Monday 11 March 2013

[www.keralites.net] ചാവേസ് മണ്ണിലേക്ക് മടങ്ങുന്നില്ല

 

ചാവേസ് മണ്ണിലേക്ക് മടങ്ങുന്നില്ല

കരാക്കസ്: വെനസ്വേലന്‍ ജനതയുടെ പ്രിയനേതാവ് ഹ്യൂഗോ ചാവേസിന് ലോകം നിറകണ്ണുകളോടെ വിടനല്‍കി. സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനുമെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളിലൂടെ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച 'വിപ്ലവനക്ഷത്ര'ത്തിന് അന്ത്യേപചാരമര്‍പ്പിക്കാന്‍ രാഷ്ട്രത്തലവന്മാരടക്കം ലക്ഷങ്ങളാണ് തലസ്ഥാനമായ കരാക്കസിലെ സൈനികഅക്കാദമിയില്‍ എത്തിയത്.

ഔപചാരിക സംസ്‌കാരച്ചടങ്ങുകള്‍ നടന്നെങ്കിലും ചാവേസിന് തത്കാലം മണ്ണിലേക്ക് മടക്കമില്ല. കമ്യൂണിസ്റ്റാചാര്യന്മാരായ ലെനിന്‍, മാവോ, ഹോചിമിന്‍ തുടങ്ങിയവരെപ്പോലെ വരുംതലമുറകള്‍ക്ക് പ്രചോദനമേകാന്‍, അദ്ദേഹത്തിന്റെ മൃതദേഹവും ചില്ലുപേടകത്തില്‍ സംരക്ഷിക്കുമെന്ന് താത്കാലിക പ്രസിഡന്റും ചാവേസിന്റെ പിന്‍ഗാമിയുമായ നിക്കോളാസ് മഡുറോ പ്രഖ്യാപിച്ചു.


ചാവേസ് 14 വര്‍ഷം രാജ്യത്തെ നയിച്ച പ്രസിഡന്റിന്റെ കൊട്ടാരത്തിന് വിളിപ്പാടകലെയുള്ള സൈനിക മ്യൂസിയത്തിലാണ് മൃതദേഹം ചില്ലുപേടകത്തില്‍ പ്രദര്‍ശിപ്പിക്കുക. അന്തിമാഞ്ജലിയര്‍പ്പിക്കാന്‍ എത്തുന്നവരുടെ എണ്ണം കണക്കിലെടുത്ത് ഒരാഴ്ചകൂടി മൃതദേഹം മ്യൂസിയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. അതിനു ശേഷമായിരിക്കും മൃതദേഹം എംബാം ചെയ്ത് ചില്ലുപേടകത്തില്‍ സൂക്ഷിക്കുക. ഇതോടെ മ്യൂസിയത്തെ 'വിപ്ലവമ്യൂസിയം' എന്ന് പുനര്‍നാമകരണം ചെയ്യും.


അര്‍ബുദ ബാധയെത്തുടര്‍ന്ന് ബുധനാഴ്ച അന്തരിച്ച ചാവേസിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ മുപ്പതോളം രാഷ്ട്രത്തലവന്മാരാണ് പങ്കെടുത്തത്. ലാറ്റിനമേരിക്കയുടെ ഏകീകരണം സ്വപ്നംകണ്ട നേതാവിന് യാത്രാമൊഴിയേകാന്‍ ക്യൂബയുടെ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുടെ നേതൃത്വത്തില്‍ മേഖലയിലെ മുഴുവന്‍ രാഷ്ട്രത്തലവന്മാരും എത്തിയിരുന്നു. ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദ് ആയിരുന്നു ചടങ്ങിനെത്തിയ മറ്റൊരു പ്രമുഖന്‍. എക്കാലത്തും ചാവേസ് ശത്രുവായിക്കണ്ട യു.എസിനെ പ്രതിനിധീകരിച്ച് കോണ്‍ഗ്രസ് അംഗം ഗ്രിഗറി മീക്ക്‌സാണ് ചടങ്ങില്‍ പങ്കെടുത്തത്.


ഏതാണ്ട് 20 ലക്ഷത്തോളം പേരാണ് ആദ്യദിനങ്ങളില്‍ തങ്ങളുടെ നേതാവിന് അന്തിമാഭിവാദ്യമര്‍പ്പിക്കാന്‍ കരാക്കസിലേക്ക് ഒഴുകിയെത്തിയത്. ചുവന്ന ടീ ഷര്‍ട്ട് ധരിച്ച ചാവേസിന്റെ ചിത്രമേന്തി തെരുവില്‍തിങ്ങിനിറഞ്ഞ ജനക്കൂട്ടം അദ്ദേഹത്തിനുവേണ്ടി കണ്ണീര്‍വാര്‍ത്തു. തനിക്ക് പ്രിയപ്പെട്ട പട്ടാളയൂണിഫോമിലായിരുന്നു ചാവേസിനെ പേടകത്തില്‍ കിടത്തിയിരുന്നത്.ശവസംസ്‌കാരച്ചടങ്ങിനുശേഷം വെനസ്വേലയുടെ താത്കാലിക പ്രസിഡന്റായി നിക്കോളാസ് മഡുറോ സ്ഥാനമേറ്റു.


















Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment