കറുകച്ചാലില്‍നിന്ന് ഹോട്ടല്‍ ഭക്ഷണം കഴിച്ചയാള്‍ ഗുരുതരാവസ്‌ഥയില്‍ |
|
|
|
ഗാന്ധിനഗര്‍: ഹോട്ടല്‍ ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റ മധ്യവയസ്‌കന്‍ ഗുരുതരാവസ്‌ഥയില്‍. കറുകച്ചാല്‍ ചമ്പക്കര പരുത്തൂട്ട് രാജന്‍(50) ആണ് വൃക്കകള്‍ തകരാറിലായി ഗുരുതരാവസ്‌ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ഞായറാഴ്‌ച കറുകച്ചാലിലെ ഹോട്ടലില്‍നിന്നു രാജനും സുഹൃത്തും പൊറോട്ടയും ബീഫും കഴിച്ചു. കഴിച്ചു കഴിഞ്ഞയുടന്‍ ഇരുവരും ഹോട്ടലിനുള്ളില്‍ത്തന്നെ ഛര്‍ദിച്ചു. വീട്ടിലെത്തിയ രാജനു ദേഹാസ്വാസ്‌ഥ്യം നേരിട്ടതിനെത്തുടര്‍ന്നു തോട്ടയ്‌ക്കാടുള്ള ആശുപത്രിയിലും തുടര്‍ന്നു മറ്റൊരു സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. കഴിച്ച ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നിട്ടുണ്ടെന്നു ഡോക്‌ടര്‍മാര്‍ പറഞ്ഞു. ശരീരം മുഴുവന്‍ നീര് വയ്‌ക്കുകയും ഛര്‍ദി തുടരുകയും ചെയ്‌തതോടെ രാജന്‍ വ്യാഴാഴ്‌ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. വിദഗ്‌ധ പരിശോധനയില്‍ രാജന്റെ രണ്ടു വൃക്കകളും തകരാറിലാണെന്നു കണ്ടെത്തി. തലച്ചോറിനെയും ബാധിച്ചിട്ടുണ്ട്. രാജന്റെ ആരോഗ്യനില അതീവ ഗുരുതരമായതിനെത്തുടര്‍ന്നു രാത്രിയില്‍ ഡയാലിസിസിനു വിധേയനാക്കി. ശക്‌തിയേറിയ വിഷദ്രാവകം ഭക്ഷണപദാര്‍ഥത്തില്‍ കലര്‍ന്നതാകാം വൃക്കകള്‍ തകരാറിലാകാന്‍ കാരണമെന്നും ഇത് അപൂര്‍വ സംഭവമാണെന്നും മെഡിക്കല്‍ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. കെ.പി. ജയകുമാര്‍ പറഞ്ഞു. തടിപ്പണിക്കാരനാണ് രാജന്‍. സുഹൃത്തും ദേഹാസ്വാസ്‌ഥ്യത്തെത്തുടര്‍ന്ന് ചികിത്സയിലാണ്. |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.