പാലക്കാട്: കഥകളി ആചാര്യന്‍ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ അന്തരിച്ചു. 88 വയസായിരുന്നു. വൈകുന്നേരം 4.30നു വെള്ളിനേഴി ഞാളാകുറിശിയിലെ ഭവനത്തിലായിരുന്നു അന്ത്യം.ഏറെക്കാലമായി വാര്‍ധക്യസഹജമായ അവശതയിലായിരുന്നു അദ്ദേഹം. 1929 മേയ് 25നാണ് അദ്ദേഹം ജനിച്ചത്. കഥകളിരംഗത്ത് ആസ്വാദകര്‍ക്കു പുതിയ കാഴ്ചാനുഭവങ്ങള്‍ പകര്‍ന്നു നല്കിയ കലാമണ്ഡലം രാമന്‍കുട്ടിനായര്‍ കഥകളിയുടെ ശുദ്ധി നിലനിര്‍ത്താന്‍ പ്രയത്നിച്ച കലാകാരനായിരുന്നു. നളചരിതം ആട്ടകഥയിലെ കാട്ടാളന്‍, പരശുരാമന്‍, കീചകന്‍ തുടങ്ങി ഏറെ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന്‍ പകര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ പരശുരാമന്‍ വേഷം കാണാന്‍ ആസ്വാദകര്‍ ഏറെ കൊതിച്ചിരുന്നു. കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ ശുദ്ധി അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. കലാമണ്ഡലം ഗോപി അടക്കം പ്രഗല്ഭരായ ശിഷ്യസമ്പത്താണ് അദ്ദേഹത്തിനുണ്ടായിരുന്നത്. കലാമണ്ഡലത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചിരുന്ന രാമന്‍കുട്ടിനായര്‍ 30 വര്‍ഷക്കാലം കലാമണ്ഡലത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സദനം കഥകളി അക്കാദമി ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരനോട്ടം എന്ന അദ്ദേഹത്തിന്റെ ആത്മകഥ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. അദ്ദേഹത്തിന്റെ ജീവചരിത്രം അടിസ്ഥാനമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ കഥകളി എന്ന പേരില്‍ ഡോക്യുമെന്ററി നിര്‍മിച്ചിരുന്നു. ഇത് പിന്നീടു സിനിമയായി. പത്മഭൂഷണ്‍ അടക്കം നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. കേരള സംഗീതനാടക അക്കാദമി അവാര്‍ഡുകള്‍, സംസ്ഥാന കഥകളി പുരസ്കാരങ്ങള്‍, മാനവവിഭവശേഷി പുരസ്കാരങ്ങള്‍ തുടങ്ങി പല പ്രമുഖ പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കലാമണ്ഡലം രാമന്‍കുട്ടിനായരുടെ നിര്യാണത്തില്‍ സാസ്കാരികരംഗത്തെ പ്രമുഖര്‍ അനുശോചിച്ചു. അദ്ദേഹത്തിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ നിരവധിയാളുകളാണ് വെള്ളിനേഴിയിലേക്ക് ഒഴുകുന്നത്.
Deepika |
No comments:
Post a Comment