Wednesday 26 September 2012

[www.keralites.net] ഇന്നുമുതല്‍ ഒരുമണിക്കൂര്‍ ലോഡ് ഷെഡ്ഡിങ്‌

 

രാവിലെയും വൈകുന്നേരവും അരമണിക്കൂര്‍ വൈദ്യുതി മുടങ്ങും
വീടുകളില്‍ 200 യൂണിറ്റിന് മുകളില്‍ 10 രൂപ ഈടാക്കാന്‍ ബോര്‍ഡ് അനുമതി തേടി
വ്യവസായത്തിന് 25 ശതമാനം പവര്‍കട്ടിനും നിര്‍ദേശം
ലോഡ് ഷെഡ്ഡിങ് മാസങ്ങള്‍ നീളും
കൂടുതല്‍ ഉപയോഗിച്ചാല്‍ വിലകൂട്ടാന്‍ നിര്‍ദേശം


Fun & Info @ Keralites.netതിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചമുതല്‍ ഒരുമണിക്കൂര്‍ ലോഡ് ഷെഡ്ഡിങ്. രാവിലെയും രാത്രിയിലും അരമണിക്കൂര്‍ വീതമാണ് നിയന്ത്രണം. രാവിലെ ആറുമുതല്‍ ഒമ്പതുവരെയും വൈകുന്നേരം ആറുമുതല്‍ പത്തുവരെയുമുള്ള സമയങ്ങളിലാണിത്. ഇതോടൊപ്പം വീടുകളില്‍ ഉപഭോഗം മാസം 200 യൂണിറ്റാക്കാനും അതിനുമുകളില്‍ യൂണിറ്റിന് യഥാര്‍ത്ഥവില ഈടാക്കാനും ബോര്‍ഡ് റെഗുലേറ്ററി കമ്മീഷന് അപേക്ഷ നല്‍കി. വ്യവസായ -വാണിജ്യ ഉപഭോക്താക്കള്‍ക്ക് 25 ശതമാനം പവര്‍കട്ടിനും നിര്‍ദേശിച്ചു.

ഇന്ധനവില വര്‍ദ്ധനയ്ക്കും പാചകവാതക നിയന്ത്രണത്തിനും പിന്നാലെ വരുന്ന വൈദ്യുതി നിയന്ത്രണം ജനജീവിതം ദുസ്സഹമാക്കും.
വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ച് മന്ത്രിസഭയാണ് ലോഡ് ഷെഡ്ഡിങ് തീരുമാനിച്ചത്. ഇതല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ വൈദ്യുതി കിട്ടുമെന്ന പ്രതീക്ഷയുമില്ല.

ഒക്ടോബര്‍ -ഡിസംബര്‍ കാലത്ത് തുലാവര്‍ഷത്തില്‍ നല്ല മഴ ലഭിച്ച്അണക്കെട്ടുകള്‍ നിറഞ്ഞാലേ ലോഡ് ഷെഡ്ഡിങ് ഒഴിവാക്കാനാവൂ എന്നാണ് ബോര്‍ഡ് സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഉപഭോഗം കൂടിയതുകാരണം തെക്കന്‍ ഗ്രിഡില്‍ ഫ്രീക്വന്‍സി താഴുന്നത് തടയാന്‍ സംസ്ഥാനത്ത് ദിവസങ്ങളായി അപ്രഖ്യാപിത ലോഡ്‌ഷെഡ്ഡിങ് നിലവിലുണ്ട്. വ്യാഴാഴ്ച മുതല്‍ ഇതിന് ഔദ്യോഗിക പ്രാബല്യം കിട്ടുന്നുവെന്നേയുള്ളൂ.

എല്ലാ മേഖലകളിലും വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാനും അധിക ഉപയോഗത്തിന് യഥാര്‍ത്ഥവില ഈടാക്കാനുമാണ് ബോര്‍ഡ് റെഗുലേറ്ററി കമ്മീഷനോട് അനുമതി തേടിയത്. സര്‍ക്കാരിന്റെ അംഗീകാരത്തോടെയാണ് ഇതിന് അപേക്ഷ നല്‍കിയത്. വീടുകളില്‍ മാസം 200 യൂണിറ്റിന് മുകളില്‍ ഉപയോഗിച്ചാല്‍ അധികമുള്ള ഓരോ യൂണിറ്റിനും യഥാര്‍ത്ഥവില ഈടാക്കണമെന്ന് ആവശ്യപ്പെട്ട ബോര്‍ഡ് ഇത് എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇപ്പോഴത്തെ വിലയനുസരിച്ച് യൂണിറ്റിന് പത്തുരൂപയോളം ഉപഭോക്താവ് നല്‍കേണ്ടിവരും.

വ്യവസായ- വാണിജ്യ ഉപഭോക്താക്കളും നിലവില്‍ ഉപയോഗിക്കുന്നതിന്റെ 75 ശതമാനത്തില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ അധികമുള്ളതിന് യൂണിറ്റിന് 10 രൂപയോളം നല്‍കണം. കൃഷി, റെയില്‍വേലൈന്‍, തെരുവുവിളക്കുകള്‍ എന്നിവയെ മാത്രമേ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കാവൂ എന്നും ബോര്‍ഡ് നിര്‍ദേശിക്കുന്നു.

റെഗുലേറ്ററി കമ്മീഷന്റെ തീരുമാനമനുസരിച്ചേ നിയന്ത്രണങ്ങള്‍ നടപ്പാക്കാനാവൂ. എന്നാല്‍ കമ്മീഷന്‍ വൈദ്യുതി ചാര്‍ജ് കൂട്ടിയിട്ട് മൂന്നുമാസമേ ആയുള്ളൂ. ആ നിലയ്ക്ക് ഫലത്തില്‍ നിരക്കുവര്‍ദ്ധനയ്ക്ക് തുല്യമായ നിയന്ത്രണം വീണ്ടും ഏര്‍പ്പെടുത്തുന്നതില്‍ കമ്മീഷന്‍ എന്തു നിലപാട് എടുക്കുമെന്ന് കണ്ടറിയണം. ഏപ്രിലില്‍ വൈദ്യുതി ഉപഭോഗം മാസം 150 യൂണിറ്റായി പരിമിതപ്പെടുത്താന്‍ ബോര്‍ഡ് അപേക്ഷിച്ചപ്പോള്‍ ഈ പരിധി മാസം 300 യൂണിറ്റായി ഉയര്‍ത്തുകയാണ് കമ്മീഷന്‍ ചെയ്തത്.

രൂക്ഷമായ സാമ്പത്തികപ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് ലോഡ് ഷെഡ്ഡിങിനും ഉപഭോഗ നിയന്ത്രണത്തിനും ബോര്‍ഡ് ആവശ്യപ്പെട്ടത്. മഴയില്ലാത്തതിനാല്‍ ജലവൈദ്യുതിയുടെ ഉത്പാദനം കുത്തനെ കുറഞ്ഞു. കായംകുളത്തുനിന്ന് യൂണിറ്റിന് 12.18 രൂപയ്ക്കും പുറത്തുനിന്ന് ശരാശരി എട്ടുരൂപയ്ക്കും വാങ്ങിയാണ് ബോര്‍ഡ് വിതരണം ചെയ്യുന്നത്. ദിവസേന ഏകദേശം 11 കോടിയും മാസം 330 കോടിയുമാണ് ബോര്‍ഡ് ഇപ്പോള്‍ വൈദ്യുതി വാങ്ങാന്‍ ചെലവിടുന്നത്.

ബോര്‍ഡിന്റെ മാസവരുമാനമാകട്ടെ 600 കോടി മാത്രവും. നിയന്ത്രണം വേണമെന്ന് ബോര്‍ഡ് ആഴ്ചകള്‍ക്കുമുമ്പ്
ആവശ്യപ്പെട്ടിരുന്നെങ്കിലും എമര്‍ജിങ് കേരള നിക്ഷേപകസംഗമം പ്രമാണിച്ച് തീരുമാനം നീട്ടിവെയ്ക്കുകയായിരുന്നു. ബോര്‍ഡിന്റെ അപേക്ഷ കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു. വിവിധ വിഭാഗം ഉപഭോക്താക്കളുടെ അഭിപ്രായം കേട്ടശേഷം കമ്മീഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

സംസ്ഥാനത്ത് ഏപ്രില്‍, മെയ് മാസങ്ങളില്‍ അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയിരുന്നു. അന്ന് വ്യവസായങ്ങള്‍ക്ക് 10 ശതമാനം പവര്‍കട്ടാണ് കമ്മീഷന്‍ അനുവദിച്ചത്. വീടുകളില്‍ മാസം 300 യൂണിറ്റിനുമുകളില്‍ 10 രൂപയും ഈടാക്കിയിരുന്നു. ഇനി ലോഡ്‌ഷെഡ്ഡിങ് ഉണ്ടാകില്ലെന്നായിരുന്നു അന്ന് സര്‍ക്കാരിന്റെ വാഗ്ദാനം.



Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 


www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment