ജ്യോതിഷ നിര്‍ദ്ദേശം: പി. സി. ജോര്‍ജ്ജ് വിണ്ടും വീട് മാറി
ചീഫ് വിപ്പ് ആകുന്ന സമയം ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്ന പി.സി. ജോര്‍ജ്ജിന് രണ്ടു മാസത്തിനുശേഷം ജവഹര്‍ നഗറിലെ വാടകവീട് സര്‍ക്കാര്‍ തരപ്പെടുത്തിക്കൊടുത്തിരുന്നു. അതിനിടെ 30 ലക്ഷത്തോളം രൂപ ചിലവഴിച്ച് ഈ വീട് മോടി പിടിപ്പിക്കുകയും ചെയ്തു.
എന്നാല്‍ വീടിന് ഐശ്വര്യം പോര എന്ന കാരണത്താല്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഗസ്റ്റ് ഹൗസിലേക്കുതന്നെ താമസം മാറി. ഇന്ന് രാവിലെയാണ് മുമ്പ് മന്ത്രി മഞ്ഞളാംകുഴി അലി താമസിച്ചിരുന്ന ലോ കോളേജിനടുത്തുള്ള കൂറ്റന്‍ ബംഗ്ലാവിലേക്ക് താമസം മാറിയത്. രാവിലെ 11 മണിക്കായിരുന്നു വീടിന്റെ വെഞ്ചരിപ്പ്.
ജോതിഷ ഭൂഷണം മാസികയുടെ മുന്‍ എഡിറ്റര്‍ നടുവട്ടം സത്യശീലന്‍ പി.സി ജോര്‍ജ്ജിന്റെ പ്രസ് സെക്രട്ടറി ആയ ശേഷമാണ് ജോര്‍ജ്ജിന്റെ ജ്യോതിഷത്തിലെ വിശ്വാസം വര്‍ദ്ധിച്ചത് എന്നാണ് സൂചന. അദ്ദേഹത്തിന്റെ തന്നെ നിര്‍ദ്ദേശപ്രകാരം നേരത്തെ മണ്ണാറശ്ശാല ക്ഷേത്രത്തില്‍ ജോര്‍ജ്ജ് തുലാഭാരം നടത്തിയിരുന്നു. കൂടാതെ മറ്റു ക്ഷേത്രങ്ങളിലും ഇതിനിടെ ജോര്‍ജ്ജ് ദര്‍ശനം നടത്തിയിരുന്നു. ജ്യോതിഷ വിധിപ്രകാരം തന്റെ ദോഷങ്ങള്‍ മാറാനാണ് ജോര്‍ജ്ജ് വീടുമാറിയതെങ്കിലും കൂടുതല്‍ സൗകര്യം ആവശ്യമുള്ളതിനാലാണ് വീടുമാറിയതെന്നാണ് ഔദ്യോഗിക ഭാഷ്യം.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net