Thursday 28 February 2013

Re: [www.keralites.net] ത്രിപുര ഇന്ത്യയില്‍ അല്ല എന്നങ്ങോട്ടു പ്രഖ്യാപിച്ചേക്ക്‌ !!

സ: മണിക് സര്‍ക്കാര്‍..

1949 ജനുവരി 22 ന് ദക്ഷിണ ത്രിപുരയിലെ രാധാകിഷോർപൂരില്‍ ജനനം. തയ്യൽക്കാരനായ അമുല്യ സർക്കാരിന്റെയും സംസ്ഥാന ആരോഗ്യ വകുപ്പ് ജീവനക്കാരി അഞ്ജലി സർക്കാരിന്റെയും മകന്‍. 

1998 മാർച്ച് മുതൽ ത്രിപുരയുടെ മുഖ്യമന്ത്രി .
ഇപ്പോള്‍ പാര്‍ട്ടി പോളിറ്റ്‌ ബ്യൂറോ അംഗം.

ഭൂമിയോ വീടോ കാറോ എന്തിനേറെ ഒരു മൊബൈല്‍ ഫോണ്‍ പോലും സ്വന്തമായില്ലാത്ത ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി.

ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കന്‍ ലൈറ്റ് ഘടിപ്പിക്കാന്‍ വിസമ്മതിച്ച ഇന്ത്യയിലെ ഏക മുഖ്യമന്ത്രി.
ത്രിപുര സർവ്വകലാശാലാ ബിരുദദാന ചടങ്ങിൽ ഭരണകൂടതിന്റെ ഫ്യൂഡല്‍ ചിഹ്നമായ ഗൗൺ ധരിക്കാൻ തയ്യാറാവാതിരുന്ന പുരോഗമന വാദി.

സ്വന്തമായി വസ്ത്രങ്ങള്‍ കഴുകിയുണക്കി ഉപയോഗിക്കുന്ന മാതൃകാ മനുഷ്യന്‍.,.

കേരളത്തില്‍ വന്നപ്പോള്‍ സംഘാടകര്‍ ബുക്ക്‌ ചെയ്തിരുന്ന നല്ല ഹോട്ടല്‍ റൂമില്‍ താമസിക്കാതെ പാര്‍ട്ടി ഓഫീസിലെ ബെഞ്ചില്‍ കിടന്നുറങ്ങി സംസ്ഥാന പാര്‍ട്ടിയെ അമ്പരപ്പിച്ച കമ്മ്യൂണിസ്റ്റ്‌..

ഭാര്യയുടെ പെന്‍ഷന്‍ മതി തങ്ങള്‍ക്കു ചെലവ് കഴിയാന്‍ എന്ന് പ്രഖ്യാപിച്ച സഖാവ്.
ഭാര്യ പാഞ്ചാലിയാകട്ടെ നടന്നോ, റിക്ഷയിലോ അല്ലാതെ ഒരിക്കല്‍പ്പോലും സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചിട്ടില്ല.

നൃപന്‍ ചക്രവര്തിക്കും ദശരത് ദേബിനും ശേഷം ഈ സഖാവും നമുക്കൊരു പാഠപുസ്തകമാണ്.
സഖാവ് മാത്രമല്ല ത്രിപുരയിലെ പാര്‍ട്ടി ഘടകം തന്നെ നമ്മുടെ റഫറന്‍സ്‌ ഗ്രന്ഥമായി കാണണം.

ചെങ്കൊടി പ്രസ്ഥാനത്തെ തുടര്‍ച്ചയായി അഞ്ചാം തവണയും ചരിത്ര വിജയത്തിലേക്ക് നയിച്ച, ഇന്ത്യന്‍ ഇടതുപക്ഷത്തിനു പുതിയ പ്രതീക്ഷകള്‍ സമ്മാനിച്ച ത്രിപുരയിലെ ഓരോ സഖാക്കള്‍ക്കും ഹൃദയത്തില്‍ തൊട്ട അഭിവാദ്യങ്ങള്‍....

Note:ത്രിപുരയിലെ പാര്‍ട്ടി നേതാക്കള്‍ ഇന്നും യഥാര്‍ത്ഥ കംമ്യുനിസ്ടുകള്‍... കേരളത്തിലെത് എന്താണ് അവസ്ഥ എന്ന് എല്ലാവര്ക്കും അറിയാം... ഇന്ത്യക്ക് വെളിയില്‍ വ്യവസായ ശ്രിന്ഖലകള്‍ ഇല്ലാത്ത ഒരു  നേതാവിനെ കാണിക്കാമോ..?? അതും പോട്ടെ എ സീ ഇല്ലാത്ത കാറില്‍ യാത്ര ചെയുന്ന ഒരു നേതാവ്..??? 2nd ക്ലാസ് ട്രെയിന്‍ ടിക്കെട്ടില്‍ യാത്ര ചെയുന്ന ഒരു നേതാവ്..?? 
മഷിയിട്ടു നോക്കിയാലും ബുദ്ധിമുട്ടാണ്... അതുകൊണ്ട് ത്രിപുരയും കേരളവും തമ്മില്‍ താരതമ്മ്യം വേണ്ടാ..മണിക്ക് സര്‍ക്കാരിനെ പാര്‍ട്ടീന്ന് പുറത്താക്കാറായോ? ഭൌതിക ഭ്രമങ്ങള്‍ ഇല്ലാത്ത പുള്ളിയാണ് എന്നാണ് കേട്ടത്. പിണറായിക്ക്‌ പോളിറ്റ്‌ ബ്യൂറോയില്‍ പിടി മുറുകിയാല്‍ ഇതുപോലെയുള്ള 'ദരിദ്രന്‍'മാരുടെ കഥ കഴിഞ്ഞത് തന്നെ. അച്ചുമ്മാന്‍ കഴിഞ്ഞാല്‍ അടുത്തത്‌ ഇയ്യാളാവുമോ?


From: abhi mathew <abhiman004@yahoo.co.in>
To: Keralites@yahoogroups.com
Sent: Thursday, 28 February 2013 6:36 PM
Subject: Re: [www.keralites.net] ത്രിപുര ഇന്ത്യയില്‍ അല്ല എന്നങ്ങോട്ടു പ്രഖ്യാപിച്ചേക്ക്‌ !!

ചിലരുടെ ബഹളം കേട്ടാല്‍ തോന്നും, ഇന്ത്യ മുഴുവന്‍ പിടിച്ചെടുത്തു എന്ന്‍, ഒരു മൂലയില്‍ കിടക്കുന്ന കഷ്ണം ജയിച്ചതിന് ആണ് ഈ ബഹളം മുഴുവന്‍

എന്തായാലും, അഭിനന്ദനങ്ങള്‍....



--- On Thu, 28/2/13, പ്രസൂണ്‍ ( പ്രസൂ ) <prasoonkp1@gmail.com> wrote:

From: പ്രസൂണ്‍ ( പ്രസൂ ) <prasoonkp1@gmail.com>
Subject: [www.keralites.net] ത്രിപുര ഇന്ത്യയില്‍ അല്ല എന്നങ്ങോട്ടു പ്രഖ്യാപിച്ചേക്ക്‌ !!
To:
Date: Thursday, 28 February, 2013, 1:11 PM

 
ഇനി ഒരൊറ്റ കാര്യമേ ചെയ്യാന്‍ പറ്റൂ . ത്രിപുര ഇന്ത്യയില്‍ അല്ല എന്നങ്ങോട്ടു പ്രഖ്യാപിച്ചേക്ക്‌ !

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 

www.keralites.net


No comments:

Post a Comment