര്‍ പറഞ്ഞു. ഫ്രീവിസ എന്ന പേരില്‍ ജോലിക്കെത്തിയവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രാജാവിന്‍െറ തീരുമാനം ഏറെ സഹായകമാകുമെന്നും ഈജിപ്ത് അംബാസഡര്‍ പറഞ്ഞു. തൊഴില്‍ നിയമലംഘരായി കഴിയുന്നവര്‍ക്ക് നിയമാനുസൃത രീതിയിലേക്ക് മാറുന്നതിന് ലഭിച്ച അവസരമാണിതെന്ന് അബ്ദുല്ല രാജാവിന്‍െറ തീരുമാനം സ്വാഗതം ചെയ്ത് സുഡാന്‍ അംബാസഡര്‍ അബ്ദുല്‍ ഹാഫിസ് ഇബ്രാഹീം പറഞ്ഞു. സൗദി അറേബ്യ സുഡാനികളുടെ രണ്ടാമത്തെ നാടാണ്്. അവിടുത്തെ നിയമങ്ങള്‍ പാലിക്കാന്‍ നാം ബാധ്യസ്ഥരാണെന്നും അംബാസഡര്‍ ഉണര്‍ത്തി. ബംഗ്ളാദേശിലെ നിരവധി കുടുംബങ്ങള്‍ക്ക് കാരുണ്യവും ആശ്വാസവുമാണ് അബ്ദുല്ല രാജാവിന്‍െറ തീരുമാനമെന്ന് ബംഗ്ളാദേശ് അംബാസഡര്‍ മുഹമ്മദ് ശഹീദ് ഇസ്ലാം പറഞ്ഞു. രാജാവിന്‍െറ തീരുമാനത്തില്‍ പാകിസ്താന്‍ അംബാസഡര്‍ മുഹമ്മദ് നഈം ഖാനും നന്ദി രേഖപ്പെടുത്തി.
അബ്ദുല്ല രാജാവിന്‍െറ തീരുമാനം തൊഴില്‍മേഖലക്ക് ആശ്വാസവും ഊര്‍ജം പകരുന്നതുമാണെന്നും സാമ്പത്തിക തൊഴില്‍ മേഖലയിലുള്ളവര്‍ അഭിപ്രായപ്പെട്ടു. പാസ്പോര്‍ട്ട്, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തൊഴില്‍ നിയമലംഘകരെ പിടികൂടാനുള്ള പരിശോധന തുടങ്ങിയതോടെ ചെറുകിട സ്ഥാപനങ്ങളെ പോലെ പല പ്രമുഖ കമ്പനികളും സ്ഥാപനങ്ങളും ആശങ്കയിലായിരുന്നു. പൊതുതാല്‍പര്യം കണക്കിലെടുത്ത് ഗവണ്‍മെന്‍റിന്‍െറ ഭാഗത്ത് നിന്ന് അനുകൂല തീരുമാനങ്ങളുണ്ടായേക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. നിതാഖാത്ത് പരിശോധനക്ക് സാവകാശം നല്‍കിക്കൊണ്ടുള്ള അബ്ദുല്ല രാജാവിന്‍െറ നിര്‍ദേശം സ്ഥാപന ഉടമകളും രാജ്യത്തെ ലക്ഷക്കണക്കിന് വിദേശതൊഴിലാളികളും സന്തോഷത്തോടെയാണ് സ്വാഗതം ചെയ്തത്. വന്‍കിട ഗവണ്‍മെന്‍റ് പദ്ധതികള്‍ നടപ്പാക്കി വരുന്ന പ്രമുഖ നിര്‍മാണകമ്പനിയായ സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പ് പോലുള്ള വന്‍കിട കമ്പനികള്‍ക്ക് താത്കാലികമെങ്കിലും വലിയ ആശ്വാസമാണ് രാജാവിന്‍െറ നിര്‍ദേശത്തിലൂടെ ഉണ്ടായിരിക്കുന്നത്..


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment