Thursday 24 January 2013

[www.keralites.net] വിരാട്‌ കോഹ്ലിയും തമന്നയും പ്രണയിക്കുന്നു

 

വിരാട്‌ കോഹ്ലിയും തമന്നയും പ്രണയിക്കുന്നു

Fun & Info @ Keralites.net

അവരവരുടെ മേഖലകളില്‍ യുവത്വത്തിന്റെ ഹൃദയത്തുടിപ്പുകളാണ്‌ ക്രിക്കറ്റിലെ യുവതാരം വിരാട്‌ കോഹ്ലിയും തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായ തമന്നയും. പിന്നെന്താണ്‌ ഇരുവര്‍ക്കും ഒന്നിച്ചാല്‌. പ്രേക്ഷകര്‍ക്ക്‌ ഏറെ സന്തോഷം പകരുന്ന വാര്‍ത്തകളില്‍ ഒന്നായ ഇക്കാര്യം സംഭവിക്കാന്‍ പോകുകയാണ്‌. സംഗതി അതുതന്നെ ഇരുവരും പ്രണയിക്കാന്‍ ഒരുങ്ങുകയാണ്‌.

പക്ഷേ ജീവിതത്തില്‍ അല്ലെന്ന്‌ മാത്രം. ഒരു പരസ്യ ചിത്രത്തിന്‌ വേണ്ടിയാണ്‌ ഇരുവരും പ്രണയിക്കുന്നത്‌. ഒരു പ്രമുഖ മൊബൈല്‍ കമ്പനിയുടെ പരസ്യത്തിനായി ഇരുവരെയും ഒന്നിപ്പിക്കുന്നത്‌ പ്രമുഖ തെലുങ്ക്‌ സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസാണ്‌.

മുംബൈയിലെ മെഹബൂബ്‌ സ്‌റ്റുഡിയോയില്‍ വച്ചാണ്‌ ഈ പരസ്യ ചിത്രം ഷൂട്ട്‌ ചെയ്യുന്നത്‌. പ്രിന്റ്‌ മീഡിയയെ ഉദ്ദേശിച്ചുള്ള സ്‌റ്റില്ലുകളാണ്‌ ഇപ്പോള്‍ എടുക്കുന്നത്‌. ടെലിവിഷനു വേണ്ടിയുള്ള പരസ്യത്തിന്റെ വീഡിയോ ഉടന്‍ ഷൂട്ട്‌ ചെയ്യും. ഇന്ത്യന്‍ ക്രിക്കറ്റിലെ യുവ പ്രതിനിധിയായ വിരാടുമൊത്ത്‌ ക്യാമറയ്‌ക്കു മുന്നില്‍ പ്രത്യക്ഷപ്പെടാനായതില്‍ തമന്ന അത്യധികം സന്തോഷവതിയാണെന്ന്‌ അവരുടെ പിതാവ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.

അതേസമയം ത്രിവിക്രത്തിന്റെ സിനിമ-ക്രിക്കറ്റ്‌ മൊണ്ടാഷ്‌ ഇതാദ്യമല്ല. മുന്‍പ്‌ കൊക്കക്കോളയ്‌ക്കു വേണ്ടി രാം ചരണ്‍ തേജയേയും മഹേന്ദ്രസിംഗ്‌ ധോണിയേയും ത്രിവിക്രം ഒന്നിപ്പിച്ചിരുന്നു. തമിഴിലും തെലുങ്കിലും ഏറെ തിരക്കുള്ള തമന്നയുടെ പുതിയ ഹിന്ദിച്ചിത്രം 'ഹിമ്മത്ത്‌വാല' അടുത്തു തന്നെ തീയേറ്ററുകളിലെത്തും. ഇന്ത്യ-ഇംഗ്‌ളണ്ട്‌ ഏകദിന പരമ്പരയില്‍ തിരക്കിലായ കോഹ്ലി നേരത്തേ ബോളിവുഡ്‌ താരം ജനലിയ ഡിസൂസയുമൊത്ത്‌ വിമാനത്തിന്റെ പശ്‌ചാത്തലത്തില്‍ ഒന്നിച്ച പരസ്യം വന്‍ ഹിറ്റായിരുന്നു.

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment