കാറുവാങ്ങാനായി ഭാര്യയെ പെൺവാണിഭ സംഘത്തിന് വിറ്റു
മാരാരിക്കുളം:പത്തൊന്പതുകാരിയായ ഭാര്യയെ കാറുവാങ്ങാനായി 50,000 രൂപയ്ക് പെൺവാണിഭ സംഘത്തിനു വിറ്റു. ഒരുമാസത്തെ നരകപീഡനത്തിനൊടുവിൽ പെൺവാണിഭസംഘത്തിൽ നിന്ന് രക്ഷപ്പെട്ട യുവതി വീട്ടിൽ തിരികെയെത്തിയതോടെ ഭർത്താവ് ഒളിവിൽ പ്പോയി.
ആലപ്പുഴയ്ക്കുവടക്ക് കായലോര ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. യുവതിയുമായി പ്രണയത്തിലായിരുന്ന യുവാവ് നിരന്തരം അവരുടെ വീട്ടിൽ രാത്രികാലങ്ങളിൽ വന്നുപോയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽ ചിലർ ഇയാളെ തെളിവു സഹിതം പിടികൂടി. തുടർന്ന് ഇരുവീട്ടുകാരും ചേർന്ന് വിവാഹം നടത്തി.
ഭർതൃഗൃഹത്തിൽ ഇരുവരും ഒന്നിച്ചു താമസിച്ചുവരുന്നതിനിടെയാണ് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് യുവാവ് ഭാര്യയെ എറണാകുളത്തേക്ക് കൂട്ടിക്കൊണ്ടു പോയത്.
ഒരുവൃദ്ധ മാത്രം താമസമുള്ള വീട്ടിലാണ് യുവതിയെ താസിപ്പിച്ചത്. ഒപ്പം അടുത്തുള്ള വീട്ടിൽ അടുക്കളപ്പണിക്കു നിർത്തുകയും ചെയ്തു.
ആദ്യരണ്ടു ദിവസങ്ങളിൽ പ്രശ്നമൊന്നുമുണ്ടായില്ല. ഒരുദിവസം അടുക്കളജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോൾ ഏതാനും യുവാക്കൾ വൃദ്ധയുമായി സംസാരിക്കുന്നതു കണ്ടു.പന്തികേടു തോന്നിയ യുവതി മുറിക്കുള്ളിൽ കയറി വാതിലടച്ചതോടെ യുവാക്കൾ മുട്ടിവിളിച്ചു. തുറന്നില്ലെങ്കിൽ ചവിട്ടിപ്പൊളിക്കുമെന്നു പറഞ്ഞതോടെ യുവതി ഭയന്ന് വാതിൽ തുറന്നു. തുടർന്ന് യുവാക്കൾ ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടു പോയി പലസ്ഥലങ്ങളിലായി പലർക്കും കാഴ്ചവയ്ക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.
ഇതിനിടെപെൺവാണിഭ സംഘത്തിന് ഭാര്യയെ വിറ്റ വകയിൽ പ്രതിഫലമായി 50,000 രൂപ യുവാവ് കൈപ്പറ്റിയിരുന്നു. ഭാര്യയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവന്റെ മാലയും ഊരിവാങ്ങി. ഈ തുക ഉപയോഗിച്ചാണത്രേ യുവാവ് മാരുതി കാർ വാങ്ങിയത്. നാട്ടിൽ ഇയാൾ കാറിൽ വിലസി നടക്കുന്നതിനിടെയാണ് പെൺവാണിഭ സംഘത്തിൽ നിന്ന് രക്ഷപ്പെട്ട യുവതി സ്വന്തം വീട്ടിലെത്തിയത്.
കാര്യങ്ങൾ അമ്മയോട് തുറന്നു പറഞ്ഞതോടെ ഇരുവരും ചേർന്ന് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അതേസമയം, യുവാവ് ഒരു പ്രമുഖ പാർട്ടിയുടെ അനുഭാവിയായതിനാൽ അറസ്റ്റ് ചെയ്യാതെ പ്രശ്നം ഒതുക്കിത്തീർക്കാനാണ് ശ്രമമെന്ന് ആരോപണമുണ
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Reply via web post | Reply to sender | Reply to group | Start a New Topic | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net