വഴക്കടിക്കാതിരിക്കാന്‍ ലൗ സ്‌പ്രേ വിവാഹത്തിന്റെയും പ്രണയത്തിന്റെയും രഹസ്യം ഇനി മുതല്‍ നിങ്ങളുടെ മൂക്കാണ്! വഴക്കില്ലാത്ത ദാമ്പത്യവും പ്രണയവും ഉറപ്പാക്കാന്‍ ഒരു നേസല്‍ സ്‌പ്രേ സഹായിക്കുമെന്നാണ് സൂറിച്ച് സര്‍വകലാശാലയിലെ ഗവേഷകര്‍ അവകാശപ്പെടുന്നത്. കാമുകീകാമുകന്‍മാര്‍ക്കും ദമ്പതികള്‍ക്കുമിടയില്‍ പൊട്ടിത്തെറിയുണ്ടാക്കുന്ന എത്രത്തോളം വിഷയങ്ങള്‍ ഉണ്ടാകും. ഇത്തരം വിഷയങ്ങളെ കുറിച്ച് സംസാരിച്ചു തുടങ്ങുമ്പോള്‍ തന്നെ നിയന്ത്രണം നഷ്‌ടമാവുകയും അത് വലിയൊരു വഴക്കില്‍ അവസാനിക്കുകയും ചെയ്യുന്നത് അത്ര അസാധാരണ സംഭവമല്ല. ഇവിടെയാണത്രേ ഗവേഷകര്‍ കണ്ടുപിടിച്ച ലൗ സ്‌പ്രേയുടെ സ്‌ഥാനം. ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നതിനു മുമ്പ് മൂക്കിലേക്ക് അല്‌പം സ്‌പ്രേ അടിക്കൂ, നിങ്ങള്‍ വഴക്കിലേക്ക് പോകില്ല! ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ അടങ്ങിയ സ്‌പ്രേയാണ് വഴക്കടിക്കാതിരിക്കാന്‍ സഹായിക്കുന്നത്. ഇത് സ്‌പ്രേ ചെയ്‌തു കഴിഞ്ഞാല്‍ സ്‌ത്രീകളുടെ നിര്‍ബന്ധബുദ്ധി കുറയും എന്ന് മാത്രമല്ല കൂടുതല്‍ സൗഹാര്‍ദപരമായി ഇടപെടുകയും ചെയ്യും. സ്‌പ്രേ ഉപയോഗിക്കുന്ന പുരുഷന്‍മാര്‍ യാാര്‍ഥ്യത്തെയും സാമൂഹിക നിലപാടുകളെയും അംഗീകരിക്കുന്ന പോസിറ്റീവ് നിലപാടായിരിക്കും കൈക്കൊളളുക. 47 ദമ്പതിമാരിലാണ് സ്‌പ്രേ വിജയകരമായി പരീക്ഷിച്ചത്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment