Wednesday 26 September 2012

[www.keralites.net] നാശം വിതച്ച് വെള്ളപ്പൊക്കം

 

നാശം വിതച്ച് വെള്ളപ്പൊക്കം

ഗാങ്‌ടോക്ക്: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പേമാരിയും വെള്ളപ്പൊക്കവും നാശം വിതച്ചു. സിക്കിമില്‍ മിന്നല്‍പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി 25 പേര്‍ മരിച്ചു. മരിച്ചവരില്‍ 21 പേര്‍ അര്‍ധസൈനിക വിഭാഗക്കാരാണ്. അസമില്‍ 15 ജില്ലകള്‍ പ്രളയത്തിന്റെ പിടിയിലാണ്. അഞ്ചുപേര്‍ മരിച്ചു. അരുണാചല്‍പ്രദേശിലും ജനജീവിതം ദുസ്സഹമായി. വടക്കന്‍ സിക്കിമിലെ ചുങ്താങ് മേഖലയിലാണ് ഉരുള്‍പൊട്ടലും പ്രളയവുമുണ്ടായത്. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനിലെ (ബി.ആര്‍.ഒ) 12പേരും ഇന്‍ഡോടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ (ഐ.ടി.ബി.പി) ഒമ്പതുപേരും നാലുനാട്ടുകാരുമാണ് മരിച്ചത്.

ലാങ്ചന്‍ നദി കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് ഈ മേഖലയിലെ വീടുകള്‍ ഒഴുകിപ്പോയി. 30 കിലോമീറ്റര്‍ ദേശീയപാത അപ്രത്യക്ഷമായി. വ്യാപക കൃഷിനാശമുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയുടെയും കരസേനയുടെയും ഹെലികോപ്റ്ററുകള്‍ എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം മടങ്ങി. നദീതീരങ്ങളിലെ താമസക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിക്കിംസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.


അസമിലെ ദിബ്രു-സൈഖോവ, കാസിരംഗ ദേശീയോദ്യാനങ്ങള്‍, പൊബിതോറ വന്യജീവിസംരക്ഷണകേന്ദ്രം തുടങ്ങിയ മേഖലകളുടെ വലിയഭാഗം വെള്ളത്തിനടിയിലാണ്. ദിബ്രു-സൈഖോവയില്‍ രണ്ട് കുട്ടിയാനകള്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. സംസ്ഥാനത്ത് ഈ വര്‍ഷം ഇത് മൂന്നാമത്തെ വെള്ളപ്പൊക്കമാണ്. മജൗലി ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നീണ്ടഅവധി നല്‍കി.


അരുണാചല്‍പ്രദേശില്‍ രണ്ടാഴ്ചയായി പെരുമഴയാണ്. നദികള്‍ മിക്കതും കരകവിഞ്ഞൊഴുകുന്നു. ലോഹിത് നദിയിലെ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് കഴിഞ്ഞ നാലു ദിവസമായി ഒറ്റപ്പെട്ടുപോയ 39 പേരെ വ്യോമസേന രക്ഷിച്ചു. ഇവരില്‍ 12 കുട്ടികളുമുള്‍പ്പെടുന്നു.


അസമില്‍ നിന്നുള്ള പ്രളയദൃശ്യങ്ങള്‍ . എപി ഫോട്ടോഗ്രാഫര്‍ അനുപമം നാഥ് പകര്‍ത്തിയത്.


Fun & Info @ Keralites.net
സുരക്ഷിതസ്ഥാനത്തേക്ക് തോണിമാര്‍ഗ്ഗം രക്ഷപ്പെടുന്ന പ്രളയബാധിതര്‍ , കുതോരി ഗ്രാമം, അസം.


Fun & Info @ Keralites.net
കാശിരംഗനാഷണല്‍ പാര്‍ക്കിന് സമീപത്തെ ദുരിതാശ്വാസക്യാമ്പ്.


Fun & Info @ Keralites.net
വെള്ളം കയറിയ വീട്ടിലിരുന്ന് പാചകം ചെയ്യുന്ന വീട്ടമ്മ, ലാച്ചി ബിഷ്ണുപൂര്‍ ഗ്രാമം, അസം.


Fun & Info @ Keralites.net
ബാമ്പു കൊണ്ടുണ്ടാക്കിയ കൊട്ടക എടുക്കുന്ന വീട്ടമ്മ, ലാച്ചി ബിഷ്ണുപൂര്‍ ഗ്രാമം, 22.09.2012.


Fun & Info @ Keralites.net
ആടുകളേയും കൊണ്ട് പാലായനം ചെയ്യുന്ന സ്ത്രീ., ലാച്ചി ബിഷ്ണുപൂര്‍ ഗ്രാമം, 22.09.2012.


Fun & Info @ Keralites.net
ലാച്ചി ബിഷ്ണുപൂര്‍ ഗ്രാമം, 22.09.2012.


Fun & Info @ Keralites.net
പാലായനം,ലാച്ചി ബിഷ്ണുപൂര്‍ ഗ്രാമം, 22.09.2012.


Fun & Info @ Keralites.net
ഒഴുക്കിനെതിരെ,ലാച്ചി ബിഷ്ണുപൂര്‍ ഗ്രാമം, 22.09.2012.


Fun & Info @ Keralites.net
മനോരഞ്ജന്‍ കാലിദയും ഭാര്യ ദീപിക കാലിദയും ആടുകളെയും കൊണ്ട് ,ലാച്ചി ബിഷ്ണുപൂര്‍ ഗ്രാമം, 22.09.2012.


Fun & Info @ Keralites.net
ഒഴുക്ക്.


Fun & Info @ Keralites.net
ഒഴുക്ക്.


Fun & Info @ Keralites.net
പാലായനം.


Fun & Info @ Keralites.net
പാലായനം.


Fun & Info @ Keralites.net
പാലായനം.


Fun & Info @ Keralites.net
പാലായനം.


Fun & Info @ Keralites.net
ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്ന സേന.


Fun & Info @ Keralites.net
പാലായനം.



Fun & Info @ Keralites.net
അസം, 22.09.2012.
Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment