Saturday 30 March 2013

[www.keralites.net] ഗള്‍ഫിലേക്ക് വന്‍ തിരക്ക്: വിമാന നിരക്ക് കുത്തനെ ഉയര്‍ന്നു

 

നെടുമ്പാശ്ശേരി: അവധിക്കാലമായതോടെ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് വിമാനങ്ങളില്‍ വന്‍ തിരക്ക്. തിരക്ക് മുതലാക്കി വിമാന കമ്പനികള്‍ നിരക്കും കുത്തനെ കൂട്ടി. ഗള്‍ഫിലേക്കുള്ള നിരക്കുകള്‍ ഇരട്ടിയിലധികം കൂടിയിട്ടുണ്ട്.
7000-7500 രൂപ നിരക്കില്‍ യു.എ.ഇയിലേക്കും മറ്റും ടിക്കറ്റ് ലഭിച്ചിരുന്നത് ഇപ്പോള്‍ 15,000-20,000 രൂപയായി. ഏപ്രില്‍ പകുതിവരെ പല വിമാനങ്ങളിലും ടിക്കറ്റ് കിട്ടാനുമില്ല. ഇപ്പോഴത്തെ നിലയ്ക്ക് ഏപ്രില്‍ 15നുശേഷം തിരക്ക് കുറയേണ്ടതാണ്. എന്നാല്‍ ഈസ്റ്ററിനുശേഷം അവധിക്കാലം ചെലവഴിക്കാന്‍ കൂടുതല്‍പേര്‍ ഗള്‍ഫിലേക്ക് പറന്നാല്‍ തിരക്ക് ഏപ്രില്‍ അവസാനം വരെ തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.
കൊച്ചിയില്‍ നിന്ന് കുവൈത്തിലേക്കാണ് ഏറ്റവും തിരക്ക്. കുവൈത്തിലേക്ക് സര്‍വീസ് കുറവായതിനാലാണിത്. കുവൈത്തിലേക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥയുമുണ്ട്. കുവൈത്ത് എയര്‍വേസും എയര്‍ ഇന്ത്യയും കുവൈത്തിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. എയര്‍ഇന്ത്യ കോഴിക്കോട് വഴിയാണ് കുവൈത്തിലേക്ക് പോകുന്നത്. അതും ആഴ്ചയില്‍ മൂന്ന് സര്‍വീസുമാത്രം. അതിനാല്‍ കൊച്ചിയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പരിമിത സീറ്റുകളേയുള്ളൂ. ഗള്‍ഫില്‍ ജോലിനോക്കുന്ന മലയാളികളുടെ കുടുംബാംഗങ്ങള്‍ അവധിക്കാലം ചെലവഴിക്കാന്‍ ഗള്‍ഫിലേക്ക് പറക്കുന്നതിനാലാണ് വിമാനങ്ങളില്‍ തിരക്ക് കൂടിയിരിക്കുന്നത്
യൂറോപ്പിലേക്കും അമേരിക്കയിലേക്കും തിരക്കുണ്ട്. കേരളത്തില്‍ നിന്നുള്ള കൂടുതല്‍ യാത്രക്കാരും അമേരിക്കയിലേക്കും യൂറോപ്പിലേക്കും പറക്കുന്നത് ഗള്‍ഫ് വഴിയാണ്. അതിനാല്‍ നിരക്കും കൂടിയിട്ടുണ്ട്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment