Saturday 22 September 2012

[www.keralites.net] ഹോട്ടലുകള്‍ക്ക് ആറു മാസത്തിനകം ഗ്രേഡിങ്

 

ഹോട്ടലുകള്‍ക്ക് ആറു മാസത്തിനകം ഗ്രേഡിങ്

തിരുവനന്തപുരം• ഭക്ഷണത്തിന്‍റെയും അതു നിര്‍മിക്കുന്ന സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ആറു മാസത്തിനകം ഗ്രേഡിങ് ഏര്‍പ്പെടുത്തും. ഭക്ഷ്യ സുരക്ഷിതത്വ നിയമത്തെ അടിസ്ഥാനമാക്കിയാണു പഞ്ചനക്ഷത്ര ഹോട്ടല്‍ മുതല്‍ തട്ടുകട വരെയുള്ള ഭക്ഷണശാലകള്‍ക്ക് ഒന്നു മുതല്‍ നാലു വരെയുള്ള ഗ്രേഡുകള്‍ ഏര്‍പ്പെടുത്തുന്നത്. 

നിയമം ഫലപ്രദമായി നടപ്പാക്കാന്‍ ഭക്ഷ്യ ഉല്‍പാദന മേഖലകളിലേക്കു കൂടി പരിശോധന വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായി കമ്മിഷണര്‍ ബിജു പ്രഭാകര്‍ വ്യക്തമാക്കി. അംഗന്‍വാടികളിലെയും കള്ളുഷാപ്പുകളിലെയും ഭക്ഷണം പോലും പരിശോധിക്കപ്പെടും. ഭക്ഷ്യ സുരക്ഷിതത്വ നിയമം ഫലപ്രദമായി നടപ്പാക്കുന്ന രീതിയെക്കുറിച്ച് അസോസിയേഷനുകള്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉല്‍പാദന രംഗത്തു മായവും രാസവസ്തുക്കളും ചേര്‍ക്കുന്നതിനെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു പാരിതോഷികം നല്‍കുമെന്ന് ഉദ്ഘാടകനായ മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. 

വെറ്ററിനറി സര്‍വകലാശാലയുമായി ചേര്‍ന്നു കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ശാസ്ത്രീയ അറവുശാലകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കും. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുമായി സഹകരിക്കുന്ന നാല് അസോസിയേഷനുകളിലെ ഹോട്ടലുകളിലായിരിക്കും ആദ്യപടിയായി ഗ്രേഡിങ്. പുറമെനിന്നുള്ള ഏജന്‍സിയെയോ അവര്‍ പരിശീലിപ്പിക്കുന്ന ഉദ്യോഗസ്ഥരുടെ കമ്മിറ്റിയെയോ ആയിരിക്കും ഗ്രേഡിങ് ഏല്‍പ്പിക്കുക. 

സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം, കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍, ബേക്കേഴ്സ് അസോസിയേഷന്‍, അസോസിയേഷന്‍ ഓഫ് ക്ലാസിഫൈഡ് ഹോട്ടല്‍സ് ആന്‍ഡ് റസ്റ്ററന്‍റ്സ് എന്നിവര്‍ ചേര്‍ന്നാണു സെമിനാര്‍ സംഘടിപ്പിച്ചത്. ഡോ. സജി, വിനോദ് പണിക്കര്‍, കെ.ജി. ഗോപിനാഥ്, എം.ആര്‍. നാരായണന്‍ എന്നിവര്‍ നിയമത്തെക്കുറിച്ചു വിശദീകരിച്ചു.  

manorama


www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment