Tuesday 19 March 2013

[www.keralites.net] ഡെറാഡൂണില്‍ ഒരു അഭിനവ പാഞ്ചാലി

 

ഡെറാഡൂണില്‍ ഒരു അഭിനവ പാഞ്ചാലി; അഞ്ചു സഹോദരന്‍മാര്‍ക്ക് ഒരേയൊരു ഭാര്യ!
Fun & Info @ Keralites.netഡെറാഡൂണ്‍: മഹാഭാരതത്തിലെ പാഞ്ചാലിക്ക് ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ഒരു പിന്‍ഗാമി. അഞ്ചു സഹോദരന്‍മാരുടെ ഏകഭാര്യയായി 21 വയസുകാരിയായ രജോ വര്‍മയാണ് അഭിനവ പാഞ്ചാലിയായി മാറിയിരിക്കുന്നത്. ഓരോദിവസവും ഓരോരുത്തര്‍ക്കൊപ്പമാണ് രജോ കഴിയുന്നത്. അഞ്ചു ഭര്‍ത്താക്കന്‍മാരുമൊത്തുള്ള ദാമ്പത്യത്തില്‍ ഒന്നര വയസുള്ള മകനും ഇവര്‍ക്കുണ്ട്. മകന്റെ അച്ഛനാരാണെന്ന് അറിയില്ല. അഞ്ചു ഭര്‍ത്താക്കന്‍മാരും കുട്ടിയെ സ്വന്തം മകനായാണ് കരുതുന്നത്. അരുണാചല്‍ പ്രദേശിലെ ഡെറാഡൂണിലാണ് പരിഷ്കൃത സമൂഹത്തെ ആകെ അമ്പരിപ്പിച്ചുകൊണ്ട് അപൂര്‍വ ദാമ്പത്യം മുന്നോട്ടു പോകുന്നത്. 21 വയസുകാരനായ ഗുഡ്ഡുവിന്റെ ഭാര്യയായിട്ടാണ് രജോ കുടുംബത്തിലേക്ക് വരുന്നത്. പിന്നീട് ബൈജു (32), സന്ത് റാം (28), ഗോപാല്‍ (26), ദിനേഷ് (19) എന്നിവരും അവളുടെ കഴുത്തില്‍ മിന്നുചാര്‍ത്തി. എന്നാല്‍ രേഖകളില്‍ ഗുഡ്ഡു മാത്രമാണ് രജോയുടെ ഭര്‍ത്താവ്. സഹോദരന്‍മാര്‍ക്ക് എല്ലാവര്‍ക്കും കൂടി ഒരു ഭാര്യയാണെങ്കിലും കുടുംബം സന്തുഷ്ടമാണെന്ന് ഗുഡ്ഡു പറയുന്നു. തങ്ങള്‍ക്ക് പരസ്പരം അസുയയില്ലെന്നതാണ് ഇതിനു കാരണമായി അയാള്‍ ചൂണ്ടിക്കാട്ടുന്നത്. രജോയ്ക്കും ഈ ദാമ്പത്യത്തില്‍ പരാതികളില്ല. മറ്റു സ്ത്രീകളേക്കാള്‍ അധികം പരിഗണന തനിക്കു കിട്ടുന്നുണ്െടന്ന് അഭിമാനത്തോടെ അവള്‍ പറയുന്നു. എന്നാല്‍ ഡെറാഡൂണിലെ ഗ്രാമങ്ങളില്‍ ഇത്തരം വിവാഹങ്ങള്‍ സാധാരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുടുംബസ്വത്ത് വിഭജിക്കപ്പെടാതിരിക്കാന്‍ പല കുടുംബങ്ങളിലും ഇത്തരം വിവാഹങ്ങള്‍ പതിവാണ്. രജോയുടെ അമ്മയ്ക്കു തന്നെ മൂന്നു ഭര്‍ത്താക്കന്‍മാരാണ്. അവരും സഹോദരന്‍മാര്‍ തന്നെ!

-- Nandakumar

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment