Wednesday 19 December 2012

[www.keralites.net] തീവണ്ടിയില്‍ മാലിന്യം ഇട്ടാല്‍ പിഴ ഇനി 500 രൂപ

 

തീവണ്ടിയില്‍ മാലിന്യം ഇട്ടാല്‍ പിഴ ഇനി 500 രൂപ

Fun & Info @ Keralites.netപത്തനംതിട്ട: തീവണ്ടിയും റെയില്‍വേസ്റ്റേഷന്‍ പരിസരവും വൃത്തികേടാക്കുന്നവര്‍ക്കുള്ള ശിക്ഷ കൂട്ടുന്നു. മാലിന്യം നിക്ഷേപിക്കുന്നവര്‍ 500 രൂപ പിഴ നല്‍കണം. നിലവില്‍ 100 രൂപയായിരുന്നു. പുതിയ നിര്‍ദ്ദേശം പ്രഖ്യാപിച്ചുകൊണ്ട് നവംബര്‍ 26ന് നിയമഭേദഗതി വന്നു.

ഇതനുസരിച്ച് തീവണ്ടികളില്‍ ഭക്ഷണം നല്‍കുന്നവര്‍ അവശിഷ്ടവും മാലിന്യവും ശേഖരിക്കാന്‍ പ്രത്യേകം സംവിധാനം ഒരുക്കണം. നിലവില്‍ ഭക്ഷണം കഴിച്ചശേഷം പേപ്പര്‍ പ്ലേറ്റ് , അവശിഷ്ടം എന്നിവ ട്രാക്കിലേക്ക് വലിച്ചെറിയുന്ന രീതിയാണ്. ഈ രീതി മാറ്റുകയാണ് ഉദ്ദേശ്യം. സ്റ്റേഷന്‍ മാനേജര്‍ , സ്റ്റേഷന്‍മാസ്റ്റര്‍ എന്നിവര്‍ക്കും ഇക്കാര്യത്തില്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കാം.

തീവണ്ടികളിലും സ്റ്റേഷനുകളിലും പരിസരത്തും പോസ്റ്റര്‍ പതിക്കുന്നതിനും വിലക്കുണ്ട്. തീവണ്ടിയിലും സ്‌റ്റേഷനിലും പാചകം, തുണിയലക്കല്‍, ടോയ്‌ലറ്റുകളില്‍ അല്ലാതെ കുളി, വിസര്‍ജ്ജനം എന്നിവയ്ക്കും ശിക്ഷ കിട്ടും. സ്‌റ്റേഷന്‍ പരിസരത്ത് പക്ഷിമൃഗാദികളെ വളര്‍ത്തല്‍, വാഹനം കഴുകല്‍, തുണിയലക്കല്‍ എന്നിവയ്ക്കും വിലക്കുണ്ട്.

റെയില്‍വേ ഈ നിയമം ഗസറ്റില്‍ പ്രസിദ്ധീകരിച്ചെങ്കിലും ഡിവിഷനുകളില്‍ ഇതു സംബന്ധിച്ച ഉത്തരവ് വന്നിട്ടില്ല. അത് എത്തിയാല്‍ ഉടന്‍ നടപടികള്‍ എടുത്തുതുടങ്ങുമെന്ന് സ്റ്റേഷന്‍ ചുമതലക്കാര്‍ പറഞ്ഞു.

Mathrubhumi

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment