Thursday 24 January 2013

[www.keralites.net] സ്നേഹം...

 

Fun & Info @ Keralites.net

സ്നേഹം...
ഒരു പുഷ്പം ഋതുഭേദങ്ങളുടെ സഹായമില്ലാതെ .....
വിടരുകയും വളരുകയും ചെയ്യുന്ന ഒരേ ഒരു പുഷ്പം ......
സ്നേഹം..
സമയവും സന്ദര്‍ഭവും നോക്കാതെ കടന്നു വന്നു
സ്നേഹിച്ചവരുടെ മുമ്പില്‍ നമ്മെ കോമാളി വേഷം കെട്ടിച്ചു
പറയാതെ കടന്നു പോകുന്ന ഒരു നിഴല്‍...
സ്നേഹം...
ഒരു കടലാസ് കഷ്ണം കീറുന്ന അതെ ലാഘവത്തോടെ
ചീന്തിയെറിയാനുള്ള ഒരു വെറും പാഴ്വസ്തു .
പിച്ചി ചീന്തുമ്പോള്‍ കടലാസിനു വേദനിക്കാറുണ്ടോ
എന്ന് ആരും നോക്കാറില്ലല്ലോ .....
സ്നേഹം..
പൊട്ടിത്തകരുന്ന സ്ഫടിക പാത്രം പോലെ ....
താഴെ വീണുടഞ്ഞാല്‍ പിന്നീടൊരിക്കലും
കൂട്ടിച്ചേര്‍ക്കാന്‍ ആകാതെ പോകുന്ന സുതാര്യമായ ഒന്ന് .....
സ്നേഹം..
അടര്‍ന്നു പോകുന്ന പൂവിതള്‍ പോലെ...
തളിര്‍ത്തു നില്‍ക്കുമ്പോള്‍ ,പൂക്കുമ്പോള്‍ ,
വിടര്‍ന്നു നില്‍ക്കുമ്പോള്‍ ,നല്ലതെന്നു ചൊല്ലി
അതിന്‍റെ സൌന്ദര്യം ആസ്വദിക്കുന്നവര്‍ ...
അടര്‍ന്നു വീഴുമ്പോള്‍ പെറുക്കി മാറ്റുന്നു ......
വാടി കരിഞ്ഞ്‌ അടര്‍ന്ന് പോകുന്ന
പൂവിതള്‍ പോലെയാണ് നാം മറ്റുള്ളവരുടെ മനസ്സില്‍ .....
സ്നേഹം...
ജ്വലിക്കുന്ന കനല്‍ പോലെ അണഞ്ഞു പോകാന്‍
തുടങ്ങുമ്പോള്‍ ഒരു ചെറു നിശ്വാസം
കൊണ്ട് പോലും ആളി കത്തിക്കാന്‍
കഴിയുന്ന ഒരു ജ്വലയാണ് ....

Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment