Wednesday, 7 November 2012

[www.keralites.net] 'മാറ്റ'മില്ലാതെ വീണ്ടും!

 

തിരഞ്ഞെടുപ്പവലോകനങ്ങള്പോസ്റ്റ് മോര്ട്ടം പോലെയാണ്. എന്താണ് സംഭവിച്ചതെന്ന് പറയാന്മാത്രം കഴിയുന്നവ. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടുകള്അടുത്ത തെരഞ്ഞെടുപ്പാകുമ്പോഴേക്ക് ജനങ്ങള്മറക്കാറാണ് പതിവ്. അത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പു സമയം പത്ര മാധ്യമങ്ങള്കൊണ്ടു നടന്നതും അല്ലാത്തതുമായ കാര്യങ്ങളാണ് തങ്ങളുടെ ജയ-പരാജയങ്ങള്ക്കു നിമിത്തമായത് എന്നാണ് ഓരോ മത്സരാര്ഥിയും അവകാശപ്പെടാറുള്ളത്. ഇതാണ് തെരഞ്ഞെടുപ്പവലോകനങ്ങളുടെ ഒരു സാമാന്യ വീക്ഷണം. നമ്മുടെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെങ്കിലും തോല്വിയുടെയും ജയത്തിന്റെയും കാരണങ്ങള്ഒരിക്കലും റ്റാലിയാവാത്തതിന്റെ കാരണവും ഒരു പക്ഷെ അതാവാം.

അമേരിക്കന്പ്രസിഡന്റ് തെരഞ്ഞെടുപ്പ് എന്നത് ഒരു വര്ഷം നീണ്ടു നില്ക്കുന്ന ഒരു 'യുവജനോത്സവം' പോലെയാണ്. മിമിക്രിയും മോണോ ആക്റ്റും മുതല്ഭരത നാട്യവും കുച്ചിപ്പുടിയും ചവിട്ടു നാടകവും വരെ അരങ്ങേറുന്ന, ആഗോള മീഡിയ കവറേജ് യഥേഷ്ടം ലഭിക്കുന്ന ഒരു യൂത്ത് ഫെസ്റ്റിവല് ആണത്‍. അതില്ഓരോ ഇനത്തിലും ഗ്രേഡോടു കൂടി എത്തുന്നവന്കലാപ്രതിഭയാകും. പക്ഷെ മോണോ ആക്റ്റ് വേദിയില്ചവിട്ടു നാടകം അവതരിപ്പിച്ചവന്വരെ ഗ്രേഡ് വാങ്ങി അമേരിക്കന്പ്രസിഡന്റുമാരായി വിലസിയിട്ടുണ്ടെന്നുള്ളതാണ് ചരിത്രം!

അമേരിക്കയുടെ 45-ആം പ്രസിഡന്റായി ഒബാമ തന്നെ തെരഞ്ഞെടുക്കപ്പെട്ടുവെന്നുള്ളത് ഒരല്ഭുതമൊന്നുമല്ല. പണ്ടൊരു ഭാഗവതരുടെ മോനെ പാടാന്വിളിച്ചത് പോലൊരു ഏര്പ്പാടാണത്. ഭാഗവതര്ഗംഭീരമായി പാടാറുള്ള പാട്ട് തന്നെയാണ് മോനും ആദ്യം തന്നെ പാടാന്തെരഞ്ഞെടുത്തത്. പാട്ട് മുഴുമിക്കുന്നതിനു മുമ്പേ സദസ്സില്നിന്നും 'വണ്സ്മോര്‍' വിളികളുയര്ന്നു. അച്ഛന്റെ പ്രശസ്തമായ ഗാനം താന്പാടിയതും ജനങ്ങള്അംഗീകരിച്ചിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ മകന്ആദ്യത്തെതിനേക്കാള്ഗംഭീരമായി രണ്ടാം തവണയും ഗാനം തന്നെ ആലപിച്ചു. പക്ഷെ അതും അവസാനിക്കുമ്പോഴേക്ക് സദസ്സില്നിന്നും ഒന്നടങ്കം 'വണ്സ്മോര്‍' എന്ന ആരവമുണ്ടായി. യുവ ഗായകന്സന്തോഷാശ്രുക്കളോടെയാണ് മൂന്നാം തവണ അതേ ഗാനം തന്നെ ആലപിക്കാന്തുടങ്ങിയത്. മൂന്നാം തവണയും പാടിത്തീരുന്നതിനു മുമ്പ് 'വണ്സ്മോര്‍' അഭ്യര്ത്ഥനകളുണ്ടായത് പക്ഷെ ഗായക പുത്രന് അത്ര രസിച്ചില്ല. അദ്ദേഹം അവരോടു തനിക്കവിടെ പാടാനുള്ള അച്ഛന്റെ തന്നെ മറ്റു പാട്ടുകളെക്കുറിച്ച് പറഞ്ഞു. അതിനു സദസ്സിന്റെ പ്രതികരണം ഏക സ്വരത്തിലായിരുന്നു. നിലവിലുള്ള പാട്ട് തന്നെ വൃത്തിയായി പാടിയിട്ട് മതി അടുത്തതിലേക്കു കടക്കാന്എന്ന്. ഭാഗവത പുത്രന്റെ അവസ്ഥയാണ് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട ഒബാമയ്ക്ക്. 'മാറ്റം' വരുത്തുമെന്നും പറഞ്ഞാണ് അധികാരത്തിലേറിയത്. ഇത്തവണയും മത്സരിക്കേണ്ടി വന്നപ്പോള് മുദ്രാവാക്യത്തിനെങ്കിലും ഒരു മാറ്റം വന്നു കണ്ടില്ലെന്നു മാത്രം!. അമേരിക്കന്ജനതയെ സംബന്ധിച്ചേടത്തോളം 'മക്കളില്തമ്മില്ഭേദം തൊമ്മന്..അവനാണ് പൊരക്ക് തീ കൊളുത്തുന്നത്' എന്ന് പറഞ്ഞത് പോലെയാണ് സമീപ കാല പ്രസിഡന്റ് സ്ഥാനാര്ഥികള്‍. ഒബാമയെ തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ മിടുക്ക് കൊണ്ടല്ല; മറിച്ച് എതിര്സ്ഥാനാര്ഥിയുടെ ബലഹീനത കൊണ്ടാണെന്ന് ഒബാമയ്ക്ക് വേണ്ടി ചുമരെഴുതാന്പോയവന്‍ പോലും പറയും.

അന്താരാഷ്ട്ര സമൂഹത്തിനും ഒബാമയുടെ രണ്ടാമൂഴം ഒരു 'മാറ്റ'വും വരുത്തിയില്ലെന്ന് തന്നെ പറയേണ്ടി വരും. വരാനിരിക്കുന്ന നാലു വര്ഷങ്ങള്കഴിഞ്ഞു പോയതിന്റെ തുടര്ച്ചയാണെന്ന കാര്യത്തില്മിഷേല്ഒബാമയ്ക്കും പോലും സംശയമുണ്ടാവില്ല. ഇറാക്കില്നിന്നും സേനയെ പിന്വലിച്ചും ഗ്വാണ്ടനാമോ ജയില്അടച്ചു പൂട്ടിയും തെരഞ്ഞെടുപ്പു കാല വാഗ്ദാനം നിറവേറ്റിയത് കൊണ്ടാവണം ഫെയ്സ്ബുക്കിലെ നമ്മുടെ നാടന്‍ 'ഡെമോക്രാറ്റുകള്‍' ഒബാമ കീ ജയ്വിളിക്കുന്നത് കണ്ടത്. ഒന്നാം വട്ടം ഒബാമ ജയിച്ചപ്പോള്വൈറ്റ് ഹൌസില്ഇനി ചെങ്കൊടി പാറാന്അധിക നാള്വേണ്ടെന്ന് വെണ്ടക്ക നിരത്തിയ പത്രം അങ്ങു ചൈനയിലൊന്നുമല്ല. നേര്നേരത്തെയുള്ള അനുഭവത്തില്നിന്നും അറിഞ്ഞത് കൊണ്ടാകണം ഇത്തവണ അത്തരം മധുര മനോഹര സ്വപ്നങ്ങളൊന്നും കാണാതിരുന്നത്.

ഒരു പരിധി വരെ വൈറ്റ് ഹൗസിലെ താമസക്കാരന് അമേരിക്കന്നയരൂപീകരണത്തില്വല്ലാതെ ഇടപെടാന്കഴിയില്ല എന്നുള്ളതാണ് അവിടുത്തെ ഒരു കിടപ്പു വശം. ക്രിസ്ത്യന്ഫണ്ടമെന്റലിസ്റ്റുകളും ജൂത ബിസിനസ് ലോബിയും ചേര്ന്ന് രൂപപ്പെടുത്തിയ നവയാഥാസ്ഥിതിക മൂല്യങ്ങളാണ് അവിടുത്തെ കോര്പ്പറേറ്റ് നിയന്ത്രിത ഭരണത്തിന്റെ പരമാധികാരിയും വരണാധികാരിയും എല്ലാം! അത്തരമൊരു വ്യവസ്ഥയില്താരതമ്യേന പാവമായ നമ്മുടെ ഉമ്മന്ചാണ്ടിയെ പിടിച്ചു അമേരിക്കന്പ്രസിഡന്റാക്കിയാലും ഇങ്ങിനെയൊക്കെ തന്നെയേ ഭരിക്കാന്കഴിയുകയുള്ളൂ. പരിമിതികള്ക്കിടയിലും ഒബാമ ചെയ്തു വെച്ച കാര്യങ്ങളാണ് അദ്ദേഹത്തെ വീണ്ടുമൊരു നാലു വര്ഷത്തേക്ക് കൂടി 'വെള്ള വീട്ടിലെ' അന്തേ വാസിയായി ടെനന്സി കോണ്ട്രാക്റ്റ് പുതുക്കി കൊടുത്തിരിക്കുന്നത്. ഏതായാലും പിടിച്ചതിലും വലുത് അളയിലുണ്ടെന്ന മട്ടിലാണ് ജയിച്ച ഉടനെയുള്ള ഒബാമയുടെ പ്രസ്താവന. മികച്ചത് വരാനിരിക്കുന്നതേയുള്ളൂ എന്നാണ് വിജയത്തോടുള്ള ഒബാമയുടെ ആദ്യ പ്രതികരണം. മൈ ഡിയര്ഒബാമ! 'വണ്സ്മോര്‍' എന്ന് പാവം അമേരിക്കക്കാരെക്കൊണ്ട് ഇനിയും പറയിക്കരുത്!

പശ്ചിമേഷ്യന്പ്രശ്നം പറയാതെ അമേരിക്കന്ലേഖനം അവസാനിപ്പിച്ചാല്അതിനൊരു ബര്ക്കത്ത് ഉണ്ടാവില്ല. ഫലസ്തീന്‍ പ്രശ്നം പരിഹരിക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ച ഒരൊറ്റ പ്രസിഡനറും പടച്ചോന്റെ കൃപ കൊണ്ട് അമേരിക്കയിലുണ്ടായിട്ടില്ല. മുസ്ലിം ലോകത്തിനും അറബികള്ക്ക് പൊതുവെയും ഒബാമയിലിപ്പോള്പണ്ടേ പോലെ വിശ്വാസമില്ല. ഞരമ്പ്വലിച്ചു മുറുക്കാതെയും വായില്നിന്ന് ഉമിനീര് തെറിക്കാതെയും പേര് പറയാന്കഴിയുന്ന ഒരമേരിക്കന്പ്രസിഡന്റ് മാത്രമാണിന്ന് അവര്‍ക്കിന്ന് ബറാക് ഹുസൈന്ഒബാമ. ഇറാക്കില്കണ്ടു ശീലിച്ച ബറാക്കും സദ്ദാം ഹുസൈന്റെ ഹുസൈനും ഒസാമയേതു പോലെ തോന്നിക്കുന്ന ഒബാമയും എല്ലാം കൂടിച്ചേര്ന്നാല്അമേരിക്കന്പ്രസിഡണ്ടായി. ജോര്ജ്ജ് ബുഷില്നിന്നും ഒബാമയിലേക്ക് ഒരു പാട് ദൂരമുണ്ടായിരുന്നു. ഒപ്പം ഒരു പാട് പ്രത്യാശകളും. പക്ഷെ ഒബാമയില്നിന്നും വീണ്ടുമൊരു ഒബാമയിലേക്ക് പ്രത്യാശകളേതുമില്ല. അനന്തമായിക്കിടക്കുന്ന ദൂരം മാത്രം ബാക്കിയാവുന്നു.

ലാസ്റ്റ് ബോള്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 'ഔട്ട് സോഴ്സിങ്ങി'നെതിരെയുള്ള പോസ്റ്ററുകള്‍ പുറത്തിറക്കാനുള്ള ‍ കരാര്‍ നേടിയത്‌ ഇന്ത്യന് കമ്പനി. അവരാകട്ടെ പോസ്റ്റര്‍ ഇറക്കുമതി ചെയ്തത് ചൈനയില്‍ നിന്നും.

വാട്ട് എ CHANGE ഒബാമാ ജീ!!

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment