Monday, 8 October 2012

[www.keralites.net] ആശ ഭോസ്‌ലെയുടെ മകള്‍ മരിച്ചനിലയില്‍

 

ആശ ഭോസ്‌ലെയുടെ മകള്‍ മരിച്ചനിലയില്‍


Fun & Info @ Keralites.net
മുംബൈ: സുപ്രസിദ്ധ ഗായിക ആശ ഭോസ്‌ലെയുടെ മകള്‍ വര്‍ഷ ഭോസ്‌ലെയെ മരിച്ചനിലയില്‍ കണ്ടെത്തി. മുംബൈ പെഡ്ഡര്‍ റോഡിലെ അവരുടെ വസതിയിലാണ് വര്‍ഷയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. 

2008 സപ്തംബറിലും 53 കാരിയായ വര്‍ഷ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അമിതമായി ഉറക്കഗുളികകള്‍ കഴിച്ച് അവശയായ അവര്‍ അന്ന് ദിവസങ്ങളോളം നീണ്ട ആസ്പത്രിവാസത്തിന് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. 

വിവാഹമോചിതയായ വര്‍ഷ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. പല പ്രമുഖ ദിനപത്രങ്ങളിലും അവര്‍ കോളം എഴുതാറുണ്ടായിരുന്നു. ഹിന്ദി, മറാത്തി സിനിമകളില്‍ പിന്നണിയും പാടിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ അമ്മ ആശ ഭോസ്‌ലെ സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് സിംഗപ്പൂരിലായിരുന്നു.


Mathrubhumi Web Edition

Nandakumar

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment