Tuesday 5 February 2013

[www.keralites.net] ജഗതിയുടെ തിരിച്ചുവരവ് ; ആരാധകന്റെ വക ഗുളികന്‍ തെയ്യം

 


ജഗതിയുടെ തിരിച്ചുവരവ് ; ആരാധകന്റെ വക ഗുളികന്‍ തെയ്യം



കാഞ്ഞങ്ങാട്:വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളത്തിന്റെ പ്രിയനടന്‍ ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിനായി ആരാധകന്‍ ഗുളികന്‍ തെയ്യം കെട്ടിയാടിക്കുന്നു. ജഗതി അപകടത്തില്‍പെട്ടപ്പോള്‍ അദ്ദേഹത്തിന് ആപത്തൊന്നും വരുത്താതെ കാത്തുസൂക്ഷിക്കണമെന്നും ആയുരാരോഗ്യം നല്‍കണമെന്നുമുളള ആരാധകന്റെ പ്രാര്‍ഥനയുടെ ഫലമായാണ് തെയ്യം കെട്ടിയാടുന്നത്. ആപത്തുകാലത്ത് വിശ്വാസികള്‍ നൊന്തു വിളിക്കുന്ന ദൈവമാണ് ഗുളികന്‍. വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ഗുളികന്‍ കനിഞ്ഞാല്‍ ഏത് ആപത്തില്‍ നിന്നും മുക്തിനേടുമെന്നാണ് വിശ്വാസം. അസുര താളത്തിനനുസരിച്ച് ഭക്തിപാരവശ്യത്തിലേക്ക് ഉയരുന്ന ഗുളികന്‍ തെയ്യമാണ് ചായില്യവും പട്ടുടയാടകളും ചാര്‍ത്തി അരങ്ങിലെത്തുന്നത്. ഗുളികന്‍ കനിഞ്ഞാല്‍ എല്ലാം ശുഭകരമാവുമെന്നാണ് വിശ്വാസം. ജഗതി ആരോഗ്യവാനായി തിരിച്ചു വരുന്നുവെന്ന നല്ല വാര്‍ത്തകളറിഞ്ഞതോടെ ഗുളികനെ കെട്ടിയാടിക്കാനുളള ഒരുക്കങ്ങളും ആരാധകന്‍ ആരംഭിച്ചിരുന്നു. തന്റെ ഇഷ്ടനടനു വേണ്ടിയുളള പ്രാര്‍ഥന ദൈവം കേട്ടു, ഇനി ഇഷ്ടദേവനുളള തന്റെ പ്രാര്‍ഥന കൂടി നിര്‍വഹിച്ചാല്‍ എല്ലാം ശുഭകരമാവുമെന്നാണ് ആരാധകന്‍ പറയുന്നത്. 18 മുതല്‍ 21 വരെ കൊടക്കാട് വലിയപൊയില്‍ കരുവാത്തോട് കാരഗുളികന്‍ ദേവസ്ഥാനത്ത് നടക്കുന്ന മഹോത്സവത്തിന്റെ ഭാഗമായി ഭക്തന്റെ പ്രാര്‍ഥന യെന്നോണം ഗുളികന്‍ തെയ്യം അരങ്ങേറും. 20 നാണ് ഗുളികന്‍ തെയ്യത്തെ കെട്ടിയാടുക. തെയ്യംകെട്ടിന്റെ പ്രചാരണാര്‍ഥം ബോര്‍ഡുകളും മറ്റു പരസ്യങ്ങളും നാടെങ്ങും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു സത്കര്‍മ്മമെന്നനിലയില്‍ ജഗതിയുടെ ആരാധകന്‍ നടത്തിയ പ്രാര്‍ഥന യാഥാര്‍ഥ്യമാക്കാന്‍ നാട്ടുകാരും ഗുളികന്‍ തെയ്യംകെട്ടിനുളള തയ്യാറെടുപ്പിലാണ്.


Deepika


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment