കുര്യനെതിരായി ഇടിക്കുളയുടെ ഭാര്യയുടെ വെളിപ്പെടുത്തല്‍
കോട്ടയം: പി.ജെ കുര്യന് എതിരായി ഇടിക്കുളയുടെ ഭാര്യ അന്നമ്മ ഇടിക്കുളയുടെ മൊഴി. കുര്യന്‍ വീട്ടില്‍ വന്നത് വൈകിട്ട് നാലു മണിയോടെയാണ്. അര മുക്കാല്‍ മണിക്കൂറിനു ശേഷം തിരിച്ചുപോയി. കുര്യന്‍ വീട്ടില്‍ നിന്ന് ഫോണ്‍ ചെയ്തിരുന്നു. എന്നാല്‍ എങ്ങോട്ടാണ് ഫോണ്‍ ചെയ്തത് എന്നറിയില്ല. ഫോണ്‍ ചെയ്തശേഷം ഉടന്‍ തന്നെ കുര്യന്‍ വീട്ടില്‍ നിന്നു പോയി. എങ്ങോട്ടാണ് പോയതെന്നു അറിയില്ലെന്നും അന്നമ്മ കുര്യന്‍ പറയുന്നു.
കുര്യന്‍ വന്നപ്പോള്‍ കാപ്പി നല്‍കിയത് താനാണ്. അതുകൊണ്ടാണ് നാലു മണി സമയത്താണ് വന്നതെന്ന് പറയുന്നത്. 17 വര്‍ഷം മുന്‍പ് നടന്ന കാര്യമാണ്. വീട്ടില്‍ പണിക്കാരുള്ളതിനാല്‍ അവര്‍ എന്താണ് സംസാരിച്ചതെന്ന് താന്‍ ശ്രദ്ധിച്ചില്ല. 1996 ഫെബ്രുവരി 19ന് തന്നെയാണോ കുര്യന്‍ വന്നതെന്ന് ഓര്‍മ്മയില്ല. കുര്യന്‍ കുടുംബ സുഹൃത്താണ്. ഇടയ്‌ക്കൊക്കെ ഫോണില്‍ വിളിക്കാറുണ്ട്. അധികമൊന്നും വീട്ടില്‍ വരാറില്ല. 12 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചുപോയി. കൂടുതലൊന്നും പറയാന്‍ താല്‍പര്യമില്ലെന്നും അന്നമ്മ ഇടിക്കുള ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
കുര്യനെ അഞ്ചു മണിയോടെയാണ് തിരുവല്ല സ്വദേശി ഇടിക്കുളയുടെ വീട്ടില്‍ വച്ച് കണ്ടതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ.എസ് രാജന്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. തിരുവന്‍വണ്ടൂര്‍ ഈസ്റ്റ് കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ചാര്‍ലി ഏബ്രഹാമിനൊപ്പം ഡെപ്പോസിറ്റ് കാന്‍വാസ് ചെയ്യുന്നതിനു ഡല്‍ഹി കുഞ്ഞച്ചന്‍ എന്നറിയപ്പെടുന്ന ഇടിക്കുളയുടെ കാട്ടൂക്കര ലെയ്‌നിലുള്ള വീട്ടില്‍ എത്തിയപ്പോഴാണു കുര്യനെ കണ്ടത്.
കുര്യനെ ഏഴുമണിയോടെയാണ് കണ്ടതെന്ന രാജന്റെ ആദ്യമൊഴിയാണ് കേസില്‍ നിന്ന് ഒഴിവാക്കാന്‍ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ച പ്രധാനഘടകം.
ഇടിക്കുളയുടെ വീട്ടില്‍ എട്ടുമണിയോടെ ഉണ്ടായിരുന്നുവെന്നാണ് കുര്യന്റെ വിശദീകരണം. പാര്‍ട്ടി സമ്മര്‍ദ്ദപ്രകാരമാണ് രാജന്‍ മൊഴി മാറ്റുന്നതെന്നുമാണ് കുര്യന്റെ വിശദീകരണം.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net